“അതെ… അവർക്ക് മാത്രേ പറ്റൂ… ആ നൂറ് കോടിയിലേറെ വിലമതിക്കുന്ന നിധിയെടുക്കാൻ നമ്മൾ തയ്യാറാവണം… അതിന് വേണ്ടി, അതിന് വേണ്ടി മാത്രം നമ്മളോരോ വിവാഹം കഴിക്കണം… അതാ ഞാൻ നേരത്തെ ചോദിച്ചത് നിങ്ങക്ക് കാമുകിമാരുണ്ടോന്ന്… നിങ്ങൾ രണ്ടാളും നിങ്ങളുടെ കാമുകിമാരെ കണ്ട് സംസാരിച്ച് ഈ ദൗത്യത്തിന് തയ്യാറാക്കണം… അതാണ് നമ്മുടെ ആദ്യത്തെ ടാസ്ക്… എളുപ്പമല്ല, എന്നാലും നിങ്ങൾ അവരോട് സമ്മതിപ്പിക്കണം… നൂറ് കോടിയാണ് നമ്മുടെ മുമ്പിലുള്ളത്… സമയം എത്ര വേണേലും എടുത്തോളൂ… അവരെ പറഞ്ഞ് സമ്മതിപ്പിക്കണം… “..
നിധിവേട്ടയുടെ ആദ്യത്തെ ടാസ്ക്ക് അവർക്ക് മുമ്പിലേക്ക് മേനോൻ അവതരിപ്പിച്ചു..
സുഹൈലും, അനന്തുവും ആലോചനയിലായി..പത്ത് ജന്മമെടുത്താലും ഉണ്ടാക്കാൻ പറ്റാത്ത സമ്പാദ്യമാണ് കയ്യിൽ വരാൻ പോവുന്നത്.. പ്രത്യേകിച്ച് റിസ്കുമില്ല.. ജീവൻ പണയം വെച്ചൊക്കെ നിധി തേടിപ്പോയവരുടെ കഥകളൊക്കെ വായിച്ചിട്ടുണ്ട്..ഇതത് പോലെയല്ല.. റിസ്ക് കുറവാണ്.. കിട്ടാൻ പോകുന്നത് കോടികളും…
“സാർ… അതിന് ഭാര്യാഭർത്താക്കന്മാരല്ലേ വേണ്ടത്… ?..
ഞങ്ങൾക്ക് കാമുകിമാരല്ലേ ഉള്ളൂ…?”..
കുറേ നേരത്തെ ആലോചനക്ക് ശേഷം അനന്തു ചോദിച്ചു..
“ അതാ ഞാൻ ആദ്യം പറഞ്ഞത്, ഈ ഒരൊറ്റ കാര്യത്തിനായി നിങ്ങളവരുടെ കഴുത്തിൽ താലി കെട്ടണം… ഒരു വിധം പെൺകുട്ടികൾ അത് സമ്മതിക്കാൻ തരമില്ല… പക്ഷേ, നിങ്ങളവരെ പറഞ്ഞ് സമ്മതിപ്പിക്കുന്നതിലാണ് മിടുക്ക്…”..
