യുഗങ്ങൾക്കപ്പുറം നീതു [Achillies] 349

യുഗങ്ങൾക്കപ്പുറം നീതു

Yugangalkkappuram | Author : Achillies

 

യുഗം എന്ന ഞാൻ എഴുതിയ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥയാണ് ഇത്.
യുഗത്തിൽ പറയാതെ ബാക്കി വച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതിലൂടെ പൂർത്തിയാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
യുഗത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം.
ഒപ്പം കുഴപ്പങ്ങൾ പറഞ്ഞുതന്നു ഇനിയും സപ്പോർട്ട് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു…

കൊറോണ ശക്തമായി പടരുന്ന സാഹചര്യത്തിൽ എല്ലാവരും കരുതലോടെ മുന്നോട്ടു പോവണം എന്ന് ഓർമിപ്പിക്കുന്നു.

Stay safe everyone….

യുഗങ്ങൾക്കപ്പുറം നീതു.

“ഡി ഞാൻ ഇറങ്ങുവാ…..ഇപ്പോൾ തന്നെ വൈകി….ഇന്ന് തന്നെ വീട്ടിലേക്ക് പൈസ അയച്ചോണം വെറുതെ കിടന്നു ഉറങ്ങി എന്റെ കയ്യിൽ നിന്ന് വാങ്ങരുത്…”

ബെഡിൽ കിടന്നു ഉറങ്ങുകയായിരുന്ന വിനീറ്റയുടെ കാലിൽ രണ്ടു തട്ട് തട്ടിയിട്ട് നീതു വാതിൽ ചാരി പുറത്തേക്കിറങ്ങി.

“അയ്യോ….ഇതെന്താ……
ദൈവമേ…ഇച്ചേയി ഇന്നെന്നെ കൊല്ലും….”

പുറത്തു പഞ്ചറായി ഇരുന്ന അവളുടെ ആക്ടിവയിൽ കാലുകൊണ്ട് തൊഴിച്ചു നീതു മുറ്റത്തു നിന്ന് ഉറഞ്ഞു തുള്ളി.

“ഈശോയെ….വിഷ്ണു പോയിട്ടുണ്ടാവല്ലേ…”

സാരി ഒന്നൂടെ എടുത്തു പിടിച്ചു ഹൻഡ്ബാഗ് കയ്യിലേക്ക് വലിച്ചു കയറ്റി നീതു ഗേറ്റ് കടന്ന് വഴിയിലൂടെ റോഡിലേക്ക് നടന്നു തുടങ്ങി.
ബസ് കിട്ടുമോ എന്നുള്ള ചിന്തയിൽ ആഞ്ഞു നടന്നു കൊണ്ടിരുന്ന നീതു പുറകിൽ അടുത്തേക്ക് വരുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു, അടുത്തേക്ക് വന്നുകൊണ്ടിരുന്ന വണ്ടിക്ക് പോകാനായി വഴിയിലെ സൈഡിലേക്ക് ഒതുങ്ങി നടന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

74 Comments

Add a Comment
  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Gokul❤❤❤

  2. തടിയൻ?

    വായിക്കാൻ സ്വൽപ്പം വൈകിയെങ്കിലും മനസ്സ് നിറഞ്ഞു❤️❤️
    ഇനി യുഗം സീസണ് 2 ഉണ്ടാകുമോ??

    1. നന്ദി തടിയാ❤❤❤

      S2 എഴുതാൻ മാത്രം ഒന്നും മനസ്സിൽ ഇല്ലടാ…അതൊണ്ട…

      സ്നേഹപൂർവ്വം…❤❤❤

      1. തടിയൻ?

        അതൊക്കെ അങ്ങു വന്നോളും മച്ചാനെ..
        ഇവരുടെ ലൈഫ് ഒക്കെ വായിക്കാൻ തന്നെ എന്തു രസമാ എന്നു അറിയുമോ!

        എപ്പോലെങ്കിലും ഒരു തോന്നൽ ഉണ്ടായി S2 എഴുതാൻ വേണ്ടി പ്രാർത്ഥിക്കാം!

  3. കുരുടി ബ്രൊ

    നന്മയുള്ള ഒരു കഥ. വളരെ ഇഷ്ട്ടമായി.

    അഭിപ്രായം അറിയിക്കാനാണ് വൈകിയത്.

    നീതുവും പോലീസും മനസ്സിൽ ഇടാം പിടിച്ചു കഴിഞ്ഞു.അഭിനന്ദനങ്ങൾ

    ആൽബി

    1. ആൽബിച്ചാ….❤❤❤

      സ്നേഹം നിറഞ്ഞ വാക്കുകൾക്ക് ഒത്തിരി നന്ദി….❤❤❤

      സ്നേഹപൂർവ്വം…❤❤❤

  4. Sujith Sudharman

    Superb!!! Superb!!! Superb!!!!!!

    1. ❤❤❤❤

  5. ചാണക്യൻ

    ഡാ മാക്കാനെ………….. ?
    ഇപ്പോഴാ കഥ വായിച്ചത്……..എന്താടാ പറയണ്ടേ……… അസ്സലായിട്ടുണ്ട്…..
    നീതുവിന്റെ കഥ കൂടി കേട്ടപ്പോഴാണ് നമ്മുടെ കഥക്ക് ഒരു പൂർണരൂപം വന്നതെന്ന് ഇപ്പൊ തോന്നുന്നു………
    ഹരിയെ കണ്ടപ്പോൾ നീതുവിന് ഉണ്ടായ ഞെട്ടൽ കഥ കഴിഞ്ഞ ശേഷം ചോദിക്കണമെന്നിരുന്നതാ പക്ഷെ അതങ്ങ് വിട്ടുപോയി…….
    ഇപ്പൊ എല്ലാം മനസിലായി മുത്തേ……
    ഞാൻ എപ്പോഴും പറയാറുണ്ട് അജയ്ക്ക് മീനാക്ഷി മതിയെന്ന്……. പക്ഷെ അത്‌ നീതു തന്നെ മതി…….
    വേറാരും വേണ്ടടാ……..
    ഇതിനു വേണ്ടി ആണല്ലേടാ കള്ളാ നീ ചെക്കനെ കല്യാണം കഴിപ്പിക്കാതിരുന്നത്……..
    പിന്നെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീൻ അജയുടെ പ്രൊപോസൽ സീൻ ആണ് കേട്ടോ………
    എന്റെ പൊന്നോ ഇടിവെട്ട് സാനം…….
    ഞാൻ ശരിക്കും ഞെട്ടിപ്പോയി…….. ഇതുപോലൊക്കെ പ്രൊപ്പോസ് ചെയ്താൽ ഏത് പെണ്ണും വളയും……
    നമ്മുടെ ലാലേട്ടന്റെ നമുക്ക് പാർക്കാൻ മുന്തിരിതൊപ്പുകൾ പോലെ……..
    ഗംഗകുട്ടിയെ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം………..
    പക്ഷെ നീതു വിന്റെ കുസൃതികൾ ഒക്കെ കണ്ട് അവളെയും ഞാൻ ശരിക്കും ഇഷ്ട്ടപ്പെട്ടു തുടങ്ങി……..
    രണ്ടു പേരുടെ സീൻസും അടിപൊളി ആയിരുന്നു……….
    പിന്നെ നിന്റെ എഴുത്തിന്റെ കാര്യം പറയണ്ടല്ലോ എന്നും അതിനോട് അസൂയ തോന്നിയിട്ടേ ഉള്ളു…….. അന്നും ഇന്നും എന്നും………..
    ബൈ ദുഫായ് അടുത്ത പ്രൊജക്റ്റ്‌ ആയിട്ട് വേഗം വരിൻ കേട്ടോ…….
    ഒത്തിരി സ്നേഹം മുത്തേ ❤️❤️

    1. ഡാ….മാക്രി….❤❤❤

      പറയാതെ വെച്ചതൊക്കെ പറയാതെ പോയാൽ എനിക്കും വല്ലാത്തൊരു സങ്കടമാണ്…
      പിന്നെ നീതുവിന്റെ കഥ പറയാതിരിക്കാൻ പറ്റില്ലല്ലോ…
      ചോദ്യങ്ങൾ ബാക്കി കിടക്കില്ലേ….
      നീതുവിനോട് പലർക്കും തോന്നിയ തെറ്റിദ്ധാരണ മരണം എന്നും ഉണ്ടായിരുന്നു…
      ഇപ്പോൾ ഒരുപാട് പേര് നീതുവിനെ ഇഷ്ടപ്പെടുന്നതും അംഗീകരിക്കുന്നതും കാണുമ്പോൾ ഒത്തിരി സന്തോഷം.
      കുസൃതി ഒക്കെ നിന്റെ അഞ്ജലികുട്ടീടെ കയ്യിൽ നിന്ന് കടം എടുത്തതാട്ടാ….???

      നമുക്ക് രണ്ടു പേർക്കും അങ്ങോട്ടും ഇങ്ങോട്ടും എഴുത്തിന്റെ കാര്യത്തിൽ അസൂയ ആണല്ലോ…..
      എനിക്ക് നിന്റെ എഴുത്തിലെ ഡീറ്റൈലിങ് ഉം ഫാന്റസിയും ഒക്കെ കാണുമ്പോൾ കൊതി തോന്നാറുണ്ട്….

      അടുത്ത കഥ എഴുതുന്നുണ്ടെടാ…. വൈകില്ല എന്ന് പ്രതീക്ഷിക്കുന്നു.

      അപ്പോൾ കാണാട മാക്കാനെ…

      സ്നേഹപൂർവ്വം…❤❤❤

  6. ഫ്ലോക്കി കട്ടേക്കാട്

    പൊന്നു മച്ചാനെ

    കുറച്ചു പേർസണൽ പ്രശനങ്ങൾ കാരണം സൈറ്റിൽ വരാറില്ല. അത് കൊണ്ടാണ് വായിക്കാൻ വൈകിയത്. ക്ഷമിക്കണേ….

    ഇരുട്ട് കുത്തിപെയ്യുന്ന തുലാ മഴയത്തു, ഉമ്മറപ്പടിയിൽ ഇരുന്നു പായൽ പിടിച്ച ഇറയത്ത് നിന്നു ഇറ്റി വീഴുന്ന വീഴുന്ന മഴ കണങ്ങളെ ആസ്വദിച്ചു കയ്യിൽ ആവി പറക്കുന്ന കട്ടനും കൂട്ടിയടിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിനോപ്പം തെറിച്ചു മുഖം നനക്കുന്ന മഴവെള്ളം പോലെ സുഖമുള്ള ഇരു കുളിരാണ് തന്റെ കഥകൾക്ക്.

    കഥക്ക് റിവ്യൂ ഇടാനൊന്നും അറിയില്ല. വായനക്കാരനെ പിടിച്ചിരുത്തുന്ന മാന്ത്രിക ശക്തി ബ്രോടെ എഴുത്തിനുണ്ട്. വാക്കുകൾ കൊണ്ട് മനസ്സ് നിറക്കാൻ കഴിയുന്ന ഒരു മായാജാലം. ❤❤❤

    ഹരിയെ കാണുമ്പോൾ ഉണ്ടായ നീതുവിന്റെ ഒരു ഞെട്ടിലിന് പിന്നിലൊരു കാരണം ഉണ്ടാകുമെന്ന് ഊഹിച്ചിരുന്നു. അതിനെ ഇത്രമേൽ മനോഹരമായി പകർത്തിയത് ❤❤❤

    ഈ കഥ വായിച്ചപ്പോൾ തോന്നിയ മറ്റൊരു കാര്യം യുഗത്തിലെ പലർക്കും, നീതുവിനെ പോലെ
    യുഗങ്ങൾക്കപ്പുറത്തെ കഥകൾ പറയാൻ ഉണ്ടെന്നാണ്. ബ്രോടെ മനസ്സിൽ ഉണ്ടോ എന്നറിയില്ല. എന്റെ കൊച്ച് മനസ്സിൽ തോന്നിയതാണ്….

    ട്രോയ് മണ്ണിൽ വീര ചരിതം വിതച്ച യോദ്ധാവിന്റെ വാളിനോളം മൂർച്ചയുള്ള തന്റെ തൂലികയിൽ നിന്നു ഇനിയും നല്ലെഴുതകൾ വിരിയട്ടെ….

    ഒരുപാടിഷ്ടം
    ഫ്ലോക്കി കട്ടേക്കാട്

    1. ഇരുട്ട് കുത്തിപെയ്യുന്ന തുലാ മഴയത്തു, ഉമ്മറപ്പടിയിൽ ഇരുന്നു പായൽ പിടിച്ച ഇറയത്ത് നിന്നു ഇറ്റി വീഴുന്ന വീഴുന്ന മഴ കണങ്ങളെ ആസ്വദിച്ചു കയ്യിൽ ആവി പറക്കുന്ന കട്ടനും കൂട്ടിയടിക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിനോപ്പം തെറിച്ചു മുഖം നനക്കുന്ന മഴവെള്ളം പോലെ സുഖമുള്ള ഇരു കുളിരാണ് തന്റെ കഥകൾക്ക്.//

      ഹോ….എന്റെ ഫ്ലോക്കി….
      ഈ എഴുത്താണ് നിന്റെ വിയർപ്പൊഴുകുന്ന ദൂരം എന്ന കഥയിൽ എന്നെ പിടിച്ചിരുത്തുന്നത്.
      അത്രയും കൊതിപ്പിക്കുന്ന എഴുത്.

      എന്റെ കഥ ഉള്ളിലെ തീം കൊണ്ടാണ് പലപ്പോഴും തകർന്നടിയാതെ പിടിച്ചു നിൽക്കുന്നത് എന്നെനിക്കറിയാം പക്ഷെ നിന്റെ കഥയിലെ വാക്കുകളുടെ സൗന്ദര്യവും…ഓരോ വാക്കിലെയും കൊതിപ്പിക്കലും എല്ലാം മാജിക്കൽ ആണ്.

      നിന്റെ ഊഹം ശെരിയാണ് യുഗത്തിലെ ഓരോ കഥാപാത്രങ്ങൾക്കും ഒരു മറുപുറം ഉണ്ട്.
      പക്ഷെ അതൊക്കെ എഴുതിയാൽ ചിലപ്പോൾ മടുത്തു തുടങ്ങും എനിക്കുപോലും.
      നീതുവിന്റെ കഥ പറയണം എന്ന് തോന്നി യുഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ.

      പ്രശ്നങ്ങൾ ഒഴിയുമ്പോൾ നിന്റെ മാസ്റ്റർപീസ് കഥയുമായി എത്തുമെന്ന് വിശ്വസിക്കുന്നു…

      സ്നേഹപൂർവ്വം…❤❤❤

  7. ചാക്കോച്ചി

    പൊന്നും മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി…..മച്ചാനെ…….എന്താപ്പാ ഇപ്പൊ പറയാ….പല കാരണങ്ങളാലും വായന പാതിയിൽ വഴിയിൽ നിന്നു പോയ ഒരു കഥയാണിത്……പിന്നെ മിനിഞ്ഞാന്ന് ആണ് ഈ പുതിയ ഭാഗം കാണുന്നതും പഴയ ഭാഗങ്ങളിലേക്ക് ഊളിയിട്ടതും…..മിനിഞ്ഞാന്നും ഇന്നലെയും ഇന്നുമായി പതിനാറു ഭാഗങ്ങളും വായിച്ചു തീർന്ന്….. ഓരോ ഭാഗം കഴിയുംതോറും മികച്ചതിൽ നിന്ന് മികച്ചതാവുന്ന അത്ഭുത പ്രതിഭാസം ആയിരുന്നു പിന്നീടങ്ങോട്ട് കണ്ടത്…. ഒരു പൊടിക്ക് പോലും മടുപ്പുളവാക്കാതെ ഇത്രയും ഭാഗങ്ങൾ വായിച്ചു തീർന്നപ്പോൾ കിട്ടിയ ആ അനുഭൂതി ഉണ്ടല്ലോ…. അത് വാക്കുകൾക്കതീതമാണ്… ഗംഗയെയും ഇച്ചേയിയെയും മീനൂട്ടിയെയും ഹരിയെയും ഒപ്പം ഈ ഭാഗത്തിലൂടെ നീതൂനെയും പെരുത്തിഷ്ടായി.. ഒപ്പം ഇന്ദിരാമ്മ ആയാലും ഹേമമ്മ ആയാലും അജയേട്ടനായാലും രാമേട്ടനായാലും എല്ലാരും പൊളിച്ചടുക്കി…. എല്ലാം കൊണ്ടും ഉഷാറായിരുന്നു..എങ്ങനെ വർണ്ണിച്ചാലും എത്ര ഭംഗിവാക്കുകൾ പറഞ്ഞാലും അത് കുറഞ്ഞു പോവുകയെ ഉള്ളൂ……കഥയും കഥാപാത്രങ്ങളും മൊത്തത്തിൽ പെരുത്തിഷ്ടായി….ഈ ഭാഗവും എല്ലാം കൊണ്ടും ഉഷാറായിരുന്നു..സത്യത്തിൽ കഴിഞ്ഞഭാഗങ്ങൾ വായിക്കുമ്പോൾ തന്നെ നീതുവും അജയേട്ടനും കൂടി ഒന്നിക്കണമെന്നു ആഗ്രഹിച്ചിരുന്നു…. പിന്നങ്ങോട്ട് അതൊക്കെ മറന്നുപോയി…. എങ്കിലും എല്ലാം നല്ല രീതിയിൽ അവസാനച്ചിപ്പോഴും നീതൂന്റെ കാര്യത്തിൽ സങ്കടം ഉണ്ടായിരുന്നു.. ഒപ്പം അജയുടെ കാര്യത്തിലും…എന്തായാലും ഈ ഭാഗത്തോട് കൂടി അതും പരിഹരിക്കപ്പെട്ടു….ഇങ്ങനൊരു ഭാഗം മച്ചാൻ എഴുതിയിരുന്നില്ലേൽ അത് അപൂർണ്ണമായിപ്പോയനെ… ഇപ്പൊഴാണ് ‘യുഗം’ സത്യത്തിൽ “perfect OK” ആയത്….
    എന്തായാലും എന്നെനും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരു പറ്റം കഥകളുടെയും കഥാപാത്രങ്ങളുടെയും ഇടയിലേക്ക് പുതിയൊരു ‘യുഗം’ കൂടി…..ഇത് മ്മക്ക് സമ്മാനിച്ച ഇങ്ങക്ക് ഞമ്മടെ വക ഒരു കൊട്ട നിറയെ സ്നേഹം ബ്രോ….
    ഇതുപോലുള്ള അത്യുഗ്രൻ കഥകളുമായി വീണ്ടും വരിക ബ്രോ….. തിരിച്ചുവരവിനായി കാത്തിരിക്കുന്നു….

    1. ആനക്കാട്ടിൽ ചാക്കോച്ചി….❤❤❤

      സോറി ആശാനേ ഇന്നിങ് കയറി നോക്കിയില്ല അതാ ഞാൻ കാണാണ്ട് പോയെ…
      നിർത്തി പോയെങ്കിലും വായിച്ചല്ലോ അത് മതി….ഒത്തിരി സ്നേഹം….
      വായിക്കുമ്പോൾ കുറച്ചെങ്കിലും സന്തോഷവും തൃപ്തിയും വായിക്കുന്നോർക്ക് കിട്ടണം എന്നെ എനിക്ക് ഉള്ളൂ….
      പിന്നെ തെറ്റു പറഞ്ഞു തരാൻ ഇവിടെ ഉള്ള കൂട്ടുകാരും എല്ലാ പാർട്ടിലും ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് ഈസി ആയി.
      കഥയ്ക്കും കഥാപാത്രങ്ങൾക്കും തന്ന ഓരോ വാക്കിനും ഹൃദയം നിറച്ചുള്ള സ്നേഹമേ പകരം തരാൻ ഉള്ളൂ…
      കഥ വായിച്ചു കഴിഞ്ഞു ആശാൻ ഹാപ്പി ആയെങ്കിൽ അതിനെ കുറിച്ച് കുറച്ചെങ്കിലും ഹാപ്പി ആയെങ്കിൽ, കഥയിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ കഴിഞ്ഞെങ്കിൽ അത് മതി എനിക്ക്.
      നീതുവിനെയും അജയ് യെയും ഒന്നിപ്പിക്കുന്ന കാര്യം ക്ലൈമാക്സിൽ കുറച്ചു പേര് പറഞ്ഞിരുന്നു.പിന്നെ മനസ്സിലും ഉണ്ടായിരുന്നു.

      തിരിച്ചു എന്തായാലും വരും ആശാനേ…അല്ലാണ്ട് എവിടെ പോവാൻ..
      .
      സ്നേഹപൂർവ്വം…❤❤❤

  8. വിഷ്ണു ⚡

    കുരുടി മുത്തേ?
    വീണ്ടും ഞെട്ടിച്ചു കളഞ്ഞല്ലോ നീ..

    സത്യം പറഞാൽ തുടക്കത്തിൽ നീതു എന്ന പേര് കെട്ടപോ അങ്ങ് ക്ലിക്ക് ആയില്ല.. പിന്നെ ചെറിയ ഒരു സംശയം ഉണ്ടായിരുന്നു യുഗത്തിലെ നീതു ആണോ എന്ന്.. ഒരുത്തനോട് ചെന്ന് ചോദിച്ചപ്പോൾ എല്ലാം ശെരിയാക്കി വളരെ വ്യക്തമായി പറഞ്ഞു തന്നു?

    തുടക്കത്തിൽ അജയ്യുടെ സീൻ വായിച്ചപ്പോൾ ഒരു സംശയം തോന്നി.ഇവർ രണ്ടും എങ്ങനെ ആണ് പരിചയത്തിൽ ആയത് എന്ന്.പിന്നെ അത് യുഗത്തിൽ ഉണ്ടോ എന്നൊക്കെ ആലോചിച്ച് കുറച്ച് സമയം കളഞ്ഞു?.പിന്നെ പതിയെ പതിയെ വായിച്ച് വന്നപ്പോൾ ആണ് മോനെ നീ ഉദേശിച്ചത് എങ്ങനെ ആണെന്നും..കഥയുടെ റൂട്ടും മനസ്സിലായത്.അത് കിട്ടിയതും ഞാൻ ഒരൊറ്റ ഇരുപ്പായിരുന്നൂ?

    സത്യം പറയാമല്ലോ ഈ അജയ്,നീതു അവർ തമ്മിൽ സെറ്റ് ആയാൽ എങ്ങനെ ഉണ്ടാവും എന്ന് യുഗം വായിച്ച് തീർന്നപ്പോൾ ഞാൻ ചിന്തിച്ച് പോലും ഇല്ലായിരുന്നു..

    അജയ് അപ്പോഴും കെട്ടാതെ ആയിരുന്നല്ലോ നിന്നത്.. അതേപോലെ നീതുവും അന്ന് ഉണ്ടായിരുന്നു.പക്ഷേ യുഗത്തിൽ നീതു ആദ്യം ഒക്കെ ഇടയ്ക്കിടെ ഉണ്ടായിരുന്നു എങ്കിലും പിന്നെ അവളെ ഓർക്കുന്നത് കാണാതെ പോയ മീനുവിനെ കിട്ടി എന്ന് പറഞ്ഞ് വിളിക്കുന്ന സീൻ വന്നപ്പോ ആണ് .
    അപ്പോ അവളെയും മറന്ന് പോയിരുന്നു. എന്തായാലും അവർ തമ്മിൽ അങ്ങ് സെറ്റ് ആയത് ഇഷ്ടായി.ഇതൊക്കെ കൊണ്ട് തന്നെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ഒരു സംഭവം തന്നെ ആയിരുന്നു അത്.മാത്രമല്ല എൻ്റെ മനസ്സിൽ അജയ് ചേട്ടന് ഇങ്ങനെ ഒരു മനസ്സ് ആയിരുന്നില്ല?

    ഇതിൽ തുടക്കത്തിൽ ഇവർ തമ്മിൽ കാണുന്ന സീൻ ഇഷ്ടമായി.നീതു ആദ്യമായി കാണുന്നതും അവളുടെ കുറുമ്പും കുസൃതിയും ഒന്നും യുഗത്തിൽ ഇത്രക്ക് ഉണ്ടായിരുന്നില്ല.അജയുടെ കൂടെ കട്ടയ്ക്ക് നിക്കുന്ന ആളാണ് നമ്മുടെ നീതമ്മ എന്ന് ആദ്യത്തെ അവരുടെ സംസാരം കൊണ്ട് തന്നെ കാണിച്ച് തന്നു?.അതൊക്കെ ശെരിക്കും ഇഷ്ടമായി?

    പിന്നെ പറയാൻ ഉള്ളത് ഇതിലെ ആദി എന്ന കഥാപാത്രം ആണ്.ശെരിക്കും ആ സംഭവം വായിച്ചപ്പോൾ ചെറിയ സങ്കടം ഒക്കെ തോന്നി.മരിച്ചു പോയത് ആവുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..ചെറുപ്പത്തിൽ ഇഷ്ടപ്പെട്ടു പിന്നെ അവളെ വേറെ ആരേലും ഒക്കെ ആയി കല്യാണം നടന്നു എന്ന് വല്ലതും ആവും എന്നാണ് വിചാരിച്ചത്.പക്ഷേ അവള് മരിച്ചുപോയി എന്ന് പറയുന്ന സംഭവം?.അത് ഫീൽ ആയി..

    പിന്നെ ആദ്യരാത്രി ഉള്ള സീൻ?.അത് അവിടേയ്ക്ക് പോവുന്നത് കണ്ടപ്പോഴേ ഞാൻ ഊഹിച്ചിരുന്നൂ?.എന്തായാലും അത് ഒരു വ്യത്യസ്തമായ സംഭവം ആയിരുന്നു.അത് ഒരുപാട് ഇഷ്ടായി.അതിൻ്റെ ഓക്കേ അവസാനം ആദി ചിരിക്കുന്നത് കൂടെ ആയപ്പോൾ അത് പൂർത്തിയായ പോലെ തോന്നി എനിക്ക്?.

    എന്തായാലും ഒരുപാട് ഇഷ്ടമായി മോനെ ഇത്.പ്രതീക്ഷിക്കാതെ കിട്ടിയത് കൊണ്ട് ആവാം ഇത്രക്ക് ഒക്കെ ഫീൽ ആയത്.അതേപോലെ കഥ കൊണ്ട് നിർത്തിയതും എല്ലാം വളരെ നന്നായിരുന്നു.

    അപ്പോ കൂരുടി മോനെ ഇനിയും ഇതുപോലെ അടിപൊളി കഥകൾ ഇങ്ങ് പോരട്ടെ.
    ഒരുപാട് സ്നേഹത്തോടെ
    വിഷ്ണു

    1. വിഷ്ണു കുട്ടാ….
      നിനക്ക് പറഞ്ഞു തന്ന ആഹ് മഹാനെ എനിക്ക് മനസ്സിലായി….?????
      കഥയുടെ റൂട്ട് അങ്ങനെ ഇട്ടപ്പോൾ വായിക്കുന്നവർക്ക് അല്പം കൺഫ്യൂഷൻ അടിക്കുമോ എന്ന് സംശയിച്ചിരുന്നു…
      നീതുവിനെകുറിച് യുഗത്തിൽ അങ്ങനെ പറഞ്ഞിരുന്നില്ലല്ലോ….പിന്നെ കൺഫ്യൂഷൻ അടിക്കുന്നെങ്കിൽ അടിക്കട്ടെ, മാറ്റി എടുക്കാം എന്ന് വിചാരിച്ചു കണ്ണും പൂട്ടി അങ്ങെഴുതിയതാണ്….

      അജയ് യും നീതുവും എഴുതുമ്പോൾ തന്നെ എപ്പോഴോ മനസ്സിൽ ഉണ്ടായതാണ് ഇങ്ങനൊരു കഥയ്ക്കുള്ള സാധ്യത തോന്നിത്തുടങ്ങിയപ്പോൾ മുതൽ യുഗത്തിൽ നിന്നും ഞാൻ മനഃപൂർവ്വം നീതുവിനെ വലിക്കാൻ തുടങ്ങിയതാണ്.
      അതാണ് പിന്നെ അധികം നീതുവിനെകുറിച്ചു പറയാതിരുന്നത്.

      നീതു അജയ് യുമായി അത്യാവശ്യം പ്രായ വ്യത്യാസമുള്ള പെണ്ണാണല്ലോ പിന്നെ കുറച്ചൂടെ ചെറുപ്പവും അപ്പോൾ ഇത്തിരി തെറിപ്പ് ഇരുന്നോട്ടെ എന്ന് ഞാനും കരുതി.
      രണ്ടു പേരും കൂടെ ഒരു താളം വേണോല്ലോ…

      അല്ലാത്തപ്പോൾ സെന്റി ന്നു പറഞ്ഞാൽ ഓടുന്ന 23 ഞാൻ ഇതിൽ ഇട്ട സെന്റി കുറഞ്ഞുപോയെന്നു പറഞ്ഞു…
      വെറുതെ തെറി വാങ്ങി കൂട്ടണ്ടാ എന്ന് വച്ച് സെന്റി ഒന്ന് മയപ്പെടുത്തിയ ഞാൻ ആരായി???…

      ലാസ്റ് ഇത്തിരി ഫാന്റസി മൂഡ് കേറ്റിയതാ പയ്യെ ഹൊററിലേക്കൊരു നോട്ടം എണ്ട്,….ഇത് അതൊന്നു പരീക്ഷിച്ചു നോക്കിയതാ…
      പ്രതീക്ഷിക്കാതെ ഇനീം വല്ലതുമൊക്കെ തരാൻ പറ്റുമൊന്നു നോക്കാം….

      സ്നേഹപൂർവ്വം…❤❤❤

  9. എൻറെ കുരുടി മോനെ, എന്താടാ പറയണ്ടേ ഹെവി ആയിരുന്നു ??❤️

    ഒരു നെഗറ്റീവ് മാത്രം എനിക്ക് തോന്നി ഞാൻ വഴിയേ പറയാം.

    സത്യം പറഞ്ഞ ഞാൻ കരുതി ഇതും തുടർകഥ ആകും എന്നാണ്, ഒരു 20 പേജ് ഒക്കെ വരെ അങ്ങനെ കരുതി, പിന്നെ ഒരു സത്യം പറഞ്ഞ ഞാൻ നീതുവിന്റെ കഥ ആയതുകൊണ്ട് വല്യ ഹൈപ്ഡ് അല്ലായിരുന്നു കാരണം എനിക്ക് യുഗം എന്ന് കേക്കുമ്പോ ഗംഗ വസു ഇവരൊക്കെ അല്ലെ മെയിൻ, ഇത് നീതു, നമ്മൾ കേക്കാത്ത ഒരു ക്യാരക്ടർ ആയതുകൊണ്ട് ഒരു പ്രതീക്ഷ കൊറവ് ഉണ്ടായിരുന്നു, അതുകൊണ്ട് തന്നെ ആദ്യം ഇടുന്ന ആ പിക് ഇല്ലേ, അതു മരിയാദക്ക് നോക്കാൻ തോന്നിയില്ല, അതു ഒരു ഇഷ്യൂ ആയിരുന്നു കാരണം യുഗത്തിൽ നീ ഇട്ടിരുന്ന പെണ്ണുങ്ങളുടെ പിക്സ് ആയിരുന്നു എനിക്ക് ആ കഥയിലെ ഗംഗയുടെയും വസുവിന്റെയും മുഖവും ബാക്കി എല്ലാം, ആ ഒരു കാര്യത്തിൽ മാത്രം എനിക്ക് ഒരു സങ്കടം..

    അതുപോലെ തുടക്കത്തിൽ അജയ് എന്നാ ക്യാരക്ടർ എന്ന് പറഞ്ഞപ്പോ എനിക്ക് സത്യം പറഞ്ഞ നമ്മടെ യുഗത്തിലെ അജയ് ചേട്ടൻ ആണെന്ന് ഒട്ടും മനസിലായില്ല, കാരണം നീതു എന്തായാലും പുള്ളിയെക്കാൾ വയസ്സ് കൊറവ് ആകും, അപ്പൊ ഒരു ബഹുമാനം വേണ്ടേ, ഇവള് അല്ലെങ്കിൽ നിന്റെ നറേഷൻ കേട്ടപ്പോ ഒരു ചെറുപ്പക്കാരൻ ആയിട്ട് തോന്നി, പിന്നെ കൊറേ കഴിഞ്ഞപ്പോ പെണ്ണുങ്ങളോട് ചോദിച്ചിട്ട് നിന്നെ ലീവ് ആക്കി എന്ന് പറഞ്ഞപ്പോഴാ 100% ഷുവർ ആയതു.. ?

    എന്തിനാടാ തെണ്ടി ഹോ ആ ബാക്ക് സ്റ്റോറി കേട്ടിട്ട് സെഡ് ആയി പോയി… അതിൽ തന്നെ ആണ് എനിക്ക് നെഗറ്റീവും തോന്നിയെ, വേറെ ഒന്നും അല്ല, ആരു മരിച്ച രീതി തന്നെ, കാലു തെറ്റി വീണു മരിച്ചു എന്ന് ആദ്യം വായിച്ചപ്പോൾ സീൻ ഇല്ലായിരുന്നു, പക്ഷെ ആ ലൈൻ ഞാൻ ഒന്നുടെ വായിച്ചപ്പോൾ ഒരു കൊറവ് പോലെ തോന്നി, ഇച്ചിരി കൂടി എഫക്റ്റീവ് ആകാമായിരുന്നു എന്ന് തോന്നി, ബട്ട്‌ സ്റ്റിൽ ഇമോഷണൽ ആയിരുന്നു.. ??

    ഇതിൽ നീ ഒരുപാട് പ്രകൃതിയെ ഡിസ്ക്രിബ് ചെയ്ത രീതി ഒക്കെ നൈസ് ആയിരുന്നു, പ്രതേകിച്ചു അവസാനത്തെ കളി സീനിൽ, അതു നൈസ് ആയിരുന്നു, അതിന്റെ അവസാനം ആരു അവനോട് സംസാരിച്ചു എന്ന് അവനു തോന്നിയത് കൂടെ വായിച്ചപ്പോ നല്ലോണം കൊണ്ടട ഉവ്വേ.. ?

    നിയകുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു, തുമ്പി ആയുള്ള ആ ആദ്യത്തെ സീൻ പെട്ടെന്ന് മനസ്സിൽ കേറി പോയി, അതുപോലെ തന്നെ ആ സീൻ വെച്ച് തന്നെ എൻഡിങ്, അവളുടെ ആ ആഗ്രഹം എത്രത്തോളം വലുതാണെന്ന് കാണിച്ച് തരുകേം ചെയ്തു അതുപോലെ തന്നെ മനോഹരമായ രീതിയിൽ കഥ അവസാനിപ്പിച്ചു നീതുവിന്റെ കുസൃതി കൊണ്ട്.. ?❤️

    അജയേട്ടന്റെയും നീതുവിന്റെയും യഥാർത്ഥ മനസ്സ് കാണിച്ചു തന്നു അതും മനോഹരമായ രീതിയിൽ, എന്റെ മനസ്സിൽ അജയേട്ടൻ ഇങ്ങനെ അല്ലായിരുന്നു, അതുപോലെ തന്നെ ആയിരുന്നു നീതു, അതെല്ലാം അപ്പാടെ മാറി, അതിമനോഹരം ?❤️

    എന്തായാലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപെട്ടു, ഞാൻ ആദ്യം പറഞ്ഞപോലെ ഹൈപ്പ് ഇല്ലാതെ വായിച്ചതുകൊണ്ടാണോ, എന്താണെന്ന് അറിയില്ല പക്ഷെ എനിക്ക് ഒരുപാട് ഇഷ്ടപെട്ടെടാ, ഇനീം മനോഹരമായ കഥകൾ ആയി വായോ കുരുടികുട്ടാ ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. മൈ ഡിയർ 23❤❤❤

      നീതുവിന്റെ കഥയായതുകൊണ്ട് എനിക്കും പ്രതീക്ഷ കുറവായിരുന്നു കാരണം യുഗത്തിൽ അങ്ങനെ ഞാൻ പറയാതിരുന്ന ഒരാളുടെ കഥയായതുകൊണ്ട് എത്രത്തോളം സ്വീകാര്യം ആവുമെന്നും അറിയില്ലായിരുന്നു.
      പിന്നെ നീ പറഞ്ഞ പിക് ന്റെ കാര്യം ഞാൻ അത് ഇടണോ വേണ്ടയോ എന്ന് കുറച്ചാലോചിച്ചു…പിന്നെ എപ്പോഴും ഇടാറുള്ളതല്ലേ അതുകൊണ്ട് ഇട്ടേക്കാം എന്ന് തന്നെ വച്ചു…. നിനക്ക് pic കണ്ടാൽ ഇമ്പ്രിന്റഡ് ആവുമെന്ന് എനിക്കറിയില്ലായിരുന്നു..എങ്കിലും ഇട്ടത് നിനക്ക് ഉപകരപ്പെട്ടില്ലല്ലോ ????

      അജയ് ചെറുപ്പക്കാരൻ തന്നെ അല്ലെ ഹരിയെക്കാളും ഒരു രണ്ടു വയസ്സ് വല്ലതും മൂപ്പെ ഞാൻ നോക്കി വച്ചിട്ടുള്ളൂ…
      പിന്നെ എഴുതാൻ കുറച്ചു പാടുപെട്ടു…
      കാരണം ഇത്തിരി പക്വത ഉള്ള ആള് കുറച്ചു പ്രായം കുറഞ്ഞ പെണ്ണിനെ പ്രണയിക്കുമ്പോൾ ഉള്ള ആഹ് ഒരു ഫീൽ കൊണ്ടുവരാൻ…അതുകൊണ്ട് അവരുടെ സംസാരം എല്ലാം ഒന്ന് കണ്ട്രോൾ ചെയ്യേണ്ടി വന്നു.

      ആദിയുടെ മരണം ഞാൻ ആദ്യം ചിന്തിച്ചു വച്ചിരുന്ന രീതിയിൽ ആണ് എഴുതിയിരുന്നതെങ്കിൽ നീ തന്നെ എന്നെ ഇവിടെ ഇട്ടു വലിച്ചുകീറിയേനെ,…അത് ഇങ്ങനെ മയപ്പെടുത്തിയതിനു നീ ആദ്യം എനിക്ക് നന്ദി പറയണം തെണ്ടി…
      വേണേൽ ഞാൻ അത് ഒന്നൂടെ എഴുതി നിനക്ക് തരാം…??
      അച്ചു രാജിന്റെ കുരുതിമലക്കാവും സ്മിത ചേച്ചീടെ പ്രണയ കഥകളും ഒക്കെ വായിച്ചു കൊതിയായ എനിക്ക് തോന്നിയ ഒരു വട്ടാണ് ആഹ് പ്രകൃതി വർണ്ണനയും ലാസ്റ് ഉള്ള ആദിയുടെ ആഹ് ഒരു എൻട്രി യും…

      നിയകുട്ടി മ്മടെ പി വി ടെ പെങ്ങളൂട്ടിയുടെ കഥ വായിച്ചപ്പോൾ തലയിൽ കയറിയതാ അതുപോലൊരു പെങ്ങൾ ഉണ്ടായിരുന്നേൽ എന്ന് നിയയെ എഴുതുമ്പോൾ അത് മനസ്സിൽ വെച്ചോണ്ട എഴുതിയത്.
      പിന്നെ നീതുവിനെ കുറിച്ചുള്ള തെറ്റിധാരണ മാറണം എന്നുണ്ടായിരുന്നു….
      കാരണം പെണ്ണിന്റെ ശരീരത്തിൽ അല്ല മനസ്സിൽ ശുദ്ധി ഉണ്ടായാൽ മതി എന്ന് ചിന്തിക്കാൻ ആയിരുന്നു എനിക്കിഷ്ടം…

      നീ over excitement ഇൽ വായിക്കാതിരുന്നത് എന്റെ ഭാഗ്യം…
      ഇനി ഇതുപോലെ തന്നെ continue ചെയ്തോ…
      എനിക്ക് സന്തോഷമേ ഉള്ളൂ…
      അപ്പോൾ സ്നേഹപൂർവ്വം…❤❤❤

      1. വേണ്ട ഇനി തിരുത്തി എഴുതി എന്റെ മൂഡ് കളയണ്ട..

        ഞാൻ ദേ ഇപ്പൊ ഫോൺ എടുക്കുന്നതിനു മുൻപ് വിചാരിച്ചേ ഒള്ളു അഞ്ജലിതീർത്ഥത്തിൽ ഒരു ഐലൻഡിൽ പോയി ഒരു കളി സീൻ ഇല്ലേ അതു ഞാൻ നിന്റെ കഥയിലെ അവസാനത്തെ അവരുടെ ആ സീനും പിന്നെ നിന്നോട് പ്രകൃതി ആയിട്ട് ഉള്ള സനം കൊള്ളാം എന്ന് പറഞ്ഞില്ലേ അതിനെയൊക്കെ പറ്റി കൊറച്ചു മുൻപ് ചിന്തിച്ചപ്പോ അതാണ് പെട്ടെന്ന് ഓർമ വന്നേ വേറെ ഒരു കഥയിലും അങ്ങനെ കണ്ടിട്ടില്ല, ഹോ ഇടിവെട്ട് സനം ആയിരുന്നു അതു ഒരിക്കലും മറക്കില്ല, അഞ്ജലിതീർത്ഥം.. ???

        അപ്പൊ നീ കൊണ്ടുവരാൻ നോക്കിയത് എനിക്ക് അറ്റ്ലീസ്റ്റ് തോന്നിയല്ലോ, അപ്പൊ നിന്റെ വിജയം തന്നെയാ..?

        1. അഞ്ജലിതീർത്ഥമൊക്കെ എത്ര വായിച്ചാലും മടുക്കില്ല….
          എന്റേതുമായിട്ടൊക്കെ കമ്പയർ ചെയ്യാനും കൂടി പറ്റില്ല മോനെ….
          Full magical✨✨✨

  10. ഡാ കുരുടി നാറി നിന്നോട് കഴിഞ്ഞ ദിവസം കൂടെ സീസൺ2 കൊണ്ടുവരുന്ന കാര്യം പറഞ്ഞതല്ലേ.അപ്പോ നീ പറഞ്ഞു വരില്ല എന്ന്.പിന്നെ ഇതെന്താടാ. യുഗത്തിനോട് സാദൃശ്യമുള്ള പേര് കണ്ടപ്പോ തന്നെ അടുത്ത ഭാഗം ആയിരുന്നു എന്ന് ഉറപ്പായിരുന്നു.എന്തായാലും നിൻ്റെ സർപ്രൈസ് ഇഷ്ടായി

    കഴിഞ്ഞ ഭാഗത്ത് വരെ നിറഞ്ഞ് നിന്ന ഹരിയെയും അവൻ്റെ പെണ്ണുങ്ങളെയും ഈ ഭാഗത്ത് ശരിക്ക് മിസ് ചെയ്തു.ആദ്യത്തെ സീനിലെ ഹരിയുടെ ഡയലോഗ് മാറ്റി നിർത്തിയാൽ പിന്നെ അവനും ഇതിൽ വലിയ റോൾ ഒന്നും ഉണ്ടായിരുന്നില്ല.പിന്നെ നീതുവിൻ്റെ കഥ ആയത് കൊണ്ട് തന്നെ അക്കാര്യങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല

    യുഗത്തിൽ പറയാതെ പോയ ഒട്ടേറെ കാര്യങ്ങൾ ഇതിൽ പറഞ്ഞിട്ടുണ്ട്.അതിൽ പ്രധാനപ്പെട്ടത് നീതുവിൻ്റെയും അജയുടെയും പാസ്റ്റ് ആണ്. നീതു ഇതുവരെ ഹോസ്പിറ്റലിൽ വെച്ചുള്ള ഒന്ന് രണ്ട് സീനിലും പിന്നെ ഹരിയെ കാണുമ്പോൾ മിണ്ടാതെ നടക്കുന്ന രീതിയിലും ആയിരുന്നു മുന്നോട്ട് വന്നിരുന്നത്. അറിഞ്ഞോ അറിയാതെയോ ഹരി തന്നെ അവളുടെ കുടുംബത്തെ രക്ഷപെടുത്തി.പക്ഷേ പിന്നീടുള്ള അവളുടെ ജീവിതം മാറ്റി മറിക്കാൻ ആർക്കും കഴിഞ്ഞില്ല.ഹോസ്പിറ്റലിൽ നിന്നും ജോലി നിർത്തി പോന്നത് വരെ അവള് സ്വയം നശിച്ച് ജീവിച്ചു.

    ആരതിയെ കുറിച്ച് അജയ് പറഞ്ഞപ്പോൾ ഒരു തേപ്പാകും എന്നാണ് കരുതിയത്.പക്ഷേ വിധി തന്നെ തോൽപ്പിക്കും എന്ന് കരുതിയില്ല.അജയിയും ഒന്നിച്ച് നീതു പാലച്ചുവട്ടിൽ പോയത് തന്നെ ആദി കൊണ്ടുപോയത് ആണെന്നാണ് എൻ്റെ വിശ്വാസം.കാരണം അവിടേക്കുള്ള യാത്രയിൽ പോലും അവളിൽ എന്തോ അദൃശ്യ ശക്തി പ്രവേശിച്ചത് പോലെയാണ് തോന്നിയത്.എല്ലാം കഴിഞ്ഞ് അവസാനം ചിരിയും പാദസ്വരത്തിൻ്റെ താളവും കേട്ടതോടെ ആദി വന്നെന്ന് ഉറപ്പായി.എന്തായാലും പൂർണമാകാത്ത ആദിയുടെ ജീവിതം ഇങ്ങനെ പൂർണ്ണമായി എന്ന് ഞാൻ കരുതുന്നു

    എന്തായാലും യുഗം കഴിഞ്ഞപ്പോ മനസ്സിൽ കരുതിയത് പോലെ അജയ് ജീവിതത്തിൽ നല്ലൊരു കൂട്ടുകാരിയെ കണ്ടെത്തി.അതുവഴി നീതുവിൻ്റെ അവസ്ഥ അനിയത്തിമാർക്ക് ഉണ്ടാവാതെ ഇരിക്കും.അവർക്ക് ഹരി ഉൾപ്പെടെ 2 ഏട്ടന്മാരെയും 3 ചേച്ചിമാരെയും കൂടെ കിട്ടി.അവരുടെ ജീവിതം അങ്ങനെ ഇരുട്ട് നിറഞ്ഞത് ആവാതെ വരുകയും ചെയ്തു.അടുത്ത കഥയ്‌ക്കായി കാത്തിരിക്കുന്നു ???

    1. പി വി കുട്ടാ…❤❤❤

      അതിനു ഇത് സീസൺ 2 അല്ലല്ലോ….????
      ഇത് ജസ്റ്റ് എൻഡ് ന് ഒരു എക്സ്റ്റൻഷൻ കൊടുത്തതല്ലേ…
      സീസൺ2 എഴുതാൻ ഇനി ഒന്നും ബാക്കി ഇല്ലല്ലോ…
      നീ പറഞ്ഞത് ശെരിയാ ഹരിക്കും പെണ്ണുങ്ങൾക്കും ഞാൻ മനഃപൂർവ്വം ഊന്നൽ കൊടുക്കാതിരുന്നതാ…
      അതിന്റെ പിറകെ പോയാൽ പിന്നെ ഞാൻ നീതുവിനെയും അജയ് യെയും വിട്ടു പിന്നേം അതിന്റെ പിറകെ ആയേനെ…
      ഇതിപ്പോൾ ആഹ് പ്രശ്നം ഇല്ലല്ലോ,

      നീതുവിന്റെ പാസ്റ് ഏറെക്കുറെ ഞാൻ പറഞ്ഞു വച്ചിട്ടുണ്ടായിരുന്നു പിന്നെ ഹരിയിലേക്കുള്ള connection ആയിരുന്നു അത് മനസ്സിലും ഉണ്ടായിരുന്നു അതുകൊണ്ടാണ് നീതു ഹരിയെ കാണുന്നിടത്തെല്ലാം ആഹ് ഒരു പോയിന്റ് വച്ച് ഞാൻ പോയത്..
      ഇത്തിരി വലഞ്ഞതും confused ആയതും അജയ് യുടെ പാസ്റ് പറയാൻ ആയിരുന്നു ഒന്ന് രണ്ടു വേർഷനിൽ നിന്നു അധികം പ്രശ്നമില്ലാത്ത വേർഷൻ ആണ് ഞാൻ പിന്നെ എടുത്തത്.

      പിന്നെ നീ പറഞ്ഞതുപോലെ ലാസ്റ് കുറച്ചു ഫാന്റസി ചേർത്ത് തന്നെയാണ് എഴുതിയത്..
      പാലമരവും എല്ലാം ചേർന്നാൽ കുറച്ചൂടെ ഒരു ഫീൽ കിട്ടുമെന്ന് തോന്നി.
      കൊലുസും ചിരിയും ഒക്കെ കേറിയാൽ സംഗതി കൈ വിട്ടു പോവുമോ എന്ന് പേടിച്ചെങ്കിലും ഇപ്പോൾ കുഴപ്പമില്ല എന്ന് മനസിലായി…
      പിന്നെ ഹാപ്പി എൻഡ് ഞാൻ പ്രോമിസ് ചെയ്തത് അല്ലെ…അപ്പോൾ എല്ലാ രീതിയിലും ഹാപ്പി ആവണോല്ലോ…
      അടുത്ത കഥ വരും…
      സ്നേഹപൂർവ്വം…❤❤❤

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. രുദ്ര ശിവ….
      സ്നേഹം മാൻ..❤❤❤

      1. Sujith Sudharman

        Superb!!! Superb!!! Superb!!!

  12. നല്ലതായിരുന്നു ബ്രോ.. കാക്കിക്കുള്ളിലും പ്രണയം…. അജയ് ഒരു ഹീറോ തന്നെ….

    1. Amalmallu ബ്രോ…
      അവരും പ്രണയിച്ചോട്ടെന്നെ….
      എങ്കിൽ അല്ലെ ബാലൻസ്ഡ് ആവൂ…

      സ്നേഹപൂർവ്വം…❤❤❤

  13. ഇരിഞ്ഞാലക്കുടക്കാരൻ

    എടൊ മൈ….. എന്ത് എഴുത്താടോ ഇത്. യുഗത്തേക്കാൾ ഒരു പക്ഷെ മികച്ച തുടർ ഭാഗം ആയിരിക്കാം ഇത്. ഒരുപാട് ചിരിച്ചും കരഞ്ഞും വായിച്ചു തീർത്തു. ആസ്വദിച്ചു വന്നപ്പോഴ്ക്കും തീർന്ന പോലെ. ഇതിനു ബാക്കി ഇണ്ടായിരുന്നു എന്ന് ഞാൻ ആശിച്ചു പോകുവാ.ഒക്കേ തന്റെ ഇഷ്ടം. കഥ പെരുത്തിഷ്ട്ടം സഹൊ ❤❤

    1. ഹി ഹി ഹി….
      ഇത് നേരത്തെ ആലോചിച്ചിരുന്നതാണ് ഇരിഞ്ഞാലാക്കുടക്കാരൻ ബ്രോ…
      എഴുതി വന്നപ്പോൾ ഇത്രയും വൈകിയതുകൊണ്ട് ഇനി ഇടണോ എന്നും ആലോചിച്ചിരുന്നു…
      പിന്നെ പലയിടത്തും പറഞ്ഞിരുന്നതുകൊണ്ട് ഇട്ടു…
      പക്ഷെ ഇട്ടതിനു കിട്ടിയ സപ്പോർട്ട് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.

      പിന്നെ എന്താ…
      ഒരുപാട് സ്നേഹം നിറഞ്ഞ വാക്കുകൾ കൊണ്ട് എന്റെ ഹൃദയം നിറച്ചതിനു ഒത്തിരി സ്നേഹം ബ്രോ…

      സ്നേഹപൂർവ്വം…❤❤❤

  14. കുരുടി ബ്രോ..

    നന്നായിട്ടുണ്ട്… നീതുവിന് ഇങ്ങനൊരു കഥ കൊടുത്തത് വളരെ നന്നായി.. ഒരിക്കൽക്കൂടി യുഗത്തിന്റെ ആ ലോകത്ത് എത്തിയതിലും സന്തോഷം…. യുഗത്തിൽ ഈ കഥ കൊണ്ടുവരാതെ മറ്റൊരു കഥയായി കൊണ്ടുവന്നത് ബ്രില്ലിയന്റ് ഐഡിയ തന്നെടോ, മൊത്തത്തിൽ കലക്കി തിമിര്ത്തു പൊളിച്ചു

    1. സഹോ…..❤❤❤

      വാക്ക് കണ്ടു മനസ്സ് നിറഞ്ഞു…
      നീതുവിന്റെ കഥ യുഗത്തിനൊപ്പം തന്നെ മനസ്സിൽ ഉണ്ടായിരുന്നു.
      യുഗത്തിൽ പറയാതെ നിർത്തി വച്ചത് പറയാൻ ഇങ്ങനെ ഒരു കഥയാവും നല്ലതെന്നു തോന്നി.
      അതിപ്പോൾ സഹോയും കൂടി പറഞ്ഞപ്പോൾ ഞാൻ ഹാപ്പി…

      സ്നേഹപൂർവ്വം…❤❤❤

  15. ചാണക്യൻ

    മാക്കാനേ ?
    യാത്രയിലാ…………… വീട്ടിൽ ചെന്നിട്ട് വായിക്കാട്ടോ ❤️

    1. യാത്ര ഒക്കെ അറിയാടാ തെണ്ടി…
      സേഫ് ആയിട്ടിരിക്കണം…
      ❤❤❤

  16. ഇങ്ങനെ ഒരു തുടർക്കഥ ഒട്ടും പ്രതീക്ഷിച്ചില്ല.അടിപൊളി ആയിരുന്നു. ഇനിയും തുർന്ന് പ്രതീക്ഷിക്കുന്നു

    1. ശരത്❤❤❤
      ഒത്തിരി സ്നേഹം ബ്രോ…
      പൂർത്തിയാക്കാതെ വിടാൻ കഴിയില്ലല്ലോ…
      ഇതിന്റെ തുടർച്ച ഇനി ഉണ്ടാവുമോ എന്നറിയില്ല…
      മറ്റൊന്ന് എഴുതുന്നുണ്ട്…
      സ്നേഹപൂർവ്വം…❤❤❤

  17. മല്ലു റീഡർ

    പ്രദീക്ഷിച് ഇരുന്നതാ. ഓട് മുന്നറിയിപ്പും ഇല്ലാതെ ഇങ് വരും എന്ന് പ്രദീക്ഷിച്ചില്ല.

    എന്തായാലും പൊളിച്ചു..അജയൻ ഇത്രയും റൊമാന്റിക് ആയിരുന്നോ.

    അടുത്ത സൃഷ്ടിക്കായി കാത്തിരിക്കുന്നു. ??

    1. അയാളെ റൊമാന്റിക് ആക്കിയ പാട് എനിക്കറിയാം???

      റൊമാന്റിക് ആവുമ്പോഴും maturity വിടാൻ പാടില്ലല്ലോ…
      എഴുതി തീർന്നപ്പോൾ വെച്ചോണ്ടിരിക്കാൻ തോന്നീല അതാ….

      അടുത്തത് എഴുതുന്നുണ്ട്…
      സ്നേഹപൂർവ്വം…❤❤❤

  18. കലക്കി.ഒരുപാട് ഇഷ്ടപ്പെട്ടു.

    1. Dileep❤❤❤

      ഒത്തിരി സ്നേഹം ബ്രോ…❤❤❤

  19. DoNa ❤MK LoVeR FoR EvEr❤

    Poornathayil ethichoole….. angqne iru past pullikaranundavumennu thoniyirunnu but ithreyum nannayi athu avatharikkumennu karuthiyilla… orupadishtamayi bro..

    1. DoNa ❤MK LoVeR FoR EvEr❤

      Thenja premam ennanu udeshichathu marichathonnum chinthichillatto….

      1. കാമുകന്റെ കാമുകിക്ക്….❤❤❤
        പൂർത്തിയാകുമ്പോൾ ഒഴിച്ചിട്ട ചോദ്യങ്ങൾക്ക് ഒറ്റ കഥയിലൂടെ മറുപടി പറയണം എന്നെ ഉണ്ടായിരുന്നുള്ളു…
        തേപ്പ് തന്നെ ആയിരുന്നു ആദ്യം എന്റെ മനസ്സിലും ഉണ്ടായിരുന്നത്…പിന്നെ ഇങ്ങനെ മാറ്റി എഴുതി.

        ഒത്തിരി സ്നേഹം ഡിയർ…❤❤❤

  20. Kurudi???

    ഒരോ നിമിഷവും ആസ്വദിച്ചു….അജയന് ഇങ്ങനെ ഒരു മുഖം കാണുമെന്ന് പ്രതീക്ഷിച്ചില്ല….അവർ തമ്മിലുള്ള ഓരോ സീനും poli ആയിരുന്നു…..നീ ഇത് എഴുതാൻ confusion അടിച്ചത് എന്തിനാടാ….പാലമരം കൊണ്ട് വന്നത് കൊള്ളാമായിരുന്നു ഞാൻ വെച്ചത് അവർ പ്രേണയം കൈ മാറിയ കുന്നിൽ പോവാനായിരിക്കും പ്ലാൻ എന്ന്….എന്നിക്ക് ഒരു വിഷമവും കൂടി ഉണ്ട്….അത്തിയെയും ഇതിൽ ഏതേലും സീനിൽ add ചെയ്യാമായിരുന്നു….എന്തായാലും കലക്കി….നിൻ്റെ അടുത്ത സൃഷ്ടിക്കായി കാത്തിരിക്കും….

    With Love
    The Mech
    ?????

    1. മൈ ഡിയർ mech ബോയ്❤❤❤❤

      വാക്കുകൾകൊണ്ട് ഹൃദയം നിറച്ചതിനു ഒരുപാട് സ്നേഹം….

      കൺഫ്യൂഷൻ, ഒന്നാമതെ ഗ്യാപ് വന്നിരുന്നു…
      പിന്നെ മുരടനായ അജയ് യെ എങ്ങനെ നീതുവുമായി അടിപ്പിക്കും എന്ന doubt…
      യുഗത്തിന്റെ ക്ലൈമാക്സിൽ ഒരാൾ പറഞ്ഞിരുന്നു അജയ് യും നീതുവും തമ്മിൽ ഒരു പ്രണയം ഉരുത്തിരിയുന്നതിനെക്കുറിച്ചു…
      നേരത്തെ ഞാൻ ആലോചിച്ചു വച്ചിരുന്നതും അപ്പോൾ കേട്ടതും കൂടി ആയപ്പോൾ എഴുതി…

      പാലമരവും ആദിയും എല്ലാം വെറുതെ മനസ്സിൽ കയറി ചുറ്റിയതാ…
      പിന്നെ ശക്തമായൊരു പാസ്റ് വേണോല്ലോ എന്ന് തോന്നി.
      അത്തിയുടെ കഥ ഇനി അത്തി എന്നെങ്കിലും വരുകയാണെങ്കിൽ അവനിഷ്ടമുണ്ടെങ്കിൽ എഴുതട്ടെ എന്ന് കരുതി ഞാൻ മനഃപൂർവ്വം പറയാതെ ഇരുന്നതാണ്…

      ഒരുപാട് സ്നേഹത്തോടെ…❤❤❤

  21. ഒത്തിരി ഇഷ്ടപ്പെട്ടു

    1. ഒത്തിരി സ്നേഹം Raaji….
      ❤❤❤??

  22. കിച്ചു

    ❤️❤️??

    1. കിച്ചൂസേ…❤❤❤

  23. കണ്ടു…… വായിച്ചു വരാം

    1. ഒക്കെ ആൽബിച്ച…❤❤❤

  24. പ്യാരി

    ?

    1. പ്യാരി…❤❤❤

  25. Vallatha mohabbath annu e ezhuthinu tharan sneham mathram ?????

    1. Kamikan ബ്രോ….
      ❤❤❤❤തിരിച്ചും…

  26. Muthee onnum thanne parayan illa athra manoharam superb

    1. താങ്ക്യൂ കാമുകി….
      ഒത്തിരി സ്നേഹം❤❤❤

  27. ഇത് ശെരിക്കും ഇഷ്ടപ്പെട്ടും തീരാതിരുന്നെങ്കിൽ നന്നായിരുന്നു ഇനിയും വായിക്കാൻ തോന്നി
    എന്തായാലും???

    1. ഒത്തിരി സ്നേഹം…അച്ചു❤❤❤
      സ്നേഹം നിറഞ്ഞ വാക്കുകൾക്ക്
      സ്നേഹപൂർവ്വം…❤❤❤

  28. Classic item super

    1. താങ്ക്യൂ കാമുകൻ ബ്രോ❤❤❤

    1. പി വി ???❤

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law