വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ] 13

 

 

“ ആ നിലവറയുടെ വാതിൽ തുറക്കാനുള്ള രണ്ടാമത്തെ വഴി ആദ്യത്തേതിനേക്കാൾ പ്രയാസകരകമാണ്… പക്ഷേ അത് നമ്മൾ വിചാരിച്ചാൽ വളരെ ലളിതവുമാണ്… ഞാൻ പറഞ്ഞില്ലേ, സ്വത്തെല്ലാം ഒരാളെടുത്ത് നശിപ്പിക്കരുതെന്ന് നാടുവാഴിക്ക് നിർബന്ധമുണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഒരാൾ പോയാൽ ആ മാന്ത്രികപ്പൂട്ട് തുറക്കാനാവില്ല… പുരുഷന്മാർ മാത്രം പോയാലും അതാവില്ല… അതിന് ആ നിലവറ തുറക്കാൻ പോകുന്ന  പുരുഷന്മാരുടെ എണ്ണത്തിനൊപ്പം സ്ത്രീകളും വേണം… ഏതെങ്കിലും സ്ത്രീകളല്ല, അവർ ഭാര്യാ ഭർത്താക്കന്മാരായിരിക്കണം… ചുരുങ്ങിയത് മൂന്ന് ജോഡി ദമ്പതികളെങ്കിലും വേണം… അത് അഞ്ചോ,ഏഴോ, ഒൻപതോ വരെയാകാം… ഈ ദമ്പതിമാർ മനസും ശരീരവും ശുദ്ധമാക്കി നിലവറയുടെ വാതിലിന്റെ മാന്ത്രികപ്പൂട്ടിൽ ഒന്നിച്ച് തൊട്ടാൽ മാത്രം മതി ആ പൂട്ടഴിയാൻ… “..

 

 

മർമ്മപ്രധാനമായ ഭാഗം മേനോൻ വിശദീകരിച്ചു..

 

 

“ ഇതൊരുമാതിരി ജോയിന്റ് അക്കൗണ്ട് പോലെ ആയിപ്പോയല്ലോ സാറേ…?”..

 

 

സുഹൈൽ ചിരിയോടെ പറഞ്ഞു..

 

 

“അതെ… നമ്മളിപ്പോഴല്ലേ ജോയന്റ് അക്കൗണ്ടിനെ പറ്റിയൊക്കെ കേൾക്കുന്നത്… നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച ആ നാടുവാഴിയുടെ ബുദ്ധി എത്രമാത്രമുണ്ടാവും… ?..

ഈ സ്വത്തൊന്നും അനധികൃതമായി ആരുടേയും കയ്യിലെത്താതിരിക്കാനാണ് അദ്ദേഹമത് ചെയ്തത്…”..

 

 

“പക്ഷേ നമുക്കിത് എടുക്കാൻ പറ്റില്ലല്ലോ സാറേ… ?. ദമ്പതിമാർക്ക് മാത്രമല്ലേ അത് തുറക്കാൻ പറ്റൂ… ?”..

 

 

അനന്തു ചോദിച്ചു..

The Author

Leave a Reply

Your email address will not be published. Required fields are marked *