✍️… ക്ലാസ് കഴിഞ്ഞ് മേനോന്റെ വീട്ടിലേക്ക് നടക്കുകയാണ് അനന്തു.. ചെറിയൊരു പേടിയോടെയാണവൻ അങ്ങോട്ട് ചെല്ലുന്നത്.. കോളേജിൽ നിന്ന് നടക്കാവുന്ന ദൂരത്താണ് സാറിന്റെ വീട്..
എന്നാലും അനന്തുവിന് അൽഭുതമായിരുന്നു..ഇന്നുച്ചക്കാണ് തന്നെ വിളിച്ച് സാറ് വീട്ടിലേക്ക് വൈകിട്ട് വരാൻ പറഞ്ഞത്.. ഇത് വരെ അങ്ങിനെയൊന്നുണ്ടായിട്ടില്ല.. മറ്റാരും ഇതറിയരുതെന്നും പറഞ്ഞു.. എന്തോ രഹസ്യസ്വഭാവമുള്ള ഒരു സംഗതിയായി അനന്തുവിന് തോന്നി.. ഏതായാലും പഠിപ്പിക്കുന്ന സാറല്ലേ, പോയി നോക്കാം എന്ന തീരുമാനത്തിൽ സാറിന്റെവീടിന്റെ അടുത്തെത്തിയതും ഗേറ്റിനടുത്ത് ഒരാൾ നിന്ന് പരുങ്ങുന്നത് അനന്തു കണ്ടു.. അടുത്ത് വന്നപ്പോഴാണ് അത് സുഹൈലാണെന്ന് മനസിലായത്..
അവർ ഒരു കോളേജിലാണെങ്കിലും തമ്മിൽ വലിയ അടുപ്പമില്ല…രണ്ടാളും വിപരീത സ്വഭാവക്കാരാണ്..
“നീയെന്താടാ ഇവിടെ… ?”.
സുഹൈലിനെ കണ്ട് അനന്തു ചോദിച്ചു..
“ ഞാൻ സാറിനെ കാണാൻ വന്നതാ…
നീയെന്താ ഇവിടെ…?”..
അവരവിടെ പരസ്പരം കണ്ടത് രണ്ടാൾക്കും പിടിച്ചില്ല..ആരുമറിയരുതെന്ന് സാറ് പ്രത്യേകം പറഞ്ഞതാണ്..
“ഞാനും സാറിനെ കാണാൻ വന്നതാ… “..
അനന്തു താൽപര്യമില്ലാതെ പറഞ്ഞു..
“എന്തിന്… ?”..
സുഹൈൽ അവനെ തുറിച്ച് നോക്കി..
“ അത് ഞാൻ സാറിനോട് പറഞ്ഞോളാം… “..
അനന്തു കടുപ്പിച്ച് പറഞ്ഞ് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. പിന്നാലെ സുഹൈലും..രണ്ടാളും പരസ്പരം ദേഷ്യത്തോടെ നോക്കി വീടിന് നേർക്ക് നടന്നു..അവരെ കാത്തിട്ടെന്നവണ്ണം മേനോൻ സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു..
