വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng] 472

“മിസ്സ്‌ മെയ്‌ ഐ കം ഇൻ ”

പെട്ടെന്നാണ് വാതിലിൽ നിന്ന് ആ ശബ്ദം കേട്ടത് കുട്ടികൾ എല്ലാം വേഗം അങ്ങോട്ട് നോക്കി വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് ആദി ഒരു നിമിഷം ഒന്ന് ഞെട്ടി

“ഇവൾ ഇവളെന്താ ഇവിടെ ”

അത് രൂപയായിരുന്നു

മിസ്സ്‌ :ഹ കൃത്യസമയത്ത്‌ തന്നെ എത്തിയല്ലോ എന്താ കുട്ടി ഇത് സമയം എത്രയായി

രൂപ :സോറി മിസ്സ്‌ ബസ് കിട്ടിയില്ല

മിസ്സ്‌ :ബസ് കിട്ടിയില്ല സ്കൂട്ടർ പഞ്ചർ ആയി മാരകമായ തലവേദ ഇതൊക്കെ ഞാൻ കുറേ കെട്ടിട്ടുള്ളതാ ഉം ശെരി കയറിക്കോ

രൂപ പതിയെ ക്ലാസ്സിലേക്ക് കയറി

മിസ്സ്‌ :തന്റെ പേര് എന്താ

രൂപ :രൂപാ പ്രസാദ്

മിസ്സ്‌ :ഉം തന്നെ എവിടെയാ ഇരുത്തുക ഉം ദാ തല്ക്കാലം അവന്റെ അടുത്ത് ചെന്നിരുന്നോ അവൻ കുറേ നേരമായി ഒറ്റക്ക് ഇരിക്കുന്നു

മിസ്സ്‌ ആദിയെ ചൂണ്ടി പറഞ്ഞു ആദിയെ കണ്ട് രൂപ ഒരു നിമിഷം ഒന്ന് ഞെട്ടി

മിസ്സ്‌ :എന്താ പോകുന്നില്ലേ

ഇത് കേട്ട രൂപ പതിയെ പുറകിലെ ബെഞ്ചിനരികിലേക്ക് നടന്നു

അടുത്ത നിമിഷം ആദി ബെഞ്ചിൽ നിന്ന് ചാടി എഴുനേൽറ്റു

മിസ്സ്‌ :നിനക്ക് എന്തടാ അവിടെ ഇരിക്ക്

ആദി :ഞാൻ ഇവളുടെ അടുത്ത് ഇരിക്കില്ല മിസ്സ്‌

ആദി എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു

മിസ്സ്‌ :അതെന്താ ഇവള് നിന്നെ പിടിച്ചു വിഴുങ്ങോ മിണ്ടാതെ ഇരുന്നോണം അവിടെ കുട്ടി ചെന്നിരിക്ക്

മിസ്സ്‌ രൂപയോടായി പറഞ്ഞു രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്നിരുന്നു

ശേഷം മിസ്സ്‌ സംസാരം തുടർന്നു

ആദി :നീ എന്താടി ഇവിടെ

ആദി പതിഞ്ഞ സ്വരത്തിൽ രൂപയോട് ചോദിച്ചു

രൂപ :അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് നീ എന്താ ഇവിടെ

ആദി :ഇത് എന്റെ ക്ലാസ്സാടി

രൂപ :നിനക്ക് വേറേ വിഷയമൊന്നും കിട്ടിയില്ലേ പഠിക്കാൻ

ആദി :നിനക്ക് കിട്ടിയില്ലേടി

“എന്താ അവിടെ രണ്ടും കൂടി ഇതുങ്ങൾ എനിക്ക് പണി ഉണ്ടാക്കും എന്താ ആദ്യ ദിവസം തന്നെ പുറത്ത് പോണോ “

The Author

28 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️❤️❤️

  2. സ്റ്റോറി സബ്‌മിറ്റ് ചെയ്തു പക്ഷെ അപ്‌ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ

  3. അടുത്ത പാർട്ട്‌ ഈ ആഴ്ച്ച തന്നെ അപ്‌ലോഡ് ചെയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ???

  4. പൊളിച്ചു അടിപൊളി കുറെ കാലത്തിനു ശേഷം നല്ലൊരു ലവ് സ്റ്റോറി വായിക്കാൻ പറ്റും എന്ന് തോന്നുന്നു

  5. വളരെ നല്ല എഴുത്തു. ഇടയ്ക്കു വെച്ച് നിർത്തി പോകാതെ കഥ മുഴുവൻ എഴുതി തീർക്കുക.

    1. ഞാൻ എന്റെ എല്ലാ കഥയും പരമാവധി പൂർത്തിയാക്കുവാൻ ശ്രമിക്കാറുണ്ട് ഇതും പൂർത്തിയാക്കും ??

  6. നല്ലവനായ ഉണ്ണി

    കൊള്ളാം നല്ല തുടക്കം ??

  7. അളിയാ Happy to see you back ….

    Kadha സെറ്റ് ചുമ്മാ ?

  8. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ?????

  9. അന്തസ്സ്

    Nice starting bro

  10. കുറച്ച് നാളുകൾക്ക് ശേഷമാണ് നല്ല ?ഒരു കഥ വായിക്കുന്നത്.

    Liked it very much. ❤️

    അത്പോലെ തന്നെ നിങ്ങളെ കണ്ടിട്ടും കുറച്ചായല്ലോ ?. എവിടായിരുന്നു?

    Anyway അടുത്ത പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു. അത്പോലെ പേജ് കുറച്ചൂടി കൂട്ടിയാൽ നന്നായിരുന്നു ?.

    AbNormaL

    1. Thanks ഒരു കഥ കഴിഞ്ഞാൽ പിന്നെ അല്പം ബ്രേക്ക് എടുക്കും അതാ കാണാത്തത് ?

  11. Bro kollam…adutha part veliya late akkathe kittiyal nannayirunnu

    1. എഴുതി കഴിഞ്ഞു ഇനി അപ്‌ലോഡ് ചെയ്താൽ മതി

  12. കാലകേയൻ

    Bro comic boy second part kaanumo

    1. കാണും വർക്ക്‌ ചെയ്യുകയാണ് ഒരു വേറേ ലെവൽ വില്ലനെയൊക്കെ വെച്ച് കഥ പൊളിയാക്കാം ?

  13. രസമുണ്ട് ?

    1. Lakshmi baaki part kitto

      1. കുറച്ചു കഴിയും… എഴുതി തുടങ്ങിയിട്ട് ആകെ നാലോ അഞ്ചോ പേജുകളെ ആയിട്ടുള്ളു

          1. ഇന്നോ നാളെയോ ആയിട്ട് പബ്ലിഷ് ആകുമെന്ന് തോന്നുന്നു. അയച്ചു കൊടുത്തിട്ടുണ്ട്. ?

Leave a Reply