മേനോൻ അവരെ മാറി മാറി നോക്കി.
രണ്ടാളും പിന്നെയും ചില സംശയങ്ങളൊക്കെ ചോദിച്ചു.. മേനോനതിന് കൃത്യമായ ഉത്തരവും പറഞ്ഞു..
“ഇനി ആദ്യത്തെ ടാസ്ക് പൂർത്തിയാകുന്നത് വരെ നമ്മൾ തമ്മിൽ മീറ്റിംഗില്ല…. നമ്മൾ മൂന്ന് പേർ മാത്രമുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പ് റെഡിയാക്കി അതിലൂടെയാകും നമ്മുടെ ആശയ വിനിമയം… നിങ്ങൾക്കെപ്പോഴും എന്ത് സംശയമുണ്ടെങ്കിലും എന്നോട് ചോദിക്കാം… അപ്പോ ഇന്നത്തേക്ക് നമുക്ക് പിരിയാം…”..
മേനോൻ പറഞ്ഞവസാനിപ്പിച്ച് ആ മുറിയിൽ നിന്ന് പുറത്തിറങ്ങി.. കൂടെ സുഹൈലും, അനന്തുവും.. ഹാളിലെത്തിയ മേനോൻ അയാളുടെ ബെഡ്റൂമിലേക്ക് കയറി പോയി.. തിരിച്ച് വന്നത് രണ്ട് കവറുകളുമായിട്ടാണ്..അതയാൾ രണ്ടാൾക്കും കൊടുത്തു..
“ ഇത് ഇരുപതിനായിരം രൂപ വീതമുണ്ട്… നിങ്ങളുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാം…
പൈസക്ക് ആവശ്യമുള്ളപ്പോഴൊക്കെ എന്നോട് ചോദിക്കണം… എന്നാ രണ്ടാളും ചെല്ല്… ഈ ദൗത്യം അതീവ രഹസ്യമായിരിക്കണമെന്ന് ഞാനൊന്നു കൂടി ഓർമിപ്പിക്കുന്നു…”..
രണ്ടാൾക്കും ഇതിൽ പരമൊരു സന്തോഷമില്ല.. ഇരുപതിനായിരം രൂപയൊക്കെ അവർക്ക് ഒന്നിച്ച് കിട്ടുന്നത് ആദ്യമായിട്ടാണ്..രണ്ടാളും സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങി..
പൈസക്ക് നല്ല ബുദ്ധിമുട്ടുള്ള അവർ പണം കൊടുത്താൽ എന്ത് ദൗത്യത്തിനും തയ്യാറാവുമെന്ന് മേനോൻ മനസിലാക്കിയിരുന്നു..
✍️✍️✍️…കോളേജിൽ നിന്ന് തിരിച്ച് വന്ന് കുളിയും കഴിഞ്ഞ് ചായകുടിച്ചിരിക്കുകയാണ് ആശ.. നാൽപത് വയസുള്ള ആശ ഇംഗ്ലീഷ് പ്രൊഫസറാണ്.. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയതാണ് ആശ… ഒരു ജോലി നേടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന തീരുമാനത്തിൽ മറ്റെല്ലാ വികാരവിചാരങ്ങളും മാറ്റി വെച്ച് കഠിന പ്രയത്നത്തിലൂടെയാണ് ആശ ജോലി നേടിയെടുത്തത്.. പക്ഷേ, ജോലി കിട്ടിയിട്ടും ആശയുടെ വിവാഹം നീണ്ടുപോയി… ഈ നാൽപതാം വയസിലും അവിവാഹിതയാണ് ആശ.. വിവാഹാലോചനകളൊക്കെ വരുന്നുണ്ട്..ഒന്നുമങ്ങോട്ട് ശരിയാവുന്നില്ല…
