പിന്നെ പോയി കെട്ടിപിടിച്ചതിൽ ഉള്ള ചമ്മലും മറയ്ക്കണോലോ….
“മ്മ്…വന്നപ്പോ കണ്ടപ്പോ…..പിന്നേ…ഒറ്റക്കിരിക്കണോരെല്ലാം പിന്നെയാദ്യം കാണുന്നോന്റെ നെഞ്ചത്തോട്ടു കേറൽ ആലോ….”
അമ്മു ചുണ്ടുകോട്ടി തിരിഞ്ഞു നിന്നു….
“നിനക്കേ ഒരേല്ല് കൂടുതലാ….അതൊന്നു കുറയാനുണ്ട്…ഞാൻ പോയി ആ ലോഡ് ഇറക്കാൻ കൂടിട്ടു വരാം…ഒറ്റക്കാന്ന് അമ്മ പറഞ്ഞതുകൊണ്ട് ഓടിവന്നപ്പോ അവൾടോരഹങ്കാരം…..” ചുമ്മാ പറഞ്ഞതാണ്…
അയ്യോ പോവല്ലെന്നും പറഞ്ഞു അവന്റെ ഷർട്ടിൽ പിടിക്കാൻ ആഞ്ഞതും കാല് വേദനിച്ചു…
അവൾ കാലുപൊക്കിപിടിച്ചു നിന്നു…
അവളുടെ നിൽപ് കണ്ട് പന്തികേട് തോന്നിയ ഹരി കാലിലേക്ക് നോക്കി…
ഇടതു കാൽകുഴയിൽ നീരുള്ളത്പോലെ…
“എന്ത് പറ്റിയെടി…”
“ഉളുക്കിയതാ…”
നോക്കട്ടേ…”
“ഹോസ്പ്പിറ്റൽ പോണോ….” കാലെടുത്തു തിരിച്ചും മറിച്ചും നോക്കി….
“വേണ്ട…”
“എന്നാ ഇവിടിരിക്ക്…തിരുമ്മിതരാം….” പറഞ്ഞുകൊണ്ട് എണീറ്റു തൈലക്കുപ്പി കണ്ടുപിടിച്ചു അടുത്ത് വന്നു തറയിൽ മുട്ടുകുത്തിയിരുന്നു..
കസേരയിൽഇരിക്കുന്നവളുടെ കാലെടുത്തു അവന്റെ തുടയിലേക്ക് വച്ചു…
അമ്മുവിനൊരു വിമ്മിഷ്ടം….
“വേണ്ടന്നെ…ഞാൻ തേച്ചോളാം…താ….” അവനെകൊണ്ട് തൊടീക്കാൻ ഒരു ഇത്….
“ആആഹ്ഹ്ഹ്….പയ്യേ…” അടുത്തനിമിഷം അവൻ എണ്ണയിട്ട് പിടിച്ച പിടുത്തത്തിൽ വിമ്മിഷ്ടം പോയ വഴികണ്ടില്ല….
വേദന കൊണ്ട് കാലുവലിച്ചെടുക്കാൻ നോക്കിയപ്പോൾ പഒന്നു നോക്കി ദഹിപ്പിച്ചവൻ കാല് പിന്നെയും തുടയിലേക്ക് കയറ്റിവച്ചു…
സ്വർണ കൊലുസ്സിട്ട വെളുത്തു മെലിഞ്ഞ കാൽപാദം…നീളം കുറച്ചു വെട്ടിയ നഖങ്ങളിൽ വൈറ്റ് നെയിൽ പോളിഷ് ഇട്ടിരിക്കുന്നു..ഒരുപാട് നോക്കിയാല കാലിലേക്ക് ചുണ്ടുചേർത്തുപോകുമെന്ന് തോന്നി ഹരിക്ക്…

നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട് maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട് താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട് വേഗം തെരണേ
nice
കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ് ലൈക് കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട് വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤🔥
അടിപൊളി കഥ.
Concentrate on your exam and career. Take care..
however I am waiting for next part….
അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട് പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….
അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜