പിന്നത്തെ കാരണം ആശയുടെ സാമ്പത്തിക ബുദ്ധിമുട്ടാണ്… പാവപ്പെട്ട കുടുംബമാണ് ആശയുടെ.. അവളുടെ അമ്മയുടെ വലിയൊരാഗ്രഹമാണ് ഒറ്റക്കൂട്ടിലുള്ള ആ ചെറിയ വീടൊന്ന് പൊളിച്ച് പണിയണമെന്ന്..ആശക്കും ആ ആഗ്രഹമുണ്ട്.. ഓരോ മാസം ശമ്പളം കിട്ടുമ്പോഴും വേറോരോ ആവശ്യങ്ങളുണ്ടാവും.. വീട് പുതുക്കിപ്പണിയുക എന്ന സ്വപ്നം സാമ്പത്തികത്തിൽ തട്ടി നിൽക്കുകയാണ്..
മേനോന് പ്രതീക്ഷയുണ്ടായിരുന്നു..ആശയിത് വേണ്ടെന്ന് വെക്കാൻ കാരണമൊന്നുമില്ല..അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാഗ്രഹങ്ങളും ഒറ്റയടിക്ക് നടക്കും..
ആശ ഒന്നും മിണ്ടാതെ കുറേ നേരം ആലോചിച്ചിരുന്നു.. ഇടക്കവൾ മേനോനെ നോക്കും..
“ആശ ഉടനെ ഒരു മറുപടി പറയണം എന്നില്ല… വീട്ടിൽ പോയി നന്നായി സമയമെടുത്ത് ആലോചിച്ച് പറഞ്ഞാ മതി… നമ്മുടെ ജീവിതം തന്നെ മാറിമറിയുന്ന ഒരു ദൗത്യമാണിത്… പെട്ടെന്ന് മറുപടി പറയാൻ പറ്റിയ കാര്യമല്ല… “..
അവളുടെ ആലോചന കണ്ട് മേനോൻ പറഞ്ഞു..
ആശ തലയുയർത്തി മേനോന്റെ കണ്ണിലേക്കൊന്ന് നോക്കി.. അവളുടെ കണ്ണിലെ ദാഹം മേനോൻ വ്യക്തമായി കണ്ടു..
“സാറ് ഈ ഒരു ദൗത്യത്തിന് വേണ്ടി മാത്രമാണല്ലോ എന്നെ വിവാഹം കഴിക്കുക… ?..
അത് കഴിഞ്ഞാലോ… ?”..
അതായിരുന്നു ആശയുടെ ആദ്യത്തെ സംശയം.. മേനോനൊന്ന് ചിരിച്ചു..
“ അത് നമുക്ക് ഈ ദൗത്യം കഴിഞ്ഞിട്ട് തീരുമാനിച്ചാ പോരേ… ?”..
ആശ തലയാട്ടി..
“ അപ്പോ ഒരു ദിവസമെങ്കിലും നമ്മൾ ഭര്യാഭർത്താക്കന്മാരായി കഴിയേണ്ടിവരും…?”..
