“പക്ഷേ സാർ… ഞങ്ങളവരെ താലി കെട്ടി ഭാര്യമാരാക്കിയാലും സാറിത് വരെ കല്യാണം കഴിച്ചിട്ടില്ലല്ലോ… സാറിന് ഭാര്യയുമില്ല… പിന്നെങ്ങിനെ മൂന്ന് ദമ്പതിമാരാകും… ?”..
സുഹൈൽ ബുദ്ധിപരമായ ചോദ്യം ചോദിച്ചു.. അത് കേട്ട് മേനോനൊന്ന് ചിരിച്ചു…
“ നിന്റെ ചോദ്യം ശരിയാണ്… ചുരുങ്ങിയത് മൂന്ന് ദമ്പതിമാർ വേണം… എനിക്കാണേൽ ഭാര്യയുമില്ല… എന്നാലും ഈ ഒരെറ്റക്കാര്യത്തിനായി ഞാനുമൊരു വിവാഹം കഴിക്കാം… “..
“ അതിന് സാറിന് കാമുകിയുണ്ടോ…?”..
അനന്തു ചിരിയോടെ ചോദിച്ചു..
“ഇല്ല… എന്നാലും നിങ്ങൾ രണ്ടാളും കാമുകിമാരെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോഴേക്കും ഞാനുമൊരാളെ റെഡിയാക്കും…
പിന്നെ നിങ്ങളുടെ കാമുകിമാരോട് ഈ ദൗത്യത്തെ കുറിച്ച് വളരെ ലാഘവത്തോടെ പറഞ്ഞാ മതി… മേനോൻ സാറിനൊപ്പം പഠനത്തിന്റെ ആവശ്യത്തിനായി ഒരു ചരിത്രാന്വോഷണത്തിന് പോവുകയാണെന്നോ മറ്റോ… അവർക്ക് സമ്മതമാണെങ്കിൽ മാത്രം എന്റടുത്തേക്ക് കൊണ്ടുവരിക… ബാക്കായൊക്കെ ഞാൻ പറഞ്ഞോളാം… നമ്മുടെ താലി കെട്ടൽ ചടങ്ങും ഇവിടെ വെച്ചാവും നടക്കുക… വെറുതെ താലി കെട്ടിയാൽ മാത്രം പോര… ഒരു ദിവസമെങ്കിലും ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കുകയും, അവരുമായി ലൈംഗികമായി ബന്ധപ്പെടുകയും വേണം…പിന്നെ അവർക്ക് സമ്മതമാണെങ്കിലും അല്ലെങ്കിലും പുറത്താരും ഇതറിയരുതെന്ന് പ്രത്യേകം പറയണം…”..
മേനോൻ അവർ ചെയ്യേണ്ട കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കുകയാണ്..
“നിന്റെ കാമുകി മുസ്ലിമാണോടാ… ?”..
