വൈ : ദി ബിഗിനിങ് 2 [cameron] 343

“ഇത്രപെട്ടന് ഒരു ഐലൻഡ് നമ്മൾ ക്രോസ്സ്‌ ചെയ്തോ ??” മുഖത്തു അടിക്കുന്ന സൂര്യവെളിച്ചം മറക്കാൻ നെറ്റിയുടെ മേലെ കൈവച്ചു കൊണ്ട് ടോണി ചോദിച്ചു .

“ഇട്സ് എ സ്മാൾ ഐലൻഡ് …..”ഷെറിൻ പറഞ്ഞു .

“സൊ ,വാട്സ് നെക്സ്റ്റ് മമ്മി ??”സൂര്യ വെളിച്ചത്തിൽ കണ്ണ് കോടി കൊണ്ട് അവൻ ഷെറിനെ നോക്കി ചോദിച്ചു ..

“വീ ആർ ഗോയിങ് ടു സർവൈവ് ..”

“സർവൈവ് ചെയ്യാൻ വേണ്ട മുഖ്യ ഘടകങ്ങൾ എന്തെല്ലാം ??” ഒരു ടീച്ചർ തെന്റെ വിദ്യാർത്ഥി യോടെ ചോദിക്കുന്നത് പോലെ ഷെറിൻ ടോണി യോടെ ചോദിച്ചു .
“മ്മ്മ് …..വാട്ടർ ,എയർ , ഫുഡ് ആൻഡ് . ….”ടോണി കൈ വിരൽ ഓരോന്ന് എണ്ണികൊണ്ടു ആലോചിച്ചു .

“ഷെൽട്ടർ !..”ഷെറിൻ പറഞ്ഞു
“ആൻഡ് ഷെൽട്ടർ …”ടോണി തലയാട്ടി കൊണ്ട് പറഞ്ഞു ..
“മോൻ ആദ്യം പോയിട്ടു അവിടെ ഒരു ‘എസ് ഓ എസ് ‘ സിഗ്നൽ വരക്.”ഷെറിൻ കരയുടെ അടുത്തായി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു .
“വല്ല ഹെലികോപ്‌റേറ്റർ വല്ലതും വരുവാണെങ്കിലോ ?…. മമ്മി പോയിട്ടു ഷെൽട്ടർ ഉണ്ടാകാൻ എന്തെങ്കിലും വഴി നോക്കീട്ടു വരാം ”
“ഒകെ .”ടോണി തിരിഞ്ഞു നിലത്തു നിന്ന് ഒരു ചുള്ളിക്കഷ്ണം എടുത്തു മുന്നോട്ടു നടന്നു ..
“വേറെ എങ്ങോട്ടും പോകരുത് ..ഇവിടെത്തന്നെ ഉണ്ടാകണം ട്ടോ ..”ഷെറിൻ ടോണി യോടെ പറഞ്ഞു

“ലാലേട്ടന്റെ പുതിയ ഒരു പടം റിലീസ് ആയിണ്ട്.ഞാൻ അതിനു പോയിട്ട് വരാം ..”

ഷെറിൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.പക്ഷെ ഐലൻഡ് ന്റെ ഉള്ളിലേക്കു പോകുന്നതിനു പകരം അവൾ ഐലൻഡ് നു ചുറ്റും നടക്കാൻ തീരുമാനിച്ചു .. കരയോട് അടുപ്പിച്ചു തന്നെ ഷെൽട്ടർ നിർമിക്കുന്നത് ആണ് അനുയോജ്യം എന്ന് അവൾ ഓർത്തു .കുറച്ചു മുന്നോട്ടു ചെന്നപ്പോഴേക്കും ഷെൽട്ടർ നു ഒത്ത സ്ഥലം അവൾ കണ്ടുപിടിച്ചു .

ഐലൻഡ് ഇലെ മറ്റു മരങ്ങളെയും ലജ്ജ യിൽ ആഴ്ത്താൻ കഴിവുള്ള ഒരു ഓക്ക് മരം .തൊട്ടു എടുത്തു മറ്റൊന്നിനെയും വളരാൻ വിടാത്ത തക്കം അതിന്റെ ചില്ലകൾ അവിടെ മൊത്തം പടർന്നു നിക്കുന്നു .ഒരു തെങ്ങിന്റെ അത്ര ഉയരമുള്ള ആ മരത്തിന്റെ വേരുകൾ തിരമാല അടിക്കുന്ന പാറക്കെട്ടുകൾ വരെ വീക്ഷണമാണ് .

അവൾ ആ മരത്തിന്റെ എടുത്തെക് നടന്നു ..സൂര്യന്റെ വെളിച്ചം ആ മരത്തിന്റെ ഇലകളെ വെട്ടിച്ചു അകത്തു വന്നില്ല .മരത്തിൽ നിന്നും സമാന്തരമായി കുറെ കൊമ്പുകൾ വളർന്നിരുന്നു . അതിൽ അവൾക്കു ഒരു ഷെൽട്ടർ നിർമിക്കാൻ വേണ്ടി വന്ന സ്ഥലം അധികം തേടേണ്ടി വന്നില്ല .
നിലത്തു നിന്നും ഒരു അഞ്ചു അടി ആയിരത്തിൽ രണ്ടു സമാന്തരമായ കൊമ്പുകൾ അതിന്റെ ഒരു ആറു അടി ഉയരത്തിൽ വീണ്ടും അതിനു സമാനമായി രണ്ടു കൊമ്പുകൾ .ഒരു ചതുരാകൃതിയിൽ നാലു വശമായി അത് ഉപയോഗപ്പെടുത്താമെന്ന് അവൾ ഉറപ്പിച്ചു ..

മനസ്സിൽ ഒരു രൂപരേഖ നിർമിച്ചതിനു ശേഷം ഷെൽട്ടർ നിർമിക്കാൻ ആവിശ്യമായ സാധനങ്ങൾ തേടാൻ അവൾ ഐലൻഡ് ന്റെ ഉള്ളിലേക്കു കടന്നു .
കുറച്ചു തേടലിനൊടുവിൽ കുറച്ചു വള്ളികളും കത്തി പോലുള്ള ഒരു പാറകഷ്ണവും എടുത്തു അവൾ തിരിച്ചു വന്നു .ഓക്ക് മരത്തിൽ നിന്നും തന്നെ അവൾക്കു മുറിക്കാൻ പറ്റുന്ന ദൃഢതയേറിയ ശാഖകൾ അവൾ മുറിക്കാൻ ഒരുങ്ങി .കൈയിൽ ഉണ്ടായിരുന്ന കത്തിപോലുള്ള പാറക്കഷ്ണം കൊമ്പിൽ ഒരു കൈ കൊണ്ട് വച്ചിട്ടു അതിൽ മേലെ മറു കൈ കൊണ്ട് വേറെ പറകൊണ്ടു അടിച്ചു കൊണ്ടായിരുന്നു അവൾ

The Author

50 Comments

Add a Comment
  1. ആട് തോമ

    എന്തുപറ്റി ബാക്കി എഴുതിയില്ല ഇതുവരെ

  2. Next part nu eppozhum waiting aanu bro

  3. Part 3 stop?

Leave a Reply

Your email address will not be published. Required fields are marked *