“ഞാൻ ആയുഷിക്ക് നമ്മടെ ലുസ്വറി പാലസ് സ്പേസ് ഒക്കെ കാണിക്കാൻ കൊണ്ടുവന്നതാ…”
അവളായിരുന്നു മറുപടി കൊടുത്തത്..
ഞാൻ ഒന്ന് അവനെ നോക്കി ചിരിച്ചു..
അതേ ചിരി തന്നെ അവനും തിരിച്ചുതന്നതായി തോന്നി…
“എന്നിട്ട് കാണിച്ചു കൊടുത്തോ ഇന്റീരിയർ ഒക്കെ..?”
“അപ്പോഴല്ലേ നീ വന്നത്…
ഇനി നീ കാണിച്ചുകൊടുത്തോ ഉൾവശം ഒക്കെ…
ഞാൻ പോകാനൊരുങ്ങുകയാണ്…”
അതും പറഞ്ഞു അവൾ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു…
“ഞാൻ പോവട്ടെ ആയുഷീ… ഇവൻ കൂട്ടി ഉൾവശം ഒക്കെ കാണിച്ചേരും…
ഓക്കേ… ബായ്…”
-അവൾ അതും പറഞ്ഞു നടക്കാൻ തുടങ്ങി…
“കഴിഞ്ഞാൽ ആയുഷിയെ തിരിച്ചു റൂമിൽ കൊണ്ടാക്കണം കേട്ടോ..”
– അവൾ പോകുന്നവഴി എന്റെ അടുതായി നിൽക്കുന്ന അവനോട് വിളിച്ചുകൂവി….
“ശെരി മാഡം… ഞാൻ നോക്കിക്കോളാം…”
-അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി…
“ഞാൻ കുട്ടിയൊന്നുമല്ലാട്ടോ… തിരിച്ചു പോവാനൊക്കെ എനിക്കറിയാം…”
-ഞാൻ അവൾക്ക് മറുപടി കൊടുത്തു…
അവർ രണ്ടുപേരും ചിരിച്ചു… അവൾ നടന്നകന്നു…. ഇപ്പോൾ ഞാനും അവനും മാത്രമായി…
“ഈ വൈറ്റ് ചുരിദാർ നല്ലോണം ചേരുന്നുണ്ട് നിങ്ങൾക്ക് ആയുഷീ..”
“താങ്ക്സ്.. ഇവിടെ എന്താ ചെയ്യുന്നത്, താമസിക്കാൻ വന്നതാണോ അതോ ജോലിയോ..?” –
ഞാൻ അവനോട് ചോദിച്ചു..
ഉത്തരം ഉണ്ടാവില്ലെന്നാണ് ഞാൻ പ്രതീക്ഷിച്ചത്…
പക്ഷെ അവൻ ഉത്തരം നൽകി..
“ഇവിടെ സൂപ്പർവൈസിങ് പോലെ ഒക്കെ തന്നെ..”..
