മഹാഭാരതം പോലുള്ള ഇതിഹാസങ്ങേലെടുത്ത് പരിശോധിച്ചാൽ കാണാം ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ അയാളുമായി ഒരിക്കലും യാതൊരു തരത്തിലും ബന്ധപ്പെടേണ്ടതില്ലാത്ത മറ്റൊരു വ്യക്യതിയുടെ ജീവിതത്തെ ആകെ മാറ്റി മറിച്ചു കളയുന്ന ചില കഥകൾ. ഇവിടെയും അത് സംഭവിച്ചു. നാഴികകൾക്കപ്പുറം ഒരു ജില്ലയിൽ ജനിച്ചു വളർന്ന രാജൻ എന്ന വ്യക്തിക്കുണ്ടായ മനോവിഭ്രാന്തി അങ്ങകലെ നിഷ്കളങ്കനായി ജീവിച്ച ഒരു യുവകോമളന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ വളരെ വിചത്രമായിരുന്ന. പഴമക്കാർ പറയുമ്പോലെ ഓരോ നിയോഗങ്ങൾ.
വിനയന്റെ അച്ഛമ്മക്ക് വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞു. വാർധക്യ സഹജമായ ചില അസുഖങ്ങൾ അവർക്ക് ഒരു ഇൻജെക്ഷൻ നൽകാനാണ് വിജയമ്മ ആദ്യമായി വിനയന്റെ വീട്ടിൽ എത്തുന്നത്.സമയം സന്ധ്യയാവാറായിരുന്നു. ഇൻജെക്ഷൻ കഴിഞ്ഞു അവർ പോകാനൊരുങ്ങുമ്പോഴാണ് വിനയൻ കോളേജിൽ നിന്ന് വന്നു കയറുന്നത്. ഇരുട്ട് വീഴാൻ തുടങ്ങിയിരിക്കുന്നു.
“മോനാ?” വിജയമ്മ വിനയന്റെ അച്ഛനോട് ചോദിച്ചു.
“അതെ”
“നേരം ഇരുട്ടി. ഒന്നെന്റെകൂടെ വീട് വരെ അയക്കമോ?’
“അതിനെന്താ? എടാ, നീ ബുക്ക് അവിടെ വെച്ച് സിസ്റ്ററെ ഒന്ന് വീട് വരെ ആക്കി കൊടുക്ക്.”
ആ നാട്ടിലെ ഏതൊരു ചെറുപ്പക്കാരനും കൊതിച്ചിരുന്ന അവസരം. പക്ഷെ വിനയന് അതൊട്ടും ഇഷ്ടമായില്ല. അച്ഛനെ ധിക്കരിക്കാനും വയ്യ. മനസില്ല മനസോടെ അവ അവർക്കൊപ്പം ഇറങ്ങി.
വീടെത്തും വരെ വിജയമ്മ (അവരുടെ ബന്ധത്തിന്റെ തുടക്കത്തിൽ വിനയൻ അവരെ അങ്ങിനെയാണ് വിളിച്ചിരുന്നത്.)അവനോട് പലതും ചോദിച്ചുകൊണ്ടിരുന്നു. കോളേജിനെ പറ്റി ,പഠനകാര്യങ്ങൾ. അങ്ങിനെ പലതും.എല്ലാറ്റിനും സങ്കോചത്തോടെ ഒറ്റവാക്കിലുള്ള മറുപടി. വീടെത്തിയപ്പോൾ അവർ പറഞ്ഞു ” കേറിയിരിക്ക്, ചായ കുടിച്ചിട്ട് പോകാം.” വേണ്ടെന്നു പറഞ്ഞ് അവൻ അതിവേഗം നടന്നു നീങ്ങി.
പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു . അവന്റെ ഓമനത്തമുള്ള നിഷ്കളങ്കമായ മുഖം,ലജ്ജയും സങ്കോചവും കലർന്ന മറുപടികൾ വീടെത്തിയാൽ ഒന്ന് കയറുകപോലും ചെയ്യാതെ തിരക്കിട്ടുള്ള തിരിഞ്ഞു പോക്ക് ഇതെല്ലം വിജയലക്ഷ്മിയെ വല്ലാതെ ആകർഷിച്ചു. അവളുടെ നിയന്ത്രണങ്ങളെ മറികടന്ന് വിനയചന്ദ്രൻ അവളുടെ മനസ്സിൽ ഇടം പിടിക്കാൻ തുടങ്ങി. രാജന്റെ സമ്മർദ്ദം കൂടി വരികയാണ്. തൻ വഴങ്ങുന്നില്ലെങ്കിൽ മരിച്ചുകളയുമെന്നു പറഞ്ഞത് വെറുതെയല്ലെന്ന് അവൾക്ക് താമസിയാതെ മനസ്സിലായി. ഒരു ദിവസം അയാൾ കയ്യിന്റെ ഞരമ്പ് മുറിക്കാൻ ഒരു ശ്രമം നടത്തി.അവൾ തക്ക സമയത്തു കണ്ടതുകൊണ്ട് ഒന്നും സംഭവിച്ചില്ല.അയാളെ അനുസരിക്കാമെന്ന് അവൾ വാക്ക് കൊടുത്തു.
സൂപ്പർ എഴുത്ത്….അടുത്തഭാഗം പോന്നോട്ടെ ?
അടിപൊളി……. സൂപ്പർ…… കിടു……
????
വളരെ നല്ല അവതരണ ശൈലി. തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം
അടിപൊളി ❤️
Adipoli
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ❤
ഇഷ്ടപ്പെട്ടു സൂപ്പർ.
Waiting for next part.
ബീന മിസ്സ്.
സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം??❤️❤️❤️
Super
താങ്കൾ വളരെ നല്ല ഒരു എഴുത്തുകാരൻ ആണ്….അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
നന്നായി എഴുതുവാന്‍ കഴിവുള്ള ഒരു കഥാകാരന്റെ കഥ വായിക്കുവാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.. തുടര്‍ന്ന് എഴുതുക
വിനയൻ അടിപൊളി
Super continue
സൂപ്പറായിട്ടുണ്ട് തുടർന്ന് കഥയെഴുതണം അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു
Superb!!!
Kollam continue