വേട്ടക്കിറങ്ങിയവർ 1 [സ്പൾബർ] 13

 

 

ഇത് തന്നെ പറ്റിയ അവസരം… കാര്യം പറയാം.. അദ്ദേഹത്തിന്റെ മൂഡ് നല്ലതാണെന്ന് തോന്നുന്നു.. താനുദേശിച്ച കാര്യം ഭംഗിയാക്കിത്തരണേന്ന് മനസിൽ പ്രാർത്ഥിച്ച് ആശ, മേനോന്റെ ഇരിപ്പിടത്തിനരികിലേക്ക് ചെന്നു.. അടുത്തെത്താറായ ആശ വീണ്ടും അൽഭുതപ്പെട്ടു… മേനോൻ തന്നോട് ചിരിക്കുന്നു… ഹൃദ്യമായ ചിരി.. ഇനി ഒന്നും നോക്കാനില്ല… കാര്യം പറയുക തന്നെ..

 

 

അവൾ അടുത്തെത്തി അയാളുടെ ടേബിളിന് ചാരി നിന്നു..

 

 

“സാർ… എനിക്കൊരു… കാര്യം…”..

 

 

“എനിക്ക് ആശയോട് കുറച്ച് സംസാരിക്കാനുണ്ട്… എപ്പഴാ ഫ്രീയാവുക…?”..

 

 

അവൾ പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് മേനോൻ ചോദിച്ചു..ആശ ശരിക്കും ഞെട്ടി,.രണ്ടാളും ഒരേ സമയത്താണ് സംസാരിച്ച് തുടങ്ങിയത്..ഒരേ കാര്യവും…

അവൾക്കുണ്ടായ സന്തോഷത്തിനതിരില്ല.. താൻ പറയാൻ വന്ന കാര്യം തന്നെയാണ് മേനോൻ സാറിന് തന്നോടും പറയാനുള്ളതെന്ന് ആശക്കൊരു പ്രതീക്ഷയുണ്ടായി..

 

 

“ എന്താ സാർ…സാറിനെന്താ എന്നോട് പറയാനുള്ളത്…?”..

 

 

ആശയുടെ ശബ്ദത്തിൽ ഒരു തരം ആർത്തിയുണ്ടായിരുന്നു…

 

 

“ അത് ഇവിടെ വെച്ച് പറയാനുള്ളതല്ല..ആശയെപ്പഴാ ഫ്രീയാവുക…?”..

 

 

“ഞാനെപ്പോ വേണേലും ഫ്രീയാകാം സാർ… “..

 

 

ആശക്ക് ആകാംക്ഷയും സന്തോഷവും അടക്കാനാവുന്നില്ല..

 

 

“ഇപ്പോ തന്നെ പറഞ്ഞോ സാർ…”..

 

 

അത് കേൾക്കാഞ്ഞിട്ട് അവൾക്ക് നിൽപുറക്കുന്നില്ല..

 

 

“ഇതങ്ങിനെ ഒറ്റയടിക്ക് പറയാൻ പറ്റുന്ന കാര്യമല്ല… സാവകാശം സമയമെടുത്ത് പറയേണ്ടതാ… ആശക്കൊരു മറുപടി പറയാനും സമയം വേണ്ടി വരും… “..

The Author

Leave a Reply

Your email address will not be published. Required fields are marked *