അത് ചോദിക്കുമ്പോ ആശ പൂത്തുലയുകയായിരുന്നു..
“ഉം… അല്ലാതെ പറ്റില്ല…. “..
“ ഇതിൽ നിന്ന് കോടികൾ കിട്ടുമെന്ന് കരുതിയിട്ടില്ല… ഞാനിഷ്ടപ്പെടുന്ന സാറ് ആദ്യമായി എന്നോടൊരു കാര്യമാവശ്യപ്പെട്ടത് കൊണ്ടും, ഒരു ദിവസത്തേക്കെങ്കിലും സാറിന്റെ ഭാര്യയായിട്ടിരിക്കാമെന്ന കൊതി കൊണ്ടും ഞാനിതിന് സമ്മതിക്കാം… “..
മേനോൻ പ്രതീക്ഷിച്ച പോലെത്തന്നെ ആശയുടെ സമ്മതം അവൾ തുറന്ന് പറഞ്ഞു..
“ആരാ സാർ നമ്മുടെ കൂടെ വരുന്ന മറ്റ് നാല് പേർ…?”..
അതിത് വരെ മേനോൻ ആശയോട് പറഞ്ഞിട്ടില്ല.. ആശക്ക് സമ്മതമാണെങ്കിൽ മാത്രം പറഞ്ഞാൽ മതിയല്ലോ…
“ നാല് പേര് നമ്മുടെ കൂടെ വരുന്നുണ്ടെങ്കിലും അതിൽ രണ്ട് പേരെ മാത്രേ എനിക്കറിയൂ… രണ്ടും നമ്മുടെ വിദ്യാത്ഥികളാണ്… അവരെ ആശയും അറിയും… ഇനി അവരാണ് അവർക്കുള്ള ജോഡികളെ കണ്ടെത്തേണ്ടത്… നിലവിൽ രണ്ടാൾക്കും കാമുകിമാരുണ്ട്… അവരെ പറഞ്ഞ് സമ്മതിപ്പിക്കാനായാൽ അവർ നാല് പേരുമാകും നമ്മുടെ കൂടെ വരിക… ആ പെൺകുട്ടികളും നമ്മുടെ വിദ്യാർത്ഥികളാണ്…”..
സുഹൈലിന്റേയും, അനന്തുവിന്റേയും ഫോട്ടോ കാണിച്ച് മേനോൻ ആശക്കവരെ പരിചയപ്പെടുത്തി.രണ്ടാളെയും അവൾക്കറിയാം..
“ആശ ഒന്നു കൊണ്ടും ഭയപ്പെടണ്ട… എല്ലാറ്റിനും മുന്നിൽ ഞാനുണ്ടാവും…”..
സംസാരം തീർന്നെന്ന് ആശക്ക് മനസിലായി.. തനിക്ക് പോകാറായെന്നും..
“ എന്നാവും സാർ നമ്മുടെ യാത്ര…?”..
