വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng] 389

 

രൂപ : പക്ഷെ എനിക്കറിയാം നീ മിണ്ടും കാരണം നിനക്ക് എന്നെ അത്രയും ഇഷ്ടമാണ്

 

ആദി : ഓഹ് അത് നീ മാത്രം പറഞ്ഞാൽ മതിയോ

 

രൂപ : മതി ഞാൻ മാത്രം പറഞ്ഞാൽ മതി

 

ആദി : മതിയെങ്കിൽ മതി അപ്പോൾ എനിക്ക് അത്രയും ഇഷ്‌ടമാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് റൂം പൂട്ടില്ലായിരിക്കുമല്ലേ?

 

രൂപ : തുടങ്ങി തനി സ്വഭാവം തുടങ്ങി മിണ്ടാതെ അവിടെ ഇരുന്നോ വശളാ

 

ഇത് കേട്ട ആദി ചിരിച്ചുക്കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു

 

അല്പനേരത്തിനുള്ളിൽ ഇരുവരും കോളേജിനു മുന്നിൽ

 

രൂപ : ഇവിടെ മതി ഞാൻ നടന്നു വരാം

 

എന്നാൽ ആദി ബൈക്ക് കോളേജിനുള്ളിലേക്ക് എടുത്തു

 

രൂപ : ടാ ആരെങ്കിലും കാണും

 

ആദി : അധികം പേരൊന്നും വന്ന് തുടങ്ങിയിട്ടില്ലടി ഇനിയിപ്പോൾ ആരെങ്കിലും കണ്ടാലും ഒരു പ്രശ്നവുമില്ല

 

ഇത്രയും പറഞ്ഞു ആദി വണ്ടി പാർക്കിംഗ് ഏരിയയിൽ കൊണ്ടു നിർത്തി

 

ആദി : എന്നാൽ ശരി ഞാൻ ആദ്യം ക്ലാസ്സിലേക്ക് പോകാം നീ പതിയെ പിന്നാലെ വാ എല്ലാവരും നിന്നെ കണ്ടോന്ന് സർപ്രൈസ് ആകട്ടെ

 

രൂപ : എന്ത് സർപ്രൈസ് ആകാൻ കോമാളിയെ പോലെ ഉണ്ട് ആരെങ്കിലും എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ കൊല്ലും ഞാൻ

 

ആദി : നിനക്കെന്തിന്റെ കേടാടി ഞാൻ പറഞ്ഞത് വിശ്വസിക്കണ്ട അമ്മ കൊള്ളാമെന്നു പറഞ്ഞിതല്ലേ

 

രൂപ : നിങ്ങളൊക്കെ എന്നോടുള്ള സ്‌നേഹം കൊണ്ടു പറയുന്നതല്ലേ

 

ആദി : എന്നാൽ ശരി നീ വരണ്ട ഏതെങ്കിലും പൊത്തിൽ പോയി ഒളിച്ചിരിക്ക് അതാ നിനക്ക് നല്ലത് ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു

 

കുറച്ച് സമയത്തിനുള്ളിൽ ആദി ക്ലാസ്സിൽ

 

രാജീവ് : എവിടെയായിരുന്നെടാ

 

ആദി : അത്ര സമയമൊന്നും ആയില്ലല്ലോ ചേട്ടാ ഇതാ പൂവ് പിടിക്ക്

 

വിഷ്ണു : ആരു നീയും പിള്ളേരും കൂടി ഡിസൈൻ ഒക്കെ വരച്ചിട് സമയമാകുമ്പോൾ ഇട്ട് തുടങ്ങാം

The Author

60 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തു ❤❤

Leave a Reply

Your email address will not be published. Required fields are marked *