“രണ്ടും വാ ഇനി ഫുഡ് കഴിച്ചേച്ചും അടികൂടാം”.. നിലീൻ പറഞ്ഞു.
എനിക്ക് വിശന്നിട്ട് വയർ തള്ളക്ക് വിളി തുടങ്ങിയിരിക്കുന്നു. ഞാൻ പാഞ്ഞു ചെന്ന് ഒരു ചെയറിൽ ഇരുന്നു.
“ഓഹ് എന്നാ ആക്രാന്തവാടാ… ആ കൊച്ചിനെയും കൂടെ വിളിക്കരുതോ”..?
ഞാൻ കലിപ്പിച്ചൊന്ന് നിലൂനെ നോക്കി.
“അവളും ഞാനും ഒരേ കൗച്ചിൽ ഇരിക്കുമ്പോൾ അവക്കടെ ചെവിയിലോട്ട് മാത്രം അത്താഴം വിളി കേൾക്കത്തില്ലേ”..?
ഹോ ഇങ്ങനെ ഒരു മരക്കഴുവേറി എന്ന മട്ടിൽ നിലൂ എന്നെ നോക്കി.
“അങ്ങനെ അല്ല കുഞ്ഞേ… നമ്മൾ ഒരാളെ കൂടെ ഒരുമിച്ച് ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൂടെ ഇരിക്കുന്ന ആളോട് ‘എന്നാ കഴിക്കാം.. വരൂ..’ എന്ന് പറയുന്നത് ഒരു ഔപചാരികതയുടെ ഭാഗമാണ്. അതാണ് ചേച്ചി ഉദ്ദേശിച്ചത്”
ആന്റി നീലൂനെ എന്റെ ചേച്ചി എന്ന് സംബോധന ചെയ്തപ്പോൾ നിലീന്റെ മുഖം നൈസായിട്ട് ഒന്ന് ചളിഞ്ഞു.
“എന്നാലെ.. ‘ഔപചാരികതയുടെ ഭാഗം’ എന്ന് ചേച്ചീ ഒന്ന് പറഞ്ഞെ” ഞാൻ നീലൂനെ ഒന്ന് വെല്ലുവിളിച്ചു.
“ഓഹ് അതിനിപ്പോ എന്നാ.. ഔഫ.. ചാരുതയോടെ ഫാഗം… അല്ല.. എന്നാർന്നു..? എന്നാ ആന്റി അത്”..?
അപ്പോഴേക്ക് ആന്റി ചിരി തുടങ്ങി ഞാനും… പക്ഷെ മാളു ചിരിച്ചില്ല. നിലൂന്റെ ബ്രെയിൻ വാഷിങ്ങിൽ തലയും കുത്തി വീണ മാളൂട്ടി ഇപ്പോൾ നിലൂന്റെ ഫാൻ ആയ മട്ടാണ്. നിലീൻ വീണ്ടും ഒന്ന് നൈസായിട്ട് തേഞ്ഞു. “ഹും” എന്ന് മുഖം കൊണ്ടൊരു പുച്ഛ ഭാവം ഇട്ട് നിലീൻ കഴിക്കാൻ ഇരുന്നു.
“വാ മാളൂട്ടി നമ്മക്ക് കഴിക്കാം”.. നിലീൻ മാളുവിനെ അങ്ങ് സ്നേഹിക്കുകയാണ്.
“നിങ്ങൾ കഴിച്ചോ ചേച്ചി. ഞാൻ പിന്നെ ഇരുന്നോളാം”.. മാളു ചിരിച്ചുകൊണ്ട് ക്ഷണം നിരസിച്ചു.
“അതെന്നാ പരുവാടിയാ..? അതെന്നാ ഞങ്ങടെ കൂടെ ഇരിക്കാത്തെ”..? നിലീന് അത് വലിയ ആശങ്കയായി.
“അവളെ വിളിക്കണ്ട. വരില്ല. അവിടിരുന്നോട്ടെ” ഞാൻ നിലൂനോട് പറഞ്ഞു.
“നീ ഒന്ന് മിണ്ടാതിരുന്നെടെർക്കാ.. വാ മാളൂട്ടി ചേച്ചിടെ കൂടെ ഇരുന്നോ ഇവനെ മൈൻഡ് ആക്കേണ്ട”..
“അവളെ വിളിക്കേണ്ട മോളെ. അവൾ പിന്നെ കഴിച്ചോളും അവൾക്കും എനിക്കും നോൺ വെജ് പറ്റുകില്ല. മേശപ്പുറത്ത് കണ്ടാൽ തന്നെ അവൾക്ക് ഓക്കാനം വരും. പ്രത്യേകിച്ച് മട്ടന്റെ ചൂര്. പക്ഷെ എനിക്ക് ആ പ്രശ്നം ഇല്ല കേട്ടോ. ഞാൻ കഴിക്കില്ല എന്നെ ഉള്ളൂ. മേശപ്പുറത്ത് കണ്ടാലോ ആരെങ്കിലും കഴിക്കുന്ന കണ്ടാലോ എനിക്ക് കുഴപ്പമില്ല”..
എന്തൊരു എഴുത്ത്……
വല്ലാത്തൊരു ഫീൽ സമ്മാനിച്ചു……
????
വല്ല രക്ഷയും ഉണ്ടോ
എൻ്റെ പൊന്ന് താർക്ഷ്യകാ , നിങ്ങൾ കഥ ഇട്ടല്ലെങ്കിലും കുഴപ്പമില്ല പക്ഷേ ഒരു update തന്നുടെ കമന്റ് ബോക്സിൽ എല്ലാം ദിവസവും കയറുമ്പോൾ തൻ്റെ എന്തെങ്കിലും കമന്റ് പ്രതീക്ഷിച്ച വരണേ ഒരു കമന്റ് എങ്കിലും ഇട് ….. അതിന് വലിയ സമയം ഒന്നും വേണ്ടല്ലോ… ഇത് എന്റെ മാത്രം അപേക്ഷ മാത്രമല്ല എല്ലാവർക്കും വേണ്ടിയാണ് ചോദിക്കുന്നെ ഒന്ന് പരിഗണിക്ക്. ഒരു പട്ടിയുടെ വില എങ്കിലും താടെ….കഥ അത്ര സൂപ്പർ ആരുണ്ട്…
എന്ന് സ്വന്തം.
ഡോക്ടർ.
ബ്രോ…,
ജൂൺ അവസാനത്തോടെ എഴുതി തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇപ്പൊ ജൂലൈ പകുതി ആവുന്നു. ഇനിയും wait ചെയ്യിപ്പിക്കാതെ post ചെയ് ബ്രോ.
Yennuvarum Bro Waiting
നല്ല ഒരു കഥയ്ക്ക് കൂടി അങ്ങനെ അകാല ചരമം….
Bro Adutha Partinu Vendi Waiting Aane Ini Ennu Varum
Double kambikatha aayipoyi…sooper
Bro storyuda udate enthengilum undo
ഞങ്ങൾ വായനക്കാരോട് കുറച്ച് കരുണകാണിക്കണം സുഹൃത്തേ…
മാസം കുറേ ആയ് എന്തെങ്കിലും ഒരു update
തരണം ദയവായി…..
നിങ്ങൾക്ക് ഒരു comment എങ്കിലും ഇട്ടു കൂടെ…. ഇത് എല്ലാ യക്ഷി വായനക്കാർക്കും വേണ്ടിയുള്ള എൻ്റെ അഭ്യർത്ഥനയാണ്…
നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു… സുഹൃത്തേ…..
നിങ്ങളുടെ കഥയോടുള്ള ഇഷ്ടം കൊണ്ടാണ്… ദയവായി റിപ്ലേ തരണം….
നന്നായി കഥ എഴുതിക്കൊണ്ട് ഇരിക്കുന്ന സമയത്ത് ആണ് ഞാൻ ഒരു പ്രമുഖ പരീക്ഷയുടെ പ്രിലിംസ് പാസ്സ് ആകുന്നത്. എന്നാൽ മെയ്ൻസ് ഒന്ന് എഴുതി നോക്കാം എന്ന കരുതി വിട്ടു നിന്നതാണ്. ജൂണോടെ എക്സാം കഴിയും. ജൂൺ അവസാനത്തോടെ എഴുതി തുടങ്ങും. വലിയൊരു ഗ്യാപ് വന്നത് കൊണ്ട് തന്നെ അടുത്ത പാർട്ട് എന്നെ സംബന്ധിച്ഛ് ഒരു പരീക്ഷണം തന്നെ ആയിരിക്കും എന്ന് അറിയാം. പക്ഷെ ഞാൻ എഴുത്ത് നിർത്തിയിട്ടില്ല. കഥ വരിക തന്നെ ചെയ്യും.
Reply ചെയ്തതിൽ സന്തോഷം… നിർത്തിപ്പൊക്കില്ല എന്ന ഉറപ്പു മതി, കഥ വീണ്ടും വായിക്കും, കാത്തിരിക്കും… Fans r waiting???
തീർച്ചയായും സുഹൃത്തേ Y7-ന് വേണ്ടി
കാത്തിരിക്കും…….കഥ കുറച്ച് പേജ് കുറക്കാൻ പറ്റിയിരുന്നെങ്കിൽ നിങ്ങൾക്ക്
കഥാ ഭാഗങ്ങൾ വേഗത്തിൽ ഇടാൻ കഴിഞ്ഞേനെ….. എങ്കിലും വേണ്ടില്ല നിങ്ങൾ ഇപ്പോൽ ഇടുന്ന പോലെ മതി… പേജ് കൂട്ടി..
വല്ലാത്ത ചെയ്ത്തായി പോയി താർക്ഷ്യാ…. തുടരുമോ ഇല്ലെയൊന്ന് ഒരു മറുപടി എങ്കിലും ഇട്…. വന്നു നോക്കി മനസ്സ് വെഷമിപ്പിക്കേണ്ടല്ലോ!!!!
എവിടാണ്…. Any update
Bro any update?
താർക്ഷ്യാ… ????
കുറേ ആയല്ലോ… എവിടാണ്…?
Bro next part ?
കഴിഞ്ഞ് വരും. ഒഴിവാക്കാൻ പറ്റാത്ത തിരക്ക് ആണ്. ക്ഷമിക്കുക.
Bro bakki udne undavumo
പൂർത്തിയവത്ത കഥകളുടെ കൂട്ടത്തിലേക്ക് ആണോ യക്ഷിയുടെ പോക്ക് ?????????
Bro yakshi NXT part eppozha….
ബ്രോ 2M ayiiii
BRO ORU UPDATE TARAMO ?