“ഏതായാലും നമുക്കൊന്ന് പോയി നോക്കാം, അല്ലേ സാർ…?”..
എല്ലാം കേട്ടപ്പോ അനന്തുവിന് ഒരു താൽപര്യം തോന്നി..
“ഉം… പോണം… പക്ഷേ,അതത്ര എളുപ്പമല്ല… നാടുവാഴി ബുദ്ധിമാനായിരുന്നു… കുലം മുടിപ്പിക്കുന്ന ഏതേലും സന്തതി തന്റെ പരമ്പരയിലുണ്ടായാൽ അവനീ സമ്പാദ്യമൊന്നും നശിപ്പിക്കരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു… അത് കൊണ്ട് തന്നെ അക്കാലത്തെ ഏറ്റവും പ്രശസ്ഥനായ മഹാമാന്ത്രികനെ കൊണ്ട് ശക്തമായൊരു മാന്ത്രികപ്പൂട്ടിട്ടാണ് ആ നിലവറ പൂട്ടിയിരിക്കുന്നത്… അത് തുറക്കുക എളുപ്പമല്ല…”..
“നമുക്ക് മറ്റൊരു മാന്ത്രികനെ വെച്ച് ഈ പൂട്ടഴിക്കാൻ പറ്റില്ലേ സാർ… ?”..
സുഹൈൽ അവന്റെ സംശയം ചോദിച്ചു..
“ പറ്റും… മറ്റൊരു മഹാമാന്ത്രികനെ കണ്ടെത്തി അവിടെയെത്തിച്ച് ദിവസങ്ങൾ നീണ്ട് നിൽക്കുന്ന പൂജയിലൂടെ നമുക്കാ പൂട്ടഴിക്കാൻ പറ്റും… പക്ഷേ അതിലും പ്രശ്നമുണ്ട്… ആ മാന്ത്രികപ്പൂട്ട് പൂട്ടിയ മാന്ത്രികന്റെ താഴ് വഴിയിൽ പെട്ട ഒരാൾക്കേ ആ വാതിലിലൊന്ന് തൊടാൻ പോലും പറ്റൂ…
നൂറ്റാണ്ടുകൾക്ക് മുൻപ് അത് പൂട്ടിയ മാന്ത്രികനാരാണെന്ന് ഒരു താളിയോലയിലും,ഗ്രന്ഥത്തിലും ഒരു സൂചന പോലുമില്ല… പിന്നെ അയാളുടെ താഴ് വഴി നമ്മളെങ്ങിനെ കണ്ട് പിടിക്കും… ?”..
മേനോൻ രണ്ടാളെയും മാറി മാറി നോക്കി…
“പിന്നെങ്ങിനെ മുന്നോട്ട് പോവാനാണ് സാറുദ്ദേശിക്കുന്നത്… ?”..
അനന്തു ചോദിച്ചു..
“വഴിയുണ്ട്… പക്ഷേ ഈ മാന്ത്രികനെ കണ്ടെത്തുന്നതിനേക്കാൾ ബുദ്ധിമുട്ടാണത്… അതിന് നമുക്ക് സാധിച്ചാൽ നൂറ് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ നമുക്ക് സ്വന്തമാകും…”..
