വൈ : ദി ബിഗിനിങ് 2 [cameron] 343

“മോനെ മമ്മിക് ഒന്നും സംഭവിക്കില്ല ..മോൻ ആദ്യം മമ്മി പറഞ്ഞത് പോലെ ചെയ്യ് ” ഷെറിൻ ചിരിച്ചി കൊണ്ട് ടോണി യുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു .”പോ വേഗം ..”

ടോണി മനസില്ല മനസോടെ തിരിച്ചു ഐലണ്ടിന്റെ ഉള്ളിലേക്കു ഓടി . മകൻ ഉള്ളിലേക്കു പോയതും ഷെറിൻ തിരിച്ച കരയിലേക്കു വന്നു കടലിലേക്ക് നോക്കി .പടിഞ്ഞാറു വശത്തേക്കു നീങ്ങികൊണ്ടിരിക്കുകയായിരുന്നു ആ ബോട്ട് ..ഷെറിൻ വേഗം തൻ്റെ ഷെൽറ്ററിന്റെ എടുത്തെക് ഓടി .ഷെൽറ്ററിന്റെ എടുത്തു എത്തിയതും ഷെറിൻ ഇപ്പോളും കെടാതെ മെല്ലെ കത്തുന്ന തീയിലേക്ക് അവൾ തലേ ദിവസം കൊണ്ട് വന്ന ചുള്ളി കൊമ്പുകളും ഉണങ്ങിയ ഇലകളും ഇട്ടു കൊടുത്തു .തീ നന്നായി ആളികത്തി ..നന്നായി ആളിക്കത്തിയ തീയിലേക്ക് ഷെറിൻ അവിടെ ഉണ്ടായിരുന്ന ഓൿമരത്തിലെ പച്ചിലകൾ പറിച്ചു ഇട്ടു ..തീയിലേക്ക് കെടും വിധം പച്ചിലകൾ ഇട്ടതും അത് നല്ലവണം പുകയാൻ തുടങ്ങി ..പുക കൂടി കൂടി മേലെ ഉയർന്നു ..ഈ പുക ബോട്ടിലു ഉള്ളവർക്ക് കാണാൻ സാധിക്കണമേ എന്ന് അവൾ ആശിച്ചു . പുക നല്ല ഉയരത്തിൽ എത്തിയതും ഷെറിൻ ഓക്ക് മരത്തിൽ ഉണ്ടായിരുന്ന തൻ്റെ ടോപ് എടുത്തു കരയിലേക്കു നടന്നു .

“ഹെല്പ് ….ഹെല്പ് ..”തൻ്റെ ടോപ് തലേക്കു മീതെ ചുറ്റി കൊണ്ട് അവൾ ഉറക്കെ നിലവിളിച്ചു ..

ബോട്ട് പതിയ പതിയ പടിഞ്ഞാറു വശത്തേക്കു നീങ്ങി കൊണ്ടിരുന്നു ..

“ഹെയ്….ഹെല്പ് ..ഹെല്പ് …” ഷെറിൻ തൊണ്ട പൊട്ടും വിധം അലറി .

പക്ഷെ ആ ബോട്ട് ഐലൻഡിൽ നിന്നും അകന്നു കൊണ്ടിരിന്നു .

“ഹെയ് ….ഹെല്പ് …..”ഷെറിൻ അവൾക്കു പറ്റും വിധം അലറി ..

“പ്ളീസ് ..ഹെല്പ് ..”ഇടറുന്ന ശബ്ദത്തോടെ മുട്ട് കുത്തി ഇരുന്നു കൊണ്ട് അകന്നു പോകുന്ന ബോട്ട് നെ നോക്കി അവൾ വിളിച്ചു

“പ്ളീസ് …”ഷെറിന്റെ കണ്ണിൽ നിന്നും കണ്ണീരുകൾ പൊടിഞ്ഞു ..

“പ്ളീസ് ..” തൻ്റെ കണ്ണീരു വീണ മണ്ണിലേക്ക് മുഗം താഴ്ത്തികൊണ്ടു അവൾ കെഞ്ചി …

കണ്ണീരിൽ കുതിർത്ത കവിളുകളോടെ അവൾ മുഗം ഉയർത്തി കടലിലേക്ക് നോക്കി .ബോട്ട് കാണാമറയത്തേക്കു അകന്നു കൊണ്ടിരുന്നു .ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ ടോപ് കൊണ്ട് മുഗം തുടച്ചു .ഷെറിൻ എണീറ്റ് നിന്നു തിരിഞ്ഞു ഐലണ്ടിന്റെ ഉള്ളിലേക്കു നടന്നു .മരങ്ങൾക്കു ഇടയിലൂട നടക്കുമ്പോൾ ഷെറിൻ ഒരു പ്രവിശ്രം കൂടി തിരിഞ്ഞു കടലിലേക്ക് നോക്കി .അവളുടെ കണ്ണുകൾ വിടർന്നു .ബോട്ട് മെല്ലെ മെല്ലെ തിരിയുന്നത് അവൾ കണ്ടു .

“ഹെയ് …ഹെല്പ് ..”ഷെറിൻ തൻ്റെ ടോപ് മേലെ വീശി കൊണ്ട് അവൾക്കു കഴിയുന്നതും പോലെ ശബ്ദമുണ്ടാക്കി കരയിലേക്കി ഓടി ..

ബോട്ട് ഇപ്പോൾ ഐലന്ഡിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരുന്നു ..

“ഹെയ് …”ഷെറിൻ ടോപ് തലക്കു മീതെ വീശി .

ഷെറിൻ നെറ്റിയിൽ കൈ വച്ചു കണ്ണുകൾ കോച്ചി കൊണ്ട് ബോട്ടിലേക്കു നോക്കി .ബോട്ടിൽ ഉള്ളിൽ നിന്നും ഒരാൾ തിരിച്ചും കൈകൾ വീശുന്നുണ്ടായിരുന്നു .
ഒരു ബ്ലൂ കളർ ഫിഷിങ് ബോട്ട് ആയിരുന്നു അത് .കണ്ടിട്ട് നല്ല പഴക്കം തോണിക്കുന്നുണ്ട് . പഴയ എൻജിൻ ആയതുകൊണ്ട് തന്നെ ബോട്ട് എടുത്തു വരുംതോറും ശബ്ദം കൂടി കൂടി വന്നു .

ഷെറിൻ ഒരു ദീർഘശ്വാസം വിട്ടു തൻ്റെ കൈയിലുണ്ടായിരുന്ന ടോപ് എടുത്തു ധരിച്ചു .മെല്ലെ മെല്ലെ സമീപിച്ചു കൊണ്ടിരുന്ന ബോട്ടിനെ ഷെറിൻ സന്തോഷത്തോടെയും ഭീതിയോടെയും വീക്ഷിച്ചു .അവളെ അലട്ടികൊണ്ടിരുന്ന ഒരു വിഷയം .അതായിരുന്നു അവളെ തൻ്റെ മകനെ ഐലണ്ടിന്റെ ഉള്ളിലേക്കു പറഞ്ഞു വിടാൻ വേണ്ടി പ്രേരിപ്പിച്ചത് .അത് സത്യം ആവരുത് എന്ന് അവൾ പ്രാർത്ഥിച്ചു .വന്നു കൊണ്ടിരിക്കുന്നത് തനിക്കും മകനും വേണ്ടി വരുന്ന സംരക്ഷണമാണോ അതോ അപകടമാണോ എന്ന് അവൾക്കു അറിയില്ല .പക്ഷെ ദൈവമായി ഒരുക്കിക്കൊടുത്ത ഈ അവസരം കൈവിടാൻ അവൾ തയാറായില്ല .എന്തുവന്നാലും നേരിടാനുള്ള മനസോടെ അവൾ മുന്നോട്ടു നടന്നു .

(തുടരും)

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *