വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 14 [Fang leng] 391

 

ആദി : അപ്പോൾ ഫുട്ബോളിനോ

 

വിഷ്ണു : ഹ ഹ അങ്ങനെ ചോദിക്കടാ… ടാ രാജീവേ പിള്ളേർക്ക് പറഞ്ഞുകൊടുക്ക്

 

രാജീവ് : അത് പിന്നെ ഞാൻ മാത്രം കളിച്ചാൽ മതിയോ കൂടെ ഉള്ളവരും കൂടി കളിക്കണ്ടേ

 

അജാസ് : എന്നാൽ ഇത്തവണ നമുക്ക് എല്ലാ വിഷമവും തീർക്കാം എല്ലാ മത്സരവും നമുക്ക് തൂത്തു വാരാം

 

വിഷ്ണു : എല്ലാം ഒന്നും ഇല്ലെങ്കിലും കുറച്ചേണ്ണത്തിലെങ്കിലും ജയിക്കണം

 

അമൽ : അതൊക്കെ പോട്ടെ രാജീവ് ഏട്ടൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ

 

വിഷ്ണു : എന്ത് കാര്യം

 

അമൽ : അല്ല ആരതിചേച്ചിയുടെ കാര്യം നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ നമ്മുടെ ഡിപ്പാർട്ട് മെന്റിൽ അങ്ങനെ ഒരു സംസാരം ഉണ്ട്

 

വിഷ്ണു : ആരാടാ ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നത് ഈ കോപ്പനായിരിക്കും

 

രാജീവിനെ നോക്കി വിഷ്ണു പറഞ്ഞു

 

രാജീവ് : ഡേയ് പിള്ളേരെ ഞാൻ വെറുതെ പറഞ്ഞതാടാ ഇവന് ആരുനോട്‌ അങ്ങനെയൊന്നുമില്ല

 

വിഷ്ണു : അങ്ങനെ പറഞ്ഞു കൊടുക്ക്

 

രാജീവ് : പക്ഷെ സ്‌നേഹ അങ്ങനെയല്ല അല്ലേ അളിയാ

 

വിഷ്ണു : മൈര് നിനക്ക് എന്തിന്റെ കേടാടാ എനിക്ക് മതി

 

ഇത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്നെഴുന്നേറ്റു

 

രാജീവ് : ടാ ടാ ഓടാതെ അവിടെ ഇരിക്കെടാ

 

വിഷ്ണു : പോടാ കോപ്പേ

 

രാജീവ് : സത്യം പറ നിനക്ക് അവളെ ഇഷ്‌ടമല്ലേ ടാ പിള്ളേരെ ഇവന് അവളെ പേടിയാ അതാ അവളോട് പറയാത്തത്

 

വിഷ്ണു : അതേടാ എനിക്ക് അവളെ മാത്രമല്ല നമ്മുടെ ക്ലാസ്സിലെ എല്ലാ പെമ്പുള്ളാരെയും ഇഷ്ടമാ എല്ലാരേം ചേർത്ത്‌ നീ കഥ ഉണ്ടാക്കിക്കൊ കോപ്പൻ

 

ഇത്രയും പറഞ്ഞു വിഷ്ണു പുറത്തേക്കു പോയി

 

രാജീവ് : ഹ ഹ..

 

അജാസ് : നിങ്ങൾക്ക് എന്തിന്റെ കേടാ രാജീവേട്ടാ

The Author

60 Comments

Add a Comment
  1. അപ്‌ലോഡ് ചെയ്തു ❤❤

Leave a Reply

Your email address will not be published. Required fields are marked *