വൈ : ദി ബിഗിനിങ് 2 [cameron] 336

മനസ്സിന് ആവിശ്യപെട്ടിരുന്ന സ്വാതന്ത്ര്യവും സന്തോഷവും അവ നൽകി .ഇരുവശങ്ങളിലും കൂറ്റൻ മരങ്ങളും ചെടികളും.ഷെറിൻ ഇതുവരെ എവിടേയും കണ്ടിട്ടില്ലാത്ത മരങ്ങളാണ് ചുറ്റും .അവിടേയും ഇവിടേയും ആയി കൂറേ പൂത്തുകിടക്കുന്ന വാഴകളും പൈനാപ്പിൾ ചെടികളും അവളുടെ ശ്രദ്ധയിൽ പെട്ടു.അങ്ങനെ കുറച്ചു നേരം മുന്നോട്ടു പോയപ്പോൾ അവൾ പെട്ടന്നു ചലനം നിശ്ചലമാക്കി .ഒരു കൈ ഉയർത്തി ടോണി യെയും നിൽക്കാൻ ആവിശ്യപ്പെട്ടു.അതെ അരുവിയുടെ ശബ്ദം ….

ടോണി യെ നോക്കി കൊണ്ട് ഒരു വിരൽ ചെവിയിൽ മുട്ടിച്ചു വലതുഭാഗത്തേക്കു ചൂണ്ടികാണിച്ചു ..ശബ്ദത്തെ പിന്തുടർന്ന ഷെറിൻ ഒരു അരുവിയുടെ ചുറ്റുംഎത്തിപെട്ടു .വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത് .
ചുവപ്പ്, മഞ്ഞ, പർപ്പിൾ , പിങ്ക് നിറങ്ങളിലുള്ള മനോഹരമായ പൂക്കൾ ചെറിയ അരുവികളുടെ തീരത്ത് സന്തോഷത്തോടെ വിശ്രമിച്ചു.അരുവികൾക്കു അടുത്തുകൂടി നടക്കുമ്പോൾ , പാറക്കെട്ടുകളിൽ വെള്ളമൊഴുകുന്നതിന്റെ ശബ്ദവും, കാറ്റ് മെല്ലെ വീശിയടിക്കുമ്പോൾ ഇലകൾ തുരുമ്പെടുക്കുന്ന ശബ്ദവും കേൾക്കാൻ ഷെറിന് അനുവദിച്ചു, ഒപ്പം സമാധാനത്തിന്റെ അനുഭൂതിയും.

അവൾ ആ അരുവിയിൽ നിന്നും ഒരു കൈപിടി വെള്ളമെടുത്തു കുടിച്ചു നോക്കി ..എന്നിട്ടു തലയാട്ടികൊണ്ടി ടോണി യെ നോക്കി .എന്നിട്ടു ടോണി യും ഇരു കൈകൾ കൊണ്ട് അവന്റെ ദാഹം ശമിച്ചു ….ആ മനോഹരമായ അരുവിയെ പിന്തുടർന്നു പോകാൻ ഷെറിൻ തീരുമാനിച്ചു .ഐലൻഡ് ന്റെ മധ്യമായാണ് ഈ അരുവി സ്ഥിതി ചെയ്യുന്നതു അന്ന് അവൾ മനസിലാക്കി .കുറച്ചു നേരം നടന്നപ്പോൾ അരുവിയുടെ ശബ്‍ദം കൂടി കൂടി വരാൻ തുടങ്ങി .ഒരു ചെറിയ വെള്ളച്ചാട്ടം ആയിരുന്നു അത് ഏകദേശം ഒരു പത്തു അടി ഉയരത്തോളം … ഇടതു വശത്തു കൂടി അവർക്കു ഇനി മുന്നോട്ടു പോകാൻ വഴികളില്ലായിരുന്നു .അരുവിയുടെ അക്കരെ കടക്കണം .ഷെറിൻ ടോണി യുടെ കൈകൾ പിടിച്ചു കൊണ്ട് അരുവിയിലേക്കു ഇറങ്ങി …തെളിഞ്ഞ വെള്ളത്തിൽ അടിയിൽ കിടക്കുന്ന പാറക്കല്ലുകൾ വളരെ വ്യകതമായി കാണാമായിരുന്നു ..

“മോനെ ,സൂക്ഷിച്ചു ..നല്ല വഴുക്കലുണ്ട്..”
“മ്മ്മ് ”
ഷെറിന്റെ നെഞ്ച് വരയെ ആ അരുവിക് ആഴമുണ്ടായിരുന്നുള്ളു .എല്ലാം മറന്നു ആ അരുവിയിൽ കുറച്ചു നേരം അങ്ങനെ കിടക്കാൻ അവളുടെ മനസ് കൊതിച്ചു .കടൽ വെള്ളത്തിന്റെ ഉപ്പും വിയർപ്പും എല്ലാം കൂടി രണ്ടുപേരും നല്ലോണം മുഷിഞ്ഞു പോയിരുന്നു …പക്ഷെ ആദ്യം തങ്ങൾ നിക്കുന്ന ചുറ്റുപാടിനെ കുറിച്ച് അറിയണം എന്ന് അവൾ തീരുമാനിച്ചു .ഈ ഐലൻഡ്നെ കുറിച്ചു,അതിന്റെ ഭൂമിശാസ്ത്രത്തെ കുറിച്ചു അതിന്റെ അപകടത്തെ കുറിച്ചു .

അക്കരെ കടന്ന ശേഷം ഇരുവരും ചെറിയ ചെരിവ് കയറിയതും വെള്ളചട്ടത്തിന്റെ മുകളിൽ കയറി കൂടാൻ പറ്റി .പിന്നയും കുറച്ചു നേരം അവർ ആ അരുവിയോട് ചേർന്നു നടന്നു ..

“മമ്മി ,നിക്ക് ..”
മുന്നിൽ നടന്നു കൊണ്ടിരുന്ന ഷെറിൻ ടോണി യെ തിരിഞ്ഞു നോക്കി .അവൻ അവന്റെ വലതു വശത്തു നല്ലവണ്ണം പഴുത്തു തൂങ്ങിക്കൊണ്ടിരുന്ന നേന്ത്രപ്പഴം വാഴയിൽ നിന്നും പറിച്ചു ഒന്ന് ഷെറിന്റെ നേരെ വച്ച് നീട്ടി ..
“താങ്ക്സ് “അവൾ അത് സന്തോഷത്തോടെ വാങ്ങി കഴിച്ചു .

കുറച്ചുകൂടെ നേരം നടന്നപ്പോഴേക്കും അരുവിയുടെ ശബ്ദശത്തിനു പകരം തിരമാലകളുടെ ശബ്ദം കേൾക്കാൻ തുടങ്ങി .ആ അരുവി കടലിൽ തന്നെ എത്തി ചേരുന്ന ഒരു സംഗമ സ്ഥലത്തിൽ അവർ എത്തി പെട്ടു

.
“ഇത്രപെട്ടന് ഒരു ഐലൻഡ് നമ്മൾ ക്രോസ്സ്‌ ചെയ്തോ ??” മുഖത്തു അടിക്കുന്ന സൂര്യവെളിച്ചം മറക്കാൻ നെറ്റിയുടെ മേലെ കൈവച്ചു കൊണ്ട് ടോണി ചോദിച്ചു .

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *