മേനോൻ, സുഹൈലിനോട് ചോദിച്ചു..
“ഏത് മതത്തിൽ പെട്ടവരും ഉണ്ട് സാറേ… “..
അവൻ ചിരിയോടെ പറഞ്ഞു..
“ എന്നാൽ ഇതിന് നീ തെരെഞ്ഞെടുക്കേണ്ടത് ഹിന്ദു പെൺകുട്ടിയെ മതി… വേറൊന്നും കൊണ്ടല്ല, ഈ ഒരൊറ്റ കാര്യത്തിനാണ് അവരെ നമ്മൾ വിവാഹം കഴിക്കുന്നതെങ്കിലും അത് എല്ലാ ചടങ്ങോടും കൂടിത്തന്നെ നടത്തണം… മുസ്ലീം വിവാഹം ചടങ്ങോടെ നടത്താൻ നടത്താൻ തൽക്കാലം നമുക്ക് ബുദ്ധിമുട്ടാവും…”..
“അയ്ക്കോട്ടെ സാർ… എനിക്കാരായാലും പ്രശ്നമില്ല…”..
“പിന്നെ സാർ… ഇതിനായി നമ്മൾ എത്ര ദിവസം കോളേജിൽ നിന്ന് മാറി നിൽക്കേണ്ടിവരും…?”..
അനന്തു ചോദിച്ചു..
“ഏറിയാൽ രണ്ട്… അല്ലെങ്കിൽ മൂന്ന് ദിവസം… “..
“ ഇത്ര ദിവസം മാറി നിന്നാൽ കോളേജിൽ എന്ത് പറയും… ?.. അതുമല്ല ആ പെൺകുട്ടികൾ വീട്ടിലെന്ത് പറയും… ?”..
“ അത് ഞാനേറ്റു… ഞാനൊരു ഗവേഷണത്തിലാണെന്ന് പ്രിൻസിപ്പലിനറിയാം… അതിനായി ഞാൻ അദ്ദേഹത്തിന്റെ അനുമതിയോടെ ചില യാത്രകളും പോവാറുണ്ട്… ഈ പ്രാവശ്യം പഠനാവശ്യാർത്ഥം ഗവേഷണ വിദ്യാർത്ഥികളായ നിങ്ങളെ നാല് പേരെയും കൊണ്ട്പോകുന്നു…
അവരുടെ വീട്ടിലും ഞാൻ വിളിച്ച് കാര്യം പറഞ്ഞോളാം… “..
മേനോൻസാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടാണ് ഇതിന് തയ്യാറായതെന്ന് സുഹൈലിനും അനന്തുവിനും മനസിലായി..
“ എന്നാ സാർ ഈ ദൗത്യത്തിനായി ദിവസം കണ്ടത്…?”..
“അങ്ങനെ ദിവസമൊന്നും കണ്ടിട്ടില്ല… നമുക്കൊരു പാട് ഒരുങ്ങാനുണ്ട്… ശാരീരികമായും, മാനസികമായും… ആദ്യം നിങ്ങൾ ചെയ്യേണ്ടത് രണ്ടാളും ഹോസ്റ്റലിൽ ഒരു മുറിയിലേക്ക് മാറുക എന്നുള്ളതാണ്… സമയാസമയങ്ങളിൽ വേണ്ട നിർദേശങ്ങൾ ഞാൻ തരും… അതനുസരിച്ച് മാത്രം പ്രവർത്തിക്കുക… പിന്നെ പ്രധാനമായും പറയാനുള്ളത് ആ പെൺകുട്ടികളുടെ കാര്യം തന്നെയാണ്… അവരെത്ര എതിർത്താലും സമ്മതിപ്പിക്കണം… ഈ കോടികളുടെ കാര്യമൊക്കെ പറയണം… നല്ല ഓഫറും കൊടുക്കണം… പൈസക്ക് അത്യാവശ്യമുള്ളവരാണെങ്കിൽ എളുപ്പം കാര്യം സാധിക്കാൻ പറ്റും… ആ ടാസ്ക്കാണ് ആദ്യം നമ്മൾ വിജയിപ്പിച്ചെടുക്കേണ്ടത്… സമയമെടുത്ത് സാവധാനം മതി… ഇനി രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനുണ്ടോ… ?”..
