✍️…. അനന്തു… പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്ന എം എ ചരിത്രവിദ്യാർത്ഥി.. പഠനച്ചിലവുകൾക്കായി പാർട്ട്ടൈമായി പല ജോലിയും അനന്തു ചെയ്യുന്നുണ്ട്.. പഠിക്കാൻ മിടുക്കൻ.. സ്പോർട്ട്സിലും, കലാ രംഗത്തും കഴിവുളളവൻ.. നല്ല ആരോഗ്യവാൻ..പക്ഷേ, അവന്റെ കലാ കായിക താൽപര്യങ്ങൾ സാമ്പത്തികം എന്ന പ്രതിസന്ധിയിൽ തട്ടി നിൽക്കുകയാണ്.. കഴിവുണ്ടായാൽ മാത്രം പോര, കലയും സ്പോർട്ട്സും പരിപോഷിക്കാൻ പണം കൂടി വേണം എന്ന തിരിച്ചറിവിൽ തന്റെ സ്വപ്നങ്ങളെല്ലാം തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ് അനന്തു..
അവന് സാമ്പത്തിക പ്രതിസന്ധി മേനോൻ അന്വേഷിച്ച് കണ്ടെത്തി..അവനെ വിളിച്ച് അതേ പറ്റി സംസാരിച്ച് അവനെ പറഞ്ഞയക്കുകയും ചെയ്തു..
സുഹൈൽ.. കോളേജിലെ മോശം വിദ്യാർത്ഥി..അഡിക്റ്റ്… ലഹരിയുപയോഗത്തിനായി പൈസക്ക് വേണ്ടി നെട്ടോടമോടുന്നവൻ.. അല്ലറചില്ലറ ഗുണ്ടായിസം കാട്ടിയും, കാമുകിയെ ഊറ്റിപ്പിഴിഞ്ഞും ലഹരിക്കായി പൈസ കണ്ടെത്തുവൻ.. നല്ല ആരോഗ്യവാനും സുമുഖനും…
പഠനത്തിൽ മോശം.. എം എ ചരിത്ര വിദ്യാർത്ഥി..
ഈ രണ്ട് പേരെയുമാണ് മേനോൻ തന്റെ ദൗത്യത്തിൽ പങ്കാളികളാക്കാനായി തെരെഞ്ഞെടുത്തത്.. അവരോട് സമ്മതം ചോദിച്ചിട്ടില്ലെങ്കിലും അവരതിന് തയ്യാറാവുമെന്ന് തന്നെയാണ് മേനോന്റെ വിശ്വാസം.. കാരണം അവർക്ക് തള്ളിക്കളയാനാവാത്ത ഓഫറാണ് അയാൾ മുന്നോട്ട് വെക്കാൻ പോവുന്നത്..രണ്ടാളും കോളേജ് ഹോസ്റ്റലിലാണ് താമസം എന്നതും അനുകൂല ഘടകമാണ്..
ഇനിയും കടമ്പകൾ ബാക്കിയാണെങ്കിലും, ഇനി ഇവരോട് കാര്യങ്ങൾ സംസാരിച്ചിട്ട് മതി മുന്നോട്ടുള്ള നീക്കം എന്ന് മേനോൻ തീരുമാനിച്ചു.. ഇവർ കൂടെ നിൽക്കില്ലെങ്കിൽ വേറെ ആളെ നോക്കണം..
