Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

യുഗം 15 [Achilies] 612

Kambi Views 194251

കൊണ്ടുപോയി.
പിന്നെ അവിടുന്ന് നെഞ്ചത്ത് ചേർത്ത് പിടിച്ചായിരുന്നു ചാരുനെ കൊണ്ട് നടന്നത്. കാശിന്റെ കുറവുകൊണ്ട് ഇനി ഇവളുകൂടി നഷ്ടപ്പെടരുത് എന്നുണ്ടായിരുന്നത് കൊണ്ട് പതിനാറാം വയസ്സ് മുതൽ ചെയ്യാത്ത പണി ഉണ്ടായിട്ടില്ല.
ആദ്യം വാറ്റിയ കുപ്പികൾ ആള്കാർക്ക് എത്തിച്ചു കൊടുക്കൽ ആയിരുന്നു പിന്നെ വാറ്റ് സ്വന്തമായിട്ടു തുടങ്ങി ഇടയ്ക്കൊക്കെ പിടിക്കും.പെങ്ങളെ ഹോസ്റ്റലിൽ നിർത്തി ഒന്നും അറിയിക്കാതെ പഠിപ്പിച്ചു.
കുറഞ്ഞ സമയത്തിൽ കൂടുതൽ കാശ് അങ്ങനെ ആണ് ഹവാലയിൽ എത്തിയത്, വെറും ഡ്രൈവർ ആയിട്ട്. അവിടെയാ ഞാൻ ഈ നായിന്റെ മോനെ പരിചയപ്പെടുന്നത്.
അപ്പോഴേക്കും അത്യാവശ്യം വിശ്വാസ്യതയുള്ള ഒരു കാര്യർ ആയി ഞാൻ മാറി ഇരുന്നു, എന്റെ ആഹ് കഴിവിനെയാണ് അവൻ വാടകയ്‌ക്കെടുത്തതു.
അവനു വേണ്ടി ഞാൻ ഓടി തുടങ്ങി, എല്ലാം സ്മൂത്ത് ആയിരുന്നു.
ആഹ് ഒരു ദിവസം ഞാൻ സൂചിക്കുഴിയുടെ വ്യത്യാസത്തിൽ പോലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ദിവസം.
ഒറ്റായിരുന്നെന്നും എന്നോട് ഒന്ന് മാറി നിൽക്കാനും പറഞ്ഞത് അവനാണ്. പെങ്ങളെ വിശ്വസിച്ചേല്പിക്കാൻ ആരുമില്ലാതിരുന്നപ്പോൾ അവൻ തന്നെ അതേറ്റു.
എനിക്ക് ഒളിക്കാൻ ഇടവും ഒപ്പിച്ചു തന്ന അവനെ പിന്നീട് ഞാൻ കാണുന്നത് ഇന്നലെയാണ്.
പക്ഷെ വീണ്ടും കാണുമ്പോഴേക്കും ഈ ഭൂമിയിൽ എനിക്ക് ഏറ്റവും വിലപ്പെട്ടത് അവൻ ചതചരച്ചിരുന്നു…….”

പൊട്ടിക്കരഞ്ഞുകൊണ്ട് തൂണിലേക്ക് ചാരിയ അത്തിയെ ഞാൻ താങ്ങി പിടിച്ചു. കരഞ്ഞു തീർക്കാനുള്ളത് തീരട്ടെ എന്ന് കരുതി.

കരഞ്ഞു കരഞ്ഞു സ്വയം ഒരു പിടി കിട്ടിയപ്പോൾ അവൻ വീണ്ടും പറഞ്ഞു തുടങ്ങി.

“എന്നെ ഒളിപ്പിച്ചിടത്തു നിന്നും അവന്റെ ആളുകൾ വേറെ ഏതോ കേസിനു ഒറ്റി, ആന്ധ്രപ്രദേശിലെ ജയിലിൽ കിടക്കേണ്ടി വന്നു കുറച്ചുകാലം, ചതി മനസ്സിലാക്കാൻ വൈകി.
തിരിച്ചെത്തിയ എന്നെ കാത്തിരുന്നത്, ഒരിക്കൽ ഞാൻ എന്നെക്കാളും സ്നേഹിച്ച, അപ്പനും അമ്മയും എന്നെ ഏല്പിച്ചിട്ടു പോയ എന്റെ ചാരുവിന്റെ കുഴി മാത്രമാണ്. പെങ്ങളെ പോലെ നോക്കിക്കോളാം എന്ന് പറഞ്ഞവന്റെ സമ്മാനം. അവസാനം ഒരു നോക്ക് കാണാനും കൂടി കഴിഞ്ഞില്ല എനിക്ക് എന്റെ മോളെ…………..”

എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്നുപോലും അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ,
കാരണം എനിക്ക് മുന്നിൽ മീനാക്ഷിയെ എന്നെങ്കിലും തിരികെ കിട്ടുമെന്ന് ഒരു പ്രതീക്ഷയെങ്കിലും ഉണ്ട്. ഇവിടെ എല്ലാം തകർന്നു അയാൾ നിൽക്കുന്നത് കണ്ടപ്പോൾ, അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ ദയ വിജയുടെ മരണം അയാൾക്ക് കൊടുക്കുന്നതാണെന്നു തോന്നി.

“തിരിച്ചു ഞാൻ എത്തിയപ്പോഴേക്കും അവൻ ജയിലിൽ ആയിരുന്നു…. ദൈവം ആയുസ്സ് നീട്ടി കൊടുത്തപോലെ,
ജയിലിന്റെ സുരക്ഷിതത്വത്തിൽ അവൻ നടന്നപ്പോൾ പുറത്തു ഞാൻ ഉണ്ടായിരുന്നു. ഒരവസരത്തിന് വേണ്ടി.
ഇന്നലെ ഒട്ടും പ്രതീക്ഷിക്കാതെ ആണ് അവൻ ഇറങ്ങി എന്ന് ഞാൻ അറിഞ്ഞത്.ഓടി എത്തിയപ്പോഴേക്കും അവനെ കിട്ടിയത് അവിടെയാ ആഹ് തോട്ടത്തിന്റെ അവിടെ…”

അത്തിയുടെ കൈ രണ്ടും ഞാൻ എന്റെ കൈക്കുള്ളിൽ ആക്കി.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

144 Comments

Add a Comment
  1. ക്ലൈമാക്സ്‌ ആണോ man അടുത്തത് 🤔.

    ഇപ്പോൾ upcomming stories ഇൽ കണ്ടു 😭😭😭..

    സീനക്കല്ലേ 🙏.

    അല്ല, നീ അടുത്ത കഥ എഴുതാൻ തുടങ്ങിയോ 🤔””????

    1. CLIMAX ആണ്

  2. അയച്ചോ.. bro

    1. അയച്ചിട്ടുണ്ട് ബ്രോ❤❤❤

      1. Schedule എപ്പോളാ എന്ന് അറിയോ…

  3. എന്നാ climax???

    1. ഇന്ന് അയക്കും Abi😇😇❤❤❤

  4. Bro എന്ന് വരും climax

    1. Soon dear❤❤❤

      1. Ok ബ്രോ
        Exams aan athinte mumb kittumonn ariyan choichatha😁
        Examinte edel aanel mind full disturb aakum 😇😇

        1. ഈ ആഴ്ച എന്തായാലും ഉണ്ടാവും ബ്രോ….
          എഡിറ്റിംഗിൽ ആണ്…

          1. Ok bro

  5. Broi

  6. എന്തായി ബ്രോ

    1. ഈ ആഴ്ച തീർക്കാൻ പറ്റുമെന്നു കരുതി പക്ഷെ തീർന്നില്ല….
      സോറി…
      കുറച്ചുകൂടെ എഴുതാനുണ്ട്….
      അടുത്ത ആഴ്ച എന്തായാലും അയക്കും…
      വൈകുന്നതിൽ എല്ലാവരും ക്ഷെമിക്കണം❤❤❤

  7. Bro climax എന്നേക് settakum?

    അറിയാനുള്ള ഭൃഗു കൊണ്ടാണേ…..😁😁😁😁

    1. സച്ചു❤❤❤
      എഴുത്ത് വിചാരിച്ചപോലെ മുന്നോട്ടു പോയാൽ ഈ ആഴ്ച ഇടാൻ കഴിയും എന്ന് വിശ്വസിക്കുന്നു.

  8. ചാണക്യൻ

    എവിടാടാ സാധനം….. എഴുതി കഴിഞ്ഞോ ഇജ്ജ്….ക്ലൈമാക്സിനു വേണ്ടി വെയ്റ്റിംഗ് ആണ് മുത്തേ…. ഏതായാലും സമാധാനത്തോടെ എഴുതിക്കോട്ടോ ……
    Sad ending ആക്കിയാൽ നീ വിവരമറിയും കേട്ടോ…. മീനൂന് എന്തു സംഭവിച്ചു എന്നോർത്തു ഇപ്പോഴും ഒരു സമാധാനമില്ല…
    അപ്പൊ എഴുത്തൊക്കെ നടക്കട്ടെ മുത്തേ😘💝

    1. ചാണക്യാ….മുത്തേ…
      എഴുതുന്നുണ്ട്…
      പോക്ക് കണ്ടിട്ട് ഒരു ജംബോ പാർട്ട് ആയിരിക്കുമെന്ന് തോന്നുന്നു(എന്നെ സംബന്ധിച്ച്.)
      എൻഡിങ് ഞാൻ ഒന്നും പറയുന്നില്ല…വായിച്ചു കഴിഞ്ഞു എന്താന്നു വെച്ചാൽ തന്നേരു ഞാൻ അത് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.
      നീ എഴുതി കൂട്ടിയതൊക്കെ ഓര്മ ഉണ്ടല്ലോല്ലേ… യുഗം ക്ലൈമാക്സ് കഴിഞ്ഞു നിന്റെ വാളിൽ ഞാൻ വന്നു സമരം ഇരിക്കുന്നതായിരിക്കും….
      ജയ് ഭവാനി😁😁😁.

      1. ചാണക്യൻ

        ജയ് കിസാൻ………..😁
        അപ്പൊ ജംബോ പാർട് തന്നെ വന്നോട്ടെ മുത്തേ…… കട്ട വെയ്റ്റിംഗ്….
        ക്ലൈമാക്സ് പാർട് ആയോണ്ട് അതിന്റെതായ ഒരുക്കങ്ങൾ വേണ്ടി വരുമെന്ന് എനിക്കറിയാം…..
        വായിച്ചു കഴിഞ്ഞ്‌ സമ്മാനമൊക്കെ തരാട്ടോ…
        ഇജ്ജ് അസ്സലായിട്ട് എഴുതിക്കോ…. നീ വന്നോ എന്റെ വാളിൽ നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാടാ😉🤗

        1. നീ ഏതു വാളിൽ കാണും ഞാൻ ഹാജർ വെച്ചേക്കാം…
          ❤❤❤

  9. Aashaane next part ennaaa..

    1. എഴുതിക്കൊണ്ടിരിക്കുന്നു….
      തീർന്നാൽ അപ്പോൾ തന്നെ ഇടാം…
      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: