-അവൾ ഓരോന്ന് വിവരിച്ചു തന്നു…
“ഇവിടെ റൂം എടുക്കാൻ നല്ല ചാർജ് ആവുമല്ലേ അപ്പൊ..”
“യെസ്.. സ്യൂട്ട് റൂംസ് 50000₹ ആണ് ഒരു ദിവസത്തേക്ക്…”
“അത്രക്കോ.. കൂടുതൽ അല്ലെ…”
ഞാൻ അതിശയത്തോടെ ചോദിച്ചു…
“കൂടുതലോ…ആ പൈസക്ക് ഈ റിസോർട്ട് മുഴുവൻ എൻജോയ് ചെയ്യാം.. ഇവിടെത്തെ വൈബ്സ്.. ഇവിടെത്തെ ഫുഡ്.. ഇവിടെത്തെ എല്ലാം…”
“എന്നാലും ഒരു ദിവസത്തേക്ക് ഇത്രയും!!”….
“ഇവിടത്തെ വൈബ് ആസ്വദിക്കാൻ ഇവിടെത്തെ പൈസ കൊടുക്കണം ആയുഷി മോളെ…”
അവൾ ചിരിച്ചോണ്ട് പറഞ്ഞു…
ഞങ്ങൾ ആ ബിൽഡിംഗ് ന്റെ പുറത്ത് അവിടെ ഒരു സൈഡ് ലായി ഫിക്സ് ചെയ്ത കോൺക്രീറ്റ് ബെഞ്ചിൽ ഇരുന്നു തന്നെ ഇതൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നു…
“നിന്റെ ആൾ വരുന്നുണ്ടല്ലോ”..
അവൾ ആ പാലസ് നോക്കി എന്നോട് പറഞ്ഞു..
അവൾ പറഞ്ഞപ്പോളായിരുന്നു ഞാൻ അത് ശ്രദ്ധിച്ചത്… ആ ചെറുപ്പക്കാരൻ.. അയാൾ ആ റെസ്റ്റോറന്റിന്റെ ഉള്ളിൽ നിന്നാണ് പുറത്തേക്ക് ഞങ്ങളിരിക്കുന്ന കോൺക്രീറ്റ് ബെഞ്ച് ലക്ഷ്യമാക്കി നടന്നു വരുന്നത്…
ഇവൻ ഇവിടെ ആണോ താമസിക്കുന്നത്…?
അതോ ഇവിടെ ജോലി ചെയ്യുകയാണോ…?
എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല… വളരെ ഫോർമൽ ആയി ബ്ലൂ കളർ ഷർട്ടും ഒരു ഗ്രെ കളർ പാന്റും അയാൾ ധരിച്ചിരുന്നു…
അവൻ ഒരു ചിരിയോടെ ഞങ്ങടെ അടുത്തെത്തി…
“ഇതെന്താ രണ്ടാളും ഇവിടെ ഇരിക്കുന്നെ…?”
