രാജീവ് : ചുമ്മാ ഒരു രസം
കുറച്ച് സമയത്തിന് ശേഷം
വിഷ്ണു : ഡേയ് എല്ലാവരും ആ ബെഞ്ചിലൊക്കെ കയറി കിടന്ന് ഉറങ്ങിക്കൊ നാളെ നേരത്തെ എഴുനേൽക്കേണ്ടതാ
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്
ആദി : രൂപ യാണല്ലോ
വിഷ്ണു : ആരാടാ
ആദി : ഹേയ് ആരുമില്ല ചേട്ടാ ? ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു പുറത്തേക്കു പോയ ആദി ഫോൺ അറ്റണ്ട് ചെയ്തു
ആദി : ഹലോ എന്താടി വല്ല പ്രശ്നവുമുണ്ടോ
രൂപ : ഹേയ് ഇല്ല വെറുതെ വിളിച്ചതാ
ആദി : വെറുതെയോ
രൂപ : ഉം പിന്നെ നീ എന്തെങ്കിലും കഴിച്ചോ
ആദി : വിഷ്ണുവേട്ടൻ പൊറോട്ടയും മുട്ടകറിയും വാങ്ങി തന്നു പിന്നെ അമ്മയോ
രൂപ : അമ്മ ഉറങ്ങി അവിടെ കിടക്കാനൊക്കെ സൗകര്യം ഉണ്ടോ
ആദി : ഉം ബെഞ്ചിലോ മറ്റോ കിടക്കണം ഇന്ന് ഉറക്കം വരുമെന്ന് തോന്നുന്നില്ല
രൂപ : അങ്ങനെ ഉറക്കം വരുന്നില്ലെങ്കിൽ ഞാൻ അടുത്ത് കിടക്കുന്നതായി സങ്കല്പിച്ച് കിടന്നാൽ മതി എന്നെ കെട്ടിപിടിച്ച് കിടക്കുന്നതായിട്ട്
ആദി : ഉം ബെസ്റ്റ് എന്നിട്ട് വേണം ഉള്ള ഉറക്കം കൂടി പോകാൻ
രൂപ : നീ എന്നെ ഓർക്കണ്ട പോരെ പോയി കിടന്ന് ഉറങ്ങ്
ആദി : ചുമ്മാ പറഞ്ഞതാടി ശെരി നീ കിടന്നോ ഞാൻ രാവിലെ വരാം ഉമ്മാ ?
രൂപ : ഉം
ആദി : എനിക്ക് കൂടി താ
രൂപ : ഉമ്മ മതിയോ.
ആദി : ഉം ശെരി
ഇത്രയും പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു ശേഷം ക്ലാസ്സിലേക്ക് കയറി
വിഷ്ണു : രൂപയായിരിക്കും അല്ലേ
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബെഞ്ചിൽ വന്ന് കിടന്നു
അപ്‌ലോഡ് ചെയ്തു ❤❤
Vannilla ?
Next please ?