ലളിതമ്മ ഓട്ടോയ്ക്കുള്ളിൽ ഇരിക്കുന്നത് അമ്മു കണ്ടു…
ഓട്ടോയ്ക്ക് പൈസയും കൊടുത്ത് ഒരു വിധം അമ്മു അകത്തു കയറി…
കാല് ചെറുതായി നീരുവച്ചു തുടങ്ങിയിട്ടുണ്ട്….
കഴച്ചു കടയുന്ന വേദന….
അവൾ ഒരു പാരസെറ്റമോൾ എടുത്ത് കഴിച്ചു…അടുക്കള വരേ ഭിത്തിയിൽ പിടിച്ചു കൊക്കിചാടി മുറിവെണ്ണയും എടുത്ത് കാലിൽ തേച്ചു….
ഒന്നും കഴിക്കാതെ കുളിക്കാതെ കയറികിടന്നു….
അമ്മയെ വിളിച്ചപ്പോൾ casuality യിലാ ഡോക്ടർ വന്നു കണ്ടിട്ട് വിളിക്കാമെന്ന് പറഞ്ഞു…
ശാന്തേച്ചിയുടെ വീട്ടിൽ പോയിരിക്കാൻ തോന്നിയില്ല…അങ്ങനൊരു അടുപ്പം ഇല്ലാത്തതുകൊണ്ട് മാത്രമല്ല അവൾക്കതൊന്നും ശീലവുമില്ല ഇഷ്ടവുമില്ല…
രാത്രി വരേ ഒരുവിധം കഴിച്ചുകൂട്ടി…
പക്ഷെ ഇടയ്ക്കുവീശിയടിച്ച കാറ്റിൽ കറന്റു പോയിക്കിട്ടിയതോടെ സംഭരിച്ചു വച്ചിരുന്ന ധൈര്യം ഒക്കെ ചോർന്നുതുടങ്ങി….
അമ്മയെ വിളിച്ചപ്പോൾ സ്വിച്ചോഫ്…ചാർജ് തീർന്നിട്ടുണ്ടാകും…
പണ്ട് അമ്മമ്മയിൽ നിന്നും കേട്ട കഥകളിലെ യക്ഷികളും ചാത്തനും മാടനുമെല്ലാം നിഴൽരൂപമെടുത്തു വരുമ്പോലെ….
കുഞ്ഞുനാളിൽ കയറികൂടിയതെല്ലാം പതിയെ പുറത്തേക്ക് ചാടിതുടങ്ങി…
അതും പോരാത്തതിന് കണ്ടുകൂട്ടിയ ഹോളിവുഡ് പടങ്ങളിലെ വൃത്തിയുള്ളതും ഇല്ലാത്തതുമായ പലജാതി പ്രേതങ്ങളും….
തലവഴി പുതപ്പിട്ടുമൂടി കിടന്നു…..
ഉറക്കം വരുന്നില്ല കണ്ണിറുക്കിയടച്ചു….
രാമ രാമ രാമ
അർജുനൻ…ഫൽഗുണൻ…..
ഇനി ലളിത സഹസ്രനാമം കൂടെയേ ബാക്കിയുള്ളു…അത്രക്കും ജപം കഴിഞ്ഞിട്ടുണ്ട് ഈ സമയം കൊണ്ട്…..
കാറ്റിന്റെ ഹുങ്കാരവും ചില്ലകൾ ഉലയുന്ന ശബ്ദവും…

നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട് maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട് താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട് വേഗം തെരണേ
nice
കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ് ലൈക് കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട് വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤🔥
അടിപൊളി കഥ.
Concentrate on your exam and career. Take care..
however I am waiting for next part….
അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട് പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….
അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜