അനന്തു ഒരു വിധം മയപ്പെട്ട് വരുന്നുണ്ടായിരുന്നു..
“അപകടം ഇല്ലാതില്ല… എന്നാലും നിങ്ങള് രണ്ടാളും കൂടെയുണ്ടെങ്കിൽ അതെല്ലാം തരണം ചെയ്യാൻ പറ്റും…”..
“ അതല്ല സാർ ഞാനുദ്ദേശിച്ചത്, വല്ലമന്ത്രവാദമോ… പ്രേതമോ… പിശാചോ… ?.. ഈ നിധികൾക്കൊക്കെ പിശാചിന്റെ കാവലുണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്… “..
അത് കേട്ട് മേനോനൊന്ന് ചിരിച്ചു..
“നിന്റെ സംശയം ശരിയാണ്…നിധിക്ക് മനുഷ്യന്മാരല്ല കാവല്… ചിലതിന് പിശാച്, ചിലതിന് ദൈവങ്ങൾ വരെ കാവലുണ്ട്… അല്ലെങ്കിൽ അവർ നിയോഗിക്കുന്നവർ… അതെടുക്കണമെങ്കിൽ അവരെ തൃപ്തിപ്പെടുത്തണം..മന്ത്രവാദവും പൂജയും ചെയ്യണം… അതിന് മാസങ്ങൾ വേണ്ടി വരും… ചിലപ്പോൾ വർഷങ്ങളും… ഇവിടെ പക്ഷേ അതൊന്നും വേണ്ടിവരില്ലെന്നാണ് എന്റെ നിഗമനം… കാരണം, ഇത് ക്ഷേത്രത്തിൽ സൂക്ഷിച്ച നിധിയല്ല… കൊളളക്കാരെ പേടിച്ച് അന്നത്തെ നാടുവാഴി ഒളിച്ച് വെച്ചതാ…”..
സാറ് മുഴുവൻ പഠനവും നടത്തിയിട്ടാണ് ഇതിനായി ഇറങ്ങിത്തിരിക്കുന്നതെന്ന് അനന്തുവിന് തോന്നി..
“ എന്നാലും ഇതിന് റിസ്കുണ്ട്… കൊള്ളക്കാർ ഇത് കണ്ടെത്തുമെന്ന് പേടിച്ച നാടുവാഴി, ഇതിന്റെ സൂചനകൾ ആയിരത്തോളം താളിയോലകളിലായി എഴുതി വെച്ചിരിക്കുകയാണ്.. പക്ഷേ, അത് തന്റെ തലമുറകൾക്ക് പറഞ്ഞ് കൊടുക്കാൻ നാടുവാഴിക്കായില്ല.. അതിന് മുമ്പേ അദ്ദേഹം മരണപ്പെട്ടു… രണ്ടാമതൊരാളറിയാതെ ഇന്നും ആ നിധി അവിടെയുണ്ട്… എത്രയോ കാലങ്ങൾക്ക് ശേഷം അന്നത്തെ അവകാശിയാണ് ആ താളിയോലക്കെട്ടുകളും, ഗ്രന്ഥങ്ങളും നമ്മുടെ കോളേജ് ലൈബ്രറിക്ക് സംഭാവന ചെയ്തത്… അതിനുള്ളിലെ രഹസ്യമറിയാതെ…”..
