ഒരു വേശ്യയുടെ ഡയറിക്കുറിപ്പ് 25

ഒരു വേശ്യയുടെ ഡയറിക്കുറിപ്പ്

സ്ഥലം
6/8/2015
കഴിഞ്ഞ രാത്രി വിശന്ന് വലഞ്ഞ ഒരു ചെന്നായും കൂട്ടിന് ഇല്ലാതിരുന്നതിന ാൽ വീട്ടിൽ തന്നെ ആയിരുന്നു. രാവിലെ എഴുന്നേറ്റ് അപ്പുവിനും മാളൂനും ഇഷ്ടപ്പെട്ട മുളക് കുറച്ച തേങ്ങാച്ചമ്മന്തിയും ദോശയും ഉണ്ടാക്കി കൊടുത്തു. രാവിലെ തന്നെ
തള്ള ചൊടിപ്പിക്കുന്ന എന്തൊക്കെയോ പറഞ്ഞുതുടങ്ങി..ഞാനതൊന്നുംമാക്കിയില്ല..
മകൻ ഉപേക്ഷിച്ച ഈ അകന്ന ബന്ധുവായ തള്ള കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ രാത്രി ജോലിക്ക് പോകുംപോൾ എന്റെ മക്കൾ തനിച്ചാവുമായിരുന്നു… മക്കളെ സ്കൂളിൽ പറഞ്ഞയച്ച് കഴിഞ്ഞപ്പോഴേക്കും എനിക്കൊരു കോൾ വന്നു. സ്ഥലം എസ്.ഐ സാറാണ്.. രാവിലെ ഒരു പതിനൊന്ന് ആകുമ്പോളേക്കും വീട്ടിൽ വരണം
ഭാര്യ തിരുവനന്തപുരത്ത് ഒരു സെമിനാറിനു പോയേക്കുകയാണ്, പിള്ളേര് സ്കൂളിലും പോയി, ഇവിടെ ആരും ഇല്ല എന്നൊക്കെ പറഞ്ഞു. പോലീസുകാരനാണെങ്കിലും
നെറിവുള്ളവനാണ് . കാശ് കൃത്യമായി തരും.. ഇന്ന് ആദ്യമായാണ് അയാൾ തന്റെ സ്വന്തം വീട്ടിലേക്ക് എന്നെ വിളിച്ചത്.. എന്തായാലും ഞാൻ പോകാൻ തീരുമാനിച്ചു.
നടന്ന് കവലയിൽ എത്തിയപ്പോൾ ഒരാൾകൂട്ടം. നോക്കിയപ്പോൾ അംബികാ രാജീവൻ ആണ്, രാജീവൻ വക്കീലിന്റെ ഭാര്യ….. സ്ത്രീകളുടെ ഉന്നമനത്തിനും രക്ഷണത്തിനുമായി
തൂലികയും നാവും പടവാളാക്കിയ വനിത… ഫെമിനിസ്റ്റ്, ഫീമെയിൽ ഷോവനിസ്റ്റ് എന്നൊക്കെ അവരെ ആളുകൾ വിശേപ്പിക്കുന്നത് കേട്ടിട്ടുണ്ട്. ആ വാക്കുകളുടെ
ശരിയായ അർത്ഥം എനിക്ക് അറിയില്ലെങ്കിലും അവരോട് ഒരു ബഹുമാനം എന്റെയുള്ളിൽ ഉണ്ട്. അതുകൊണ്ട് മാത്രമാണ് ഞാനാ കവലപ്രസംഗം കുറച്ച് നേരം കേട്ട്നിന്നത്…. സ്ത്രീ അപലയല്ല, അവൾ നാലു ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങേണ്ടവൾ അല്ല എന്നൊക്കെയുള്ള സ്ഥിരം ഡയലോഗ്സ് ആയിരുന്നു. ഇടയിൽ അവർ ഒന്നുകൂടി പറഞ്ഞു.” സ്ത്രീ ഇന്ന് പുരുഷനിൽ നിന്നും പൂർണമായ സ്വാതന്ത്ര്യം നേടിയിരിക്കുന്നു.
ഞങ്ങളുടെ സംഘടനകൾ ശക്തി പ്രാപിച്ചിരിക്കുന്നു. വരും നാളുകളിൽ ഇവിടെ പുരുഷ മേൽക്കോയ്മ പരിപൂർണമായി ഇല്ലാതാവും….” കേട്ട് നിൽക്കാൻ അധികം സമയം
ഇല്ലാതിരുന്നതിനാൽ ഞാൻ അവിടെ നിന്നും നടന്ന് നീങ്ങി. ഒരു സംശയം മാത്രം ഉള്ളിൽ ബാക്കിയായി… അവർ പറഞ്ഞതു പോലെ പുരുഷ മേൽകോയ്മ ഇല്ലാതായാൽ ഇനി സ്ത്രീ പുരുഷനെ താലിചാർത്തുമോ ആവോ?അങ്ങനെ എസ്.ഐ സാറിന്റെ വീട്ടിൽ
എത്തി കൊതി മൂത്ത് നിൽക്കുന്ന പെരുംപാമ്പിനെ പോലെ അയാളെന്നെ വിഴുങ്ങി…
വയറു നിറഞ്ഞ ആ പാമ്പ് ചുരുണ്ടുകൂടി കിടന്നപ്പോൾ ഞാൻ ഭിത്തിയിൽ തുങ്ങിക്കിടന്ന അയാളുടെ വിവാഹ ഫോട്ടോ ശ്രദ്ധിച്ചു. സുന്ദരിയായ പെൺകുട്ടി. ഞാൻ അയാളോട് ഒരു
മറയുമില്ലാതെ ചോദിച്ചു… ഇത്രയും നല്ല ഒരു ഭാര്യ ഉൺടായിട്ടും സാറെന്തിനാ എന്നെ ഇടക്ക് വിളിക്കുന്നത്? അയാളുടെ മറുപടി കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്.. ” ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണൂന്നത് എനിക്ക് ഇഷ്ടമല്ല…” ശരിയായിരിക്കും
എന്റെ കെട്ടിയോന് വേറെ നല്ല കൂട്ട് കറികൾ കിട്ടിയതുകൊണ്ടാവും എന്നേം പിള്ളേരേം ഇട്ടിട്ട് പോയത്… അവസാനം കൃത്യമായ കാശും തന്ന് സാറെന്നെ പറഞ്ഞു വിട്ടു. വീട്ടിൽ
എത്തിയപ്പോൾ കുട്ടികൾ വന്നിട്ടുണ്ടായിരുന്നു. അങ്ങനെ അവരോട് കുശലം പറഞ്ഞിരിക്കുംപോൾ ആണ് അടുത്ത കോൾ വന്നത്.. ഏജന്റ് രാമേശനാണ്… ഗ്രീൻ പാർക്ക്
 

ഹോട്ടലിൽ ഒരു കസ്റ്റമറെ കിട്ടി.

ബോംബെയിലെ മലയാളിയായ ഒരു കാശുകാരനാണ് പോലും… രാത്രി ഒൻപത് മണി കഴിഞ്ഞ് എനിക്ക് തിരിച്ചു പോരാം.. അതു വരെ മതി..
ഞാൻ അധികം താമസിയാതെ വീട്ടിൽ നിന്നും ഇറങ്ങി. ഹോട്ടലിന് മുന്നിൽ എത്തി. രമേശൻ അവിടെയുണ്ടായിരു ന്നു. ആദ്യമായിട്ടാണ് ഞാൻ ഈ ഹോട്ടലിൽ കയറുന്നത്. ഫൈവ് സ്റ്റാർ ആണു പോലും. രമേശൻ എന്നെ കസ്റ്റമറുടെ അടുത്ത് എത്തിച്ച് തിരിച്ചു പോയി… ആർത്തി കുറഞ്ഞ ഒരു പാമ്പായിരുന്നു അയാൾ. ഒരുപാട് നേരം സംസാരിച്ചതിനു ശേഷമാണ് അയാളെന്നെ വിഴുങ്ങിയത്… ഇടയ്ക്ക് അയാൾ എന്റെ കണ്ണൂകളിലേക്ക് നോക്കി ചോദിച്ചു നിനക്ക് ക്ലാരയെ അറിയാമോ എന്ന്… ഞാൻ
ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ആരാണ് ക്ലാര എന്ന ചോദ്യത്തിന് അയാളൊന്ന് ചിരിക്കുക മാത്രമാണ് ചെയ്തത് . എല്ലാം കഴിഞ്ഞ് കൃത്യമായ കാശും മേടിച്ച് ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി. തൊട്ടടുത്ത റൂമിലേക്ക് ഒരാളുടെ കൈ പിടിച്ച്നടന്ന് കയറിപ്പോയ സ്ത്രീയെ എവിടെയോ കൺടതു പോലെ… അതേ ഇത് അവൾ തന്നെയാണ്… എസ്.ഐ സാറിന്റെ വീട്ടിലെ ഫോട്ടോയിൽ കണ്ട സ്ത്രീ.. അയാളുടെ തിരുവനന്തപുരത്ത് പോയ അതേ ഭാര്യ… ഒരു ഞെട്ടലോടെയാണ് ഞാൻ ലിഫ്റ്റിൽ കയറിയത്… ഇവൾക്കും
ചിലപ്പോ എസ്.ഐ സാർ പറഞ്ഞത്  പോലെ ദിവസേനയുള്ള കറിമടുത്തിട്ടുൺടാവും… ലിഫ്റ്റിൽ ഞാൻ താഴെയെത്തി.. ഹോട്ടലിന് പുറത്തേക്ക് നടന്നു. വഴിയിൽ കണ്ട ഒരു
ഹോട്ടലിൽ കയറി മക്കൾക്ക് വേണ്ടി ഭക്ഷണം മേടിച്ച് ഇരുളിലൂടെ നടന്നു.അറിയാതെ എന്റെ കണ്ണിൽ ഒരു കാഴ്ച കുരുങ്ങി.. ഇരുളിൽ ഒരു കാറിന് മറവിൽ നിന്ന് പരസ്പരം ചുംബിക്കുന്ന രണ്ട് പേർ… അതിലെ സ്ത്രീ എനിക്ക് പരിചിത ആയിരുന്നു.
സ്വതന്ത്രയായ അംബികാ മാഡം. പക്ഷേ കൂടെയുൺടായിരുന്നത് അവരുടെ ഭർത്താവ് വക്കീൽ സാർ ആയിരുന്നില്ല. കണ്ണിലുടക്കിയകാഴ്ച മായിച്ചു കളഞ്ഞ് ഞാൻധൃതിയിൽ നടന്നു. സത്യത്തിൽഇതായിരുന്നോ അവർ പറഞ്ഞസ്വാതന്ത്ര്യം എന്ന ഒരു ചോദ്യം
മാത്രം ബാക്കിയായി.ഇപ്പോൾ ഞാൻ വീട്ടിലാണ്… കുട്ടികൾ ഉറങ്ങി. ഇന്നത്തെ ഈ ഡയറിയും ഞാനിവിടെ എഴുതിത്തീരുകയാണ്.അതിനു മുൻപ് ഒരു കാര്യം… എന്നെ
മാത്രമേ വരും നാളുകളിലും ജനം വേശ്യയെന്ന് വിളിക്കൂ.. കാരണം ഞാൻ മാത്രമാണ് വേശ്യ… അവർ ഭാര്യയാണ്, അമ്മയാണ് ഉദ്യോഗസ്ഥരാണ്, വലിയ ആളുകളുടെ
ഭാര്യമാരാണ്.. ഞാനാണ് വേശ്യ…ഞാൻ മാത്രമാണ് വേശ്യ…

The Author

kambistories.com

www.kkstories.com

7 Comments

Add a Comment
  1. സത്യം സത്യമായി തന്നെ എഴുതിയതിന് അഭിനന്ദനങ്ങൾ…

  2. Ithu kadhayayi thonunilla life ayi thonunnu

  3. Njan kandathil vach ettavum nalla story…
    Rspct the writter…

  4. Excellent story. My salute to the writer. You are an excellent writer. Nice narration. Please write more stories

  5. ith evde othungi nilkanda kadhyalla….!!!

  6. സത്യം പറഞ്ഞാൽ, ഈ സൈറ്റിൽ ഇതുവരെ വായിച്ച ഏറ്റവും നല്ല കഥ.

Leave a Reply

Your email address will not be published. Required fields are marked *