” ലോഹ്യ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സ്… കേരളത്തിൽ ചെങ്ങന്നൂർ സ്വദേശം.. ”
അവളുടെ പുരികം കണ്ടാൽ… ഇന്നവൾ ബ്യുട്ടി പാർലർ സേവനം തേടിയതായി മനസിലാവും…
ഒരു മര്യാദയുടെ പേരിൽ… അവൾ എന്റെ പേരും സ്ഥലവും ജോലിയും ചോദിച്ചറിഞ്ഞു…
” പേര് രാമ റെഡ്‌ഡി…. വിജയവാദ സ്വദേശി… സെൻട്രൽ സെക്രട്ടേറിയറ്റിൽ ജോലി… ”
രണ്ടു പേരും അതിനു ശേഷം മൌനത്തിൽ ആയി…
അടുത്ത ബെർതിൽ ഒന്നും ആളായിട്ടില്ല…4 മണിക്കൂർ ഓടിയാലേ അടുത്ത സ്റ്റേഷൻ ഉള്ളൂ എന്നത് രേഖയെ അല്പം നൊമ്പരപ്പെടുത്തുന്നതായി എനിക്ക് മനസ്സിലായി…
” പേടിയുണ്ടോ…? നാല് മണിക്കൂർ നേരം നമ്മൾ തനിച്ചാണ്.. ”
ഞാൻ മലയാളത്തിൽ ചോദിച്ചു…
അവളുടെ കണ്ണുകൾ വിടർന്നു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..
” മലയാളി ആണോ…?”
ചിരിച്ചു കൊണ്ട് രേഖ ചോദിച്ചു…
” അല്ല, തെലുങ്കൻ…. മലയാളം സംസാരിക്കും… പക്ഷേ, കേട്ടാൽ അറിയില്ല…!”
ഭാവ വ്യത്യാസം ഇല്ലാതെ ഞാൻ പറഞ്ഞു…
” അപ്പോൾ പ്ലേറ്റുഫോമിൽ ഫ്രണ്ട്‌സ് പറഞ്ഞത് എല്ലാം കേട്ടു…? ”
” അയ്യോ.. എനിക്ക് പറയാനല്ലേ അറിയൂ… കേട്ടാൽ അറിയില്ലല്ലോ? ”
ഞാൻ പറഞ്ഞത് കേട്ട് രേഖ ചിരിച്ചു…
” സോറി… കേട്ടോ.. എല്ലാ ഫ്രണ്ട്സിനും… വേണ്ടി… ”
” അപ്പോൾ… രേഖ പറഞ്ഞതോ..? ”
” അപ്പോൾ… എന്നെ ചമ്മിക്കാൻ തന്നെയാ…? ”
ചൂളിക്കൊണ്ട് രേഖ പറഞ്ഞു…
” എങ്കിൽ ഒന്നുടെ സോറി… ”
” നാട്ടിൽ… എവിടെയാ..? ”
രേഖ എന്നോട് ചോദിച്ചു….
” വിജയവാടയ്ക്ക്… അപ്പുറം…. തിരുവനന്തപുരം…. കഴിഞ്ഞു, നെയ്യാറ്റിൻകര… “
❤️♥️
Neyyattinkara ???
നെയ്യാറ്റിൻകര ഇവന്മാർ ഫേമസ് ആകും ??
Dear ADMIN.. പത്ത് പേജെങ്കിലും ഇല്ലാത്ത articles ദയവായി അപ്രൂവ് ചെയ്യരുത്
Ee ട്രെയിൻ നാട്ടിൽ എത്തുമ്പോഴേക്കും 102 എപ്പിസോഡ് ആയിരിക്കും… ???
ഹ.. ഹഹ… ഈ കഥയേക്കാൾ ഇഷ്ട്ടപ്പെട്ടത് രവിയുടെ ഈ കമന്റ് ആണ്.. രവി.. തന്റെ ഒരു കാര്യം ???.പിന്നെ സിമ്രാനോടായി…, കഥ പൊളിച്ചു.. But കുറച്ചു പേജുകൾ കൂട്ടി എഴുതൂ എങ്കിലല്ലേ വായിക്കുന്നവർക്കൊരു സുഖം ഉണ്ടാകൂ… അടുത്തതിൽ ഈ കുറവുകൾ നിക്കത്തും എന്ന് പ്രതീക്ഷിക്കുന്നു..ഈ ചെങ്ങന്നൂർ എനിക്ക് വേണ്ടപ്പെട്ട സ്ഥലം ആണ് ???. ആളെ അറിയാമായിരുന്നെങ്കിൽ ഒന്ന് മുട്ടാമായിരുന്നു ???. അപ്പൊ ശരി dear കാത്തിരിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.
???
ഈ കഥ 102 എപ്പിസോഡിൽ നാട്ടിലെത്തിയാൽ ഭാഗ്യം.?? എന്തായാലും ഈ കഥയെക്കാൾ ഇഷ്ടമായത് ഈ കമന്റ് ആണ്.