വൈബ് ചെക്ക് ടാസ്ക്സ് 4 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 28

അത്രക്കും എന്റെ തുടകളിൽ അത് ഒട്ടി നിന്നിരുന്നു… ഏതായാലും മുന്നേ കിട്ടിയ കുട്ടിക്കുപ്പായങ്ങളെകാൾ ഭേദം ഇതുതന്നെ….

 

 

ഒന്ന് റൂമിന്റെ ഡോർ തുറന്നപ്പോഴേക്കും ആ മാനേജർ പെണ്ണ് ദൂരെ നിന്നു നടന്നു വരുന്നതായി കണ്ടു..

 

ഞാൻ എന്റെ ഹട്ട് ലോക്ക് ചെയ്ത് അവളെ നോക്കി അടുത്തേക്ക് നീങ്ങി…

 

“ഹായ് ആയുഷി.. വാ ഒരു സ്ഥലം കാണിച്ചുതരാം..”

 

അവൾ എന്നെ നോക്കി അതും പറഞ്ഞു അവൾ വന്ന അതേ വഴിയേ തിരിച്ചു നടക്കാൻ തുടങ്ങി.. പിന്നാലെ ഞാനും…

 

“എങ്ങോട്ടേക്കാ..”

 

“വാ കാണിച്ചുതരാം…”

 

 

ഇവൾ എന്നെ കൂട്ടി പോകുന്നത് കഴിഞ്ഞ രാത്രി ഞാൻ നടന്ന അതേ വഴിയേ ആയിരുന്നു..

 

ആ നടവഴിയിലൂടെ കരിങ്കൽ ഭിത്തി പോകുന്ന വീതിയിലൂടെ, ഇടക്കൊക്കെ ആ ഭീതിയിലൂടെ കൈയോടിച്ചു അവൾ അലസമായി നടക്കുകയാണ്…

 

അവളുടെ ഫ്രീ ആയുള്ള നടത്തം കണ്ട് ഇന്നത്തെ അവളുടെ ജോലിയൊക്കെ തീർനെന്നു തോന്നി എനിക്ക്…

 

“ഇന്ന് റിസോർട്ടിൽ തിരക്ക് കുറവാണോ”.. ഞാൻ അവളോട് ചോദിച്ചു…

 

 

“അതേ.. ഇവിടെ വീക്കെൻഡ് അടുക്കുമ്പോൾ ആണ് തിരക്ക് കൂടുക…

ഇന്ന് ആളുകൾ വളരെ കുറവാണു…”

അവൾ ഒന്ന് ചിരിച്ചു മറുപടി നൽകി.

 

 

“ഇവിടെ വരുന്ന മറ്റുള്ളവർക്കും എന്നെപോലെ ടാസ്ക് കൊടുക്കുന്നുണ്ടോ..?”

 

 

ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് കിട്ടിയില്ല.. വെറും ഒരു ചിരി മാത്രം അവളുടെ മുഖത്ത്…

 

 

“ചുരിദാർ അടിപൊളി ആണല്ലോ..”

 

അവൾ എന്നെ നോക്കി ആ നടത്തതിനിടയിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *