യുഗങ്ങൾക്കപ്പുറം നീതു [Achillies] 349

യുഗങ്ങൾക്കപ്പുറം നീതു

Yugangalkkappuram | Author : Achillies

 

യുഗം എന്ന ഞാൻ എഴുതിയ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥയാണ് ഇത്.
യുഗത്തിൽ പറയാതെ ബാക്കി വച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതിലൂടെ പൂർത്തിയാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
യുഗത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം.
ഒപ്പം കുഴപ്പങ്ങൾ പറഞ്ഞുതന്നു ഇനിയും സപ്പോർട്ട് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു…

കൊറോണ ശക്തമായി പടരുന്ന സാഹചര്യത്തിൽ എല്ലാവരും കരുതലോടെ മുന്നോട്ടു പോവണം എന്ന് ഓർമിപ്പിക്കുന്നു.

Stay safe everyone….

യുഗങ്ങൾക്കപ്പുറം നീതു.

“ഡി ഞാൻ ഇറങ്ങുവാ…..ഇപ്പോൾ തന്നെ വൈകി….ഇന്ന് തന്നെ വീട്ടിലേക്ക് പൈസ അയച്ചോണം വെറുതെ കിടന്നു ഉറങ്ങി എന്റെ കയ്യിൽ നിന്ന് വാങ്ങരുത്…”

ബെഡിൽ കിടന്നു ഉറങ്ങുകയായിരുന്ന വിനീറ്റയുടെ കാലിൽ രണ്ടു തട്ട് തട്ടിയിട്ട് നീതു വാതിൽ ചാരി പുറത്തേക്കിറങ്ങി.

“അയ്യോ….ഇതെന്താ……
ദൈവമേ…ഇച്ചേയി ഇന്നെന്നെ കൊല്ലും….”

പുറത്തു പഞ്ചറായി ഇരുന്ന അവളുടെ ആക്ടിവയിൽ കാലുകൊണ്ട് തൊഴിച്ചു നീതു മുറ്റത്തു നിന്ന് ഉറഞ്ഞു തുള്ളി.

“ഈശോയെ….വിഷ്ണു പോയിട്ടുണ്ടാവല്ലേ…”

സാരി ഒന്നൂടെ എടുത്തു പിടിച്ചു ഹൻഡ്ബാഗ് കയ്യിലേക്ക് വലിച്ചു കയറ്റി നീതു ഗേറ്റ് കടന്ന് വഴിയിലൂടെ റോഡിലേക്ക് നടന്നു തുടങ്ങി.
ബസ് കിട്ടുമോ എന്നുള്ള ചിന്തയിൽ ആഞ്ഞു നടന്നു കൊണ്ടിരുന്ന നീതു പുറകിൽ അടുത്തേക്ക് വരുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു, അടുത്തേക്ക് വന്നുകൊണ്ടിരുന്ന വണ്ടിക്ക് പോകാനായി വഴിയിലെ സൈഡിലേക്ക് ഒതുങ്ങി നടന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

74 Comments

Add a Comment
  1. ജിത്തുസ് ???

    ഒന്നും പറയാനില്ല കിടു ????

  2. ???? ????? ????? ???????? ?????? ??? ???????????….????????????…..??? ?????? ….??? ?????? ?????? ???????…???

  3. Bro ithinte first part yukam evade

  4. Uff… That finishing touch, love it❤️❤️❤️❤️

  5. ente ponnu saho kidilam onnum parayan illa

  6. ithum pdf aakku bro

  7. സിജീഷ്

    എന്റെ പൊന്നു ബ്രോ ❤❤❤❤

    യുഗങ്ങൾ മുമ്പ് വായിച്ചിരുന്നെങ്കിലും ഇങ്ങിനെ ഒരു തുടർച്ച ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ ആണ് കാണാനും വായിക്കാനും തുടർന്നുള്ള അഭിപ്രായങ്ങൾക്കും ഇത്രയും സമയമെടുത്തത്.

    അറവുകാരൻ വായിച്ച ശേഷം അവിചാരിതമായി താങ്കളുടെ കഥകൾ നോക്കികൊണ്ടിരുന്നപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത്. വായിച്ചുതുടങ്ങിയപ്പോഴാണ് ഇത് നമ്മുടെ യുഗത്തിന്റെ തുടർച്ചയാണല്ലോ എന്ന് മനസിലായത്.

    യുഗം എവിടെ അവസാനിച്ചോ അവിടെനിന്നു തന്നെ തുടങി. ബ്രോ അമുഖത്തിൽ പറഞ്ഞത് പോലെ യുഗം അവസാനിച്ചപ്പോൾ മനസിൽ തോന്നിയിരുന്ന പല ചോദ്യങ്ങൾക്കും യുഗങ്ങൾക്കപ്പുറം ഉത്തരം നല്കി.

    യുഗത്തിന് ശേഷം അജയ് ഒരു ചോദ്യച്ചിഹ്നം ആയി മനസ്സിൽ ഉണ്ടായിരുന്നു. കഥയിൽ അപൂർവമായി വന്നിരുന്ന കഥാപാത്രം നീതു അജയ്ക്ക് സെറ്റാണെല്ലോ എന്ന് ഓർത്തെങ്കിലും കഥയുടെ അവസനത്തിലും അതുകാണാത്തപ്പോൾ എല്ലാ തോന്നാലുകളും എപ്പോഴും ശരിയാകില്ലെന്നോർത്ത് സമാധാനിച്ചു.

    ഈ ടൈൽ എന്റിന്റെ ഏറ്റവും സുന്ദരനിമിഷം അജയ് നീതു കൊമ്പ്നേഷൻ സീനുകൾ ആണ്. പെണ്ണിന്റെ കുശുമ്പും കുറുമ്പും തറുതല വാർത്തനങ്ങളുമെല്ലാം നേരിൽ അനുഭവിക്കുന്ന ഫീൽ ആയിരുന്നു. പലപ്പോഴും അജയ് ഞാൻ ആണെങ്കിൽ എന്ന് ചിന്തിച്ച നിമിഷങ്ങൾ.

    ഏറ്റവും ഷോക്കിങ് ആയത് ഹരി കൊന്ന ജോബി ആണ് നീതുവിന്റെ ചേട്ടൻ എന്നറിഞ്ഞ നിമിഷമായിരുന്നു. ഇതിന് അങിനെ ഒരു ഫ്ലാഷ്ബാക്ക് ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കൂട്ടുകാരികൾക്ക് വേണ്ട പരിഗണന നൽകിയില്ലെന്നുള്ള ഒരു പരിഭവം മാത്രം.

    നിയമോൾ നാൻസി മോൾ തുമ്പി എല്ലാ കുറുമ്പികളും ഇത്തവണയും മനസിനെ സ്വാധീനിച്ചു. നിയയുടെ ആ ലാസ്റ്റ് ഡയലോഗ് പോലീസ് ഏമാൻ പോലും വിളറി വെളുത്തു… പാവം!

    ഒരുപാട് പറയാൻ ഉണ്ട്… കാരണം എഴുതുന്നത് ചില്ലറകാരൻ അല്ലല്ലോ. ഏങ്കിലും നിർത്തുവാ. കഴിയുമെങ്കിൽ ഇതിനൊരു സെക്കന്റ് സീസൺ പ്രധീക്ഷിക്കുന്നു. കഴിയുമെങ്കിൽ തരണം.

    കാത്തിരിക്കുന്നു അറാവുകാരന്റെ രണ്ടാം പാതിക്ക്………………

    സ്നേഹത്തോടെ
    സിജീഷ് മോഹൻ

    NB: കമ്പി കുറഞ്ഞു… സാരമില്ല കഥ സൂപ്പർ ആയോണ്ട് ക്ഷമിച്ചിരിക്കുന്നു…..

  8. കുരുടി ബ്രോ വളരെ യാദൃശ്ചികമായാണ് ആണ് ഈ കഥ കാണുന്നത്.. കഥ വായിക്കുമ്പോഴാണ് ആണ് മനസ്സിലായത് ഇത് ഒരു തുടർ പാർട് ആണെന്ന് പിന്നെ ഒന്നും നോക്കിയില്ല ഇല്ല പഴയ എല്ലാ പാർടൂം പാതിരാത്രി രണ്ട് മണിക്ക് തുടങ്ങി. രാവിലെ 10 മണി ആയി രണ്ട് കഥയും വായിച്ചു തീരുമ്പോൾ. ഒന്നും പറയാനില്ല മച്ചാനെ വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇന്ന് മൊത്തം.. ഇനിയും ഇതുപോലെത്തെ പ്രണയ കഥകൾ താങ്കൾ നിന്ന് പ്രതീക്ഷിക്കുന്നു….. keep it up bro..best wishes for your coming stories

Leave a Reply to Story teller Cancel reply

Your email address will not be published. Required fields are marked *