വിധിയുടെ വിളയാട്ടം 5 [അജുക്കുട്ടൻ] 142

 

പ്രകൃതിരമണീയമായ ആ ഗ്രാമം ലിജിക്ക് വളരെ ഇഷ്ടപ്പെട്ടു. രണ്ട് മുറികളും അടുക്കളയും കുലായിയുമുള്ള ഓട് മേഞ്ഞ ചെറിയ വീട്. പ്രായമായ അച്ഛനും അമ്മയും ഉണ്ട്. നേരെ മുൻവശത്ത് പരന്ന് നീണ്ട് കിടക്കുന്ന വയൽ, വയലിന്റെ ഒരു വശത്ത് ചെറിയ തോട് .. അതിന്റെ അടുത്ത് തന്നെ കുളവും. കുളത്തിന് കുടചൂടി നിൽക്കുന്ന തെങ്ങ്…പാടത്തിന്റെ മറുവശത്ത് തങ്ങളെപ്പോലുള്ള ഗ്രാമവാസികളുടെ കുടിലുകൾ..

 

രാത്രി തോട്ടിലെ വെള്ളം ഒഴുകുന്ന ശബ്ദം കിടപ്പുമുറിയിൽ കേൾക്കാം. തവളകളുടെ പേക്രോം ശബ്ദവും ചീവീടുകളുടെ ശബ്ദവും ആകെക്കൂടി കുളിർമ്മയേകുന്ന അന്തരീക്ഷം.

 

അജിയേട്ടാ ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ച് തര്വോ !!

എന്താഗ്രഹം?

എനിക്ക് ഇപ്പൊ നമ്മുടെ മുമ്പിലെ പാടത്തിന്റെ അരികിലെ കുളത്തിന്റെ അടുത്തുള്ള ആ പാറയിൽ കുറച്ച് നേരം ഇരിക്കണം. ആ അരുവിയിലെ തണുത്ത വെളത്തിലേക്ക് കാലിറക്കി വച്ച് എന്റെ അജീഷേട്ടന്റെ തോളിൽ തലചായ്ച്ച് ഇരിക്കണം..

 

എന്റെ ലിജി നിനക്ക് വട്ടൊന്നുമില്ലല്ലൊ. രാത്രി 12 മണി കഴിഞ്ഞു.

 

അതിനെന്താ .. പ്ലീസ്..

 

എന്റെ ദൈവമേ… വല്ല പാവപ്പെട്ട കുടുംബത്തിലെ പെണ്ണിനെ കെട്ടിയാ മതിയായിരുന്നു.

 

എന്നാ എന്തിനാ എന്റെ പുറകിൽ നടന്ന് പ്രേമിക്കാൻ വന്നത്. അജീഷേട്ടാ പ്ലീസ്… കൊണ്ടോവ്വോ ? ?

 

നെഞ്ചിൽ തലചായ്ച്ച് കുഞ്ഞുകുട്ടികളെപ്പോലെ മുഖത്തേക്ക് നോക്കി കിടക്കുന്ന തന്റെ ലിജിയെ നോക്കിയപ്പോൾ അജീഷിന് വല്ലാത്തൊരു ഇഷ്ടം തോന്നി….

 

എങ്കിൽ വാ.. കട്ടിലിൽ നിന്നും എണീറ്റ് വാതിലിന്റെ കൊളുത്ത് ശബ്ദമുണ്ടാക്കാതെ തുറന്ന് പതിയെ പുറത്തിറങ്ങി. രാത്രിയാണെങ്കിലും പുറത്ത് പകൽ പോലെ നിലാവെളിച്ചം .

 

തോളോട് തോളുരുമ്മി അവർ മുറ്റവും കഴിഞ്ഞ് അരുവിയുടെ വശത്തെ വരമ്പിലൂടെ നടന്നു . കുളത്തിന്റെ അടുത്തുള്ള രണ്ട് ബെഡിന്റെ അത്രയും വലിപ്പത്തിൽ പരന്ന് കിടക്കുന്ന പാറയിൽ ഇരുന്നു.

 

ലിജി അരുവിയിലേക്ക് കാൽപാദം ഇറക്കിവെച്ച് അജീഷിന്റെ തോളിലേക്ക് ചാഞ്ഞുകിടന്നു. വീട്ടുകാരെ ഉപേക്ഷിച്ച് പോന്നതിന്റെ ദുഃഖം പൂർണ്ണമായും അവളെ വിട്ടൊഴിഞ്ഞിട്ടില്ല.”

പ്രകൃതിരമണീയമായ ഈ ഗ്രാമവും ആളുകളും എല്ലാത്തിനുമുപരി അജീഷിന്റെ സ്നേഹവും കെയറിംങ്ങും ലിജിയെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചു.

5 Comments

Add a Comment
  1. അജുക്കുട്ടൻ

    views നല്ലപോലെ കൂടുന്നുണ്ട്, Comments ആരും ഇടുന്നില്ല.

    1. അജുക്കുട്ടൻ

      ?

  2. കൊള്ളാം ബ്രോ.. ???

    1. അജുക്കുട്ടൻ

      ?

Leave a Reply

Your email address will not be published. Required fields are marked *