വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

 

അവൾ എന്നോട് ചോദിച്ചു

 

 

“ഒന്ന് റസ്റ്റ്‌ എടുക്കട്ടെ… നല്ല ക്ഷീണം.. വൈകുന്നേരം ആലോചിക്കാം പരിപാടി ഒക്കെ..”

 

 

“ഓക്കേ ആയുഷീ.. ഞാൻ വൈകുന്നേരം ആവുമ്പോ റൂമിലേക്കു വരാം..”

 

 

“ഓക്കേ… ”

 

 

ഇവളിനി എന്തിനാണാവോ വൈകുന്നേരം റൂമിലേക്കു വരുന്നതെന്ന് ആലോചിച്ചു ഞാൻ റൂമിലേക്ക് വീണ്ടും നടക്കാൻ തുടങ്ങി.. ആ.. എന്തെങ്കിലും ആവട്ട്…

 

 

റൂമിൽ എത്തിയതും നേരെ ഒരു കുളിയും കഴിച്ചു ഡോറും ലോക്കാക്കി കർട്ടൻ ഇട്ടു കിടന്നുറങ്ങി..അത്രക്കും ക്ഷീണം ഉണ്ടായിരുന്നു..അമ്മാതിരി തുള്ളിക്കലാണ് അയാൾ എന്നെ ആ ആയുധത്തിൽ ഇരുത്തി തുള്ളിച്ചത്….

 

 

എന്റെ റൂമിന്റെ ഗ്ലാസ്‌ ഡോറിൽ നിർത്താതേയുള്ള മുട്ടൽ കേട്ടാണ് ഞാൻ ആ ഉറക്കത്തിൽ നിന്നും ഉണർന്നത്..

 

 

ആരാണാവോ.. ആ മാനേജർ പെണ്ണാവും.. പക്ഷെ അവളിങ്ങനെ മുട്ടാറില്ല…

 

 

എഴുന്നേറ്റ് പോയി ഡോർ തുറന്നു… ഞാൻ ഒന്ന് ഞെട്ടി.

.ആംഗ്രി മാൻ…

 

“ഹായ് ആയുഷി.. ഉറക്കത്തിൽ ആയിരുന്നോ…”

അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു ചോദിച്ചു..

 

ഞാൻ അതേ എന്ന അർത്ഥത്തിൽ മൂളി…

 

 

“ഞാൻ ഇത് തരാൻ വന്നതാണ്.. നാളത്തെ ടാസ്കിനെ വരുമ്പോൾ ഇതിൽ നിന്നു നല്ല ഡ്രസ്സ്‌ തെരഞ്ഞെടുക്കണം… ടാസ്കിന്റെ ഡീറ്റെയിൽസ് നാളെ രാവിലെ പറയാം…”

 

 

അയാൾ ആ കവർ എന്റെ കൈയിൽ ഏല്പിച്ചു ഒരു ചിരിയും തന്നു തിരിച്ചുനടന്നു…

 

 

ഇയാൾ ഇത്ര പെട്ടെന്ന് ഡീസന്റ് ആയോ എന്നായി എന്റെ ചിന്ത… കാരണം അത്രയും നല്ല പെരുമാറ്റം ആണ് ഇപ്പോൾ എന്റെ മുന്നിൽ കാഴ്ച വെച്ചത്…

Leave a Reply

Your email address will not be published. Required fields are marked *