“വാ, വാ…രണ്ടാളും ഒരുമിച്ച് തന്നെയാണല്ലോ എത്തിയത്… “..
മേനോൻ രണ്ടാളെയും ചിരിയോടെ സ്വാഗതംചെയ്തു..രണ്ടാളും സാറ് വിളിച്ച് തന്നെയാണ് വന്നതെന്ന് അവർക്ക് മനസിലായി..
മേനോൻ വീടിനകത്തേക്ക് കയറി.. പിന്നാലെ അവരും..
“രണ്ടാളും ഇങ്ങോട്ടിരിക്ക്… നമുക്കോരോ ചായ കുടിച്ചിട്ട് സംസാരിക്കാം… “..
മേനോൻ ടൈനിംഗ് ടേബിളിൽ വെച്ച ജഗ്ഗിൽ നിന്ന് മൂന്ന് ഗ്ലാസിലേക്ക് ചായയൊഴിച്ചു.. മൂന്നാളും ഓരോ ചെയറിലിരുന്നു..
“നിങ്ങൾ രണ്ടാളും ഒരു ഹോസ്റ്റലിലാണോ താമസം…?”..
ഒരിറക്ക് ചായ കുടിച്ച് മേനോൻ ചോദിച്ചു.. അനന്തു തലയാട്ടി.. അവനമ്പരപ്പ് മാറിയില്ല.. ഗൗരവക്കാരനായ മേനോൻ സാറ് വീട്ടിലേക്ക് വിളിക്കുന്നു, ചായ തന്ന് സൽക്കരിക്കുന്നു.. വിശേഷങ്ങൾതിരക്കുന്നു…
അവനൊന്നും മനസിലായില്ല..
“വെക്കേഷന് മാത്രമാണോ രണ്ടാളും വീട്ടിൽ പോവുന്നത്…?”..
സുഹൈൽ തലയാട്ടി..
“ ഞാൻ ചില ആഴ്ചകളിൽ പോകാറുണ്ട്… “..
അനന്തു പറഞ്ഞു.. പിന്നെയും സാറ് ചില ചോദ്യങ്ങളൊക്കെ ചോദിച്ചു..എല്ലാം അയാൾക്കറിയുന്നത് തന്നെയാണ്..അവരുടെ ജാതകം വരെ പരിശോധിച്ചിട്ടാണ് അയാളിരിക്കുന്നത്..
“ ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് മനസിലായോ… ?”..
രണ്ടാളും ഇല്ലെന്ന് തലയാട്ടി..
“വാ… പറയാം…”..
മേനോൻ എണീറ്റ് വേറൊരു മുറിയിലേക്ക് കയറി..രണ്ടാളും അയാളെ അനുഗമിച്ചു.. വലിയൊരു മുറിയിലേക്കാണ് അവർ കയറിയത്.. ഒരു ഗ്രന്ഥശാല പോലെ ഒരു ഭാഗത്ത് ഷെൽഫ് നിറയെ പുസ്തകങ്ങൾ.. ഇരിക്കാൻ രണ്ട് ഭാഗത്തും സെറ്റികൾ.. ഒരു ചുവരിൽ വലിയൊരു സ്ക്രീൻ.. അതിന് മുന്നിൽ ഒരു പ്രൊജക്റ്റർ.. മുറി എ സിയിട്ട് തണുപ്പിച്ചിട്ടുണ്ട്..
