യുഗം 4 [കുരുടി] 427

അര മണിക്കൂർ കഴിഞ്ഞതും റൂമിന്റെ വാതിൽ തള്ളി തുറന്നു ഗംഗ വന്നു, ഞാൻ എന്റെ രണ്ടു മൂന്ന് ഷർട്ടും മുണ്ടും എടുത്തൊരു കവറിൽ ആക്കിക്കൊണ്ടിരുന്നപ്പോഴാണ് അവൾ വന്നത് തിരിഞ്ഞ എന്റെ കൈയിൽ കവറും ഉടുപ്പും കണ്ട അവൾ ദേഷ്യത്തോടെ എന്റെ മുമ്പിലേക്ക് വന്നു ചെകിടടിച്ചു ഒരടി തന്നു, തല ഒന്ന് തിരിഞ്ഞു പോയി.
“എന്നെ ഒറ്റക്കാക്കി നീ പോവുവോ എന്നെ ആശിപ്പിച്ചിട് നീ പോവുവോ, നീ എന്നെ ചതിക്കുവായിരുന്നോ അപ്പോ.”
എന്റെ കോളറിൽ കുത്തിപ്പിടിച്ചു കരഞ്ഞു അവൾ എന്നോട് ചോദിച്ച ചോദ്യത്തിൽ ഞാൻ പതറി, കയ്യിലിരുന്ന കവർ ഊർന്നു താഴെ വീണു. അവളുടെ രണ്ടു കവിളിലും കൈ ചേർത്ത് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു അവളെ ഞാൻ മുറുക്കി പിടിച്ചു എന്റെ നെഞ്ചിൽ അപ്പോഴും അവൾ പതിയെ ഇടിക്കുന്നുണ്ടായിരുന്നു.
“എന്റെ പൊന്നുമോളെ നിന്നെ പിരിയുന്നതിലും എളുപ്പം എനിക്ക് ജീവിതം അവസാനിപ്പിക്കുന്നതാ.
എന്താ ഞാൻ ചെയ്ത തെറ്റെന്നു ഇപ്പോഴും അറിയില്ല, പക്ഷെ ഞാൻ കാരണം നിങ്ങൾ തമ്മിൽ എന്തേലും ഉണ്ടായാൽ പിന്നെ എനിക്കത് സഹിക്കാൻ പറ്റില്ല നീ അല്ലാതെ ഇച്ചേയിക്ക് ആരുമില്ല,………………. ഞാൻ നിന്നെ കൂടെ വിളിച്ചേനെ പക്ഷെ അത് ഇച്ചേയിയോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേടായിരിക്കും,
ഒരു ശാപം കിട്ടിയവന്റെ കൂടെ ജീവിച്ചു നീയും ജീവിതം കളയേണ്ട എന്ന് കരുതി. അല്ലാതെ നിന്നെ ചതിക്കാൻ ഒരിക്കലും എനിക്ക് കഴിയില്ല.
നീ ഇങ്ങനെ ഒന്നും പറയല്ലേ, ഞാൻ പൊക്കോളാം ഇചെയിക്ക് ഞാൻ കാരണം ഒരു പ്രെശ്നോം ഉണ്ടാവാൻ പാടില്ല,………ഞാൻ പോവുകയാ.”

എന്റെ കോളറിൽ പിടിച്ചു താഴ്ത്തി എന്റെ ചുണ്ടു വിഴുങ്ങി, എന്നെ അമർത്തി പിടിച്ചുകൊണ്ട് അവൾ ഒന്ന് ശ്വാസം മുട്ടിച്ചു.

“പോകാൻ നിന്നോടാരേലും പറഞ്ഞോ.”
അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. എന്നെ ചുറ്റിപ്പിടിച്ചു എന്റെ നെഞ്ചിൽ ചാഞ്ഞ അവളെ ഞാൻ കെട്ടിപിടിച്ചു.
“ഹരി നീ ഇന്നലെ എനിക്കൊരു വാക്ക് തന്നിരുന്നു.”” നെഞ്ചിൽ തല ചായ്ച്ചു തന്നെയാണ് അവൾ പറഞ്ഞത്.
“ഹമ് ഞാൻ തന്നിട്ടുണ്ട് വാക്ക് മാത്രമല്ല എന്നെ തന്നെ ഞാൻ നിനക്ക് തന്നതല്ലേ.”
പെട്ടെന്ന് എന്റെ കണ്ണിലേക്കു നോക്കി അവളുടെ കണ്ണുകൾ നക്ഷത്രം പോലെ.
“അപ്പോ ഞാൻ എന്ത് പറഞ്ഞാലും ചെയ്യോ”.
അവളുടെ നെറ്റിയിൽ മുത്തി ഞാൻ ഉറപ്പു കൊടുത്തു. കണ്ണടച്ച് അവൾ അത് സ്വീകരിച്ചു.

“എനിക്ക് കൊടുക്കുന്ന സ്നേഹം ഇച്ചേയിക്കും കൊടുക്കാമോ”.

ഒരു കൊച്ചു കുഞ്ഞിന്റെ മുഖഭാവത്തോടെ അവൾ ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായില്ല.
എന്റെ മുഖത്തൂന്നു അത് വായിച്ചെടുത്ത അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് ചാരി.
“എനിക്ക് ഈ ലോകത്തു ജീവിക്കാനും സ്നേഹിക്കാനും ഇച്ചേയിയും നീയും മാത്രമേ ഉള്ളു ഹരി,…………….ഉപാധികളില്ലാതെ സ്നേഹിക്കാൻ നിനക്കും എനിക്കും കഴിയും,
എനിക്ക് നിന്നെ കിട്ടിയപ്പോൾ ഒറ്റപ്പെടുന്നതായി ഇച്ചേയിക്ക് തോന്നിയ കൊണ്ടാവാം, ഒരു പെണ്ണെന്ന നിലയിൽ എല്ലാ വികാരവും അടക്കി വെച്ച് ഇത്രയും കാലം ഇച്ചേയി ജീവിച്ചില്ലേ ഇപ്പോൾ കൈ വിട്ടു തുടങ്ങും, എനിക്കറിയാം മനസ്സ് ഒരു പെണ്ണ് ഏറ്റവും കൂടുതൽ ദുർബല ആവുന്നത് ഈ അവസ്ഥയിലാ, അവളെ ആളുകൾ മുതലെടുക്കുന്നതും ഇങ്ങനെ വരുമ്പോളാ…….”

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

41 Comments

Add a Comment
  1. പൊന്നു.?

    വൗ….. അപാര ഫീൽ….. സൂപ്പർ

    ????

  2. വിഷ്ണു?

    ഇപ്പോഴാണ് വായിച്ചത്..കൊള്ളാം വളരെ നന്നായിട്ടുണ്ട്..നല്ല എഴുത്ത്❤️?
    ആദ്യത്തെ ഭാഗം മുതലേ വായിച്ച് വന്നു..വളരെ നല്ല അവതരണം..സാധാരണ കമ്പി അധികം വായിക്കാറില്ല..പക്ഷേ ഇത് നന്നായിട്ടുണ്ട്?
    അടുത്ത ഭാഗം പോരട്ടെ?

    1. പ്രിയ വിഷ്ണു,
      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം,
      ഒപ്പം മനോഹരമായ വാക്കുകൾക്ക് നന്ദി❤
      5ആം ഭാഗം കുട്ടൻ സാറിന് അയച്ചിട്ടുണ്ട്?.

    1. ?❤❤❤

  3. Kuloos kumaran?.
    സോറി ബ്രോ കമെന്റ് ഇപ്പോഴാ കണ്ടത്.
    മധുര പ്രതികാരം ഞാനും പ്രതീക്ഷിക്കുന്നു ബ്രോ.❤

  4. Next vegam tharanam??????

    1. ഈ ആഴ്ച ഇടാൻ പറ്റുമെന്ന് കരുതുന്നു.?

  5. Bro ennu varum next part ❤❤??????

    1. ഈ ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ബ്രോ,
      എഴുതിക്കൊണ്ടിരിക്കുവാണ്❤

    2. Bro nice ummma ummma

  6. ഈ ഭാഗവും ഇഷ്ട്ടമായി.ഒരു ഓട്ടം ഫീൽ ചെയ്തു.ഒന്ന് സ്പീഡ് കുറച്ചു എഴുതൂ

    1. കുരുടി

      ഭാഗം ഇഷ്ടപ്പെട്ടത്തിലും അഭിപ്രായം അറിയിച്ചതിലും നന്ദി ആൽബിച്ച.
      പിന്നെ സ്പീഡ്……..ഓരോ ഭാഗവും ഓരോ പോയിന്റിൽ എത്തിക്കാനുള്ള വലിവിൽ പറ്റിയതാണെന്നു വിചാരിക്കുന്നു.
      അടുത്ത ഭാഗത്തിൽ തിരുത്താൻ എന്തായാലും ശ്രെമിക്കാം.
      പിന്നെ പറ്റിയെ തെറ്റ് ചൂണ്ടി കാട്ടിയതിന് സ്പെഷ്യൽ താങ്ക്സ് ??

  7. നന്നായിട്ടുണ്ട് ബ്രോ ഇന്ന് ആണ് ഞാൻ ഈ കഥ കണ്ടത് അപ്പോ തന്നെ ഫുൾ വായിച്ചു നല്ല ഫിലോടെ തന്നെ എഴുതി ഇത്രയും നല്ല കഥ വായിക്കാതെ ഇരുന്നെങ്കിൽ വലിയ നഷ്ട്ടം ആയേനെ ബാക്കി പെട്ടന്ന് ആയിക്കോട്ടെ എല്ലാവിധ പിന്തുണയും ഇനിയും ഉണ്ടാകും

    1. കുരുടി

      താങ്ക്യൂ വാസു അണ്ണാ ?❤
      മുൻപോട്ടുള്ള വഴിയിലും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
      കുരുടി?

  8. രാവണാസുരൻ

    Bro
    ഒരു കഥ എഴുതണമെന്നുണ്ട്
    ഏത് app ആണ് അതിന് ഉപയോഗിക്കേണ്ടത് എന്ന് പറഞ്ഞുതരാവോ

    1. കുരുടി

      രാവണാസുരൻ.
      ഫോണിൽ ഞാൻ യൂസ് ചെയുന്നത്
      Wps office aanu.
      എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത് കൊണ്ടാണ് അത് യൂസ് ചെയ്യുന്നത്.
      എഴുതാൻ പോകുന്ന കഥയ്ക്ക് എന്റെ ആശംസകൾ❤?

  9. സത്യം പറഞ്ഞാൽ ഞാൻ ഈ രതിഅനുഭവങ്ങൾ ടാഗ് വായിക്കാറില്ല, പക്ഷെ ഈ കഥയുടെ ഫസ്റ്റ് പാർട്ട്‌ ഇറങ്ങിയപ്പോ വെറുതെ വായിച്ചതാ, എന്റെ മോനെ, അത് തോന്നിയതിനു എനിക്ക് എന്നോട് തന്നെ അഭിമാനം തോനുന്നു.

    ഒരു രക്ഷേം ഇല്ല, എല്ലാം പെർഫെക്ട്, ഈ ടാഗിൽ ഉള്ള സ്റ്റോറിസിൽ മിക്കപ്പോഴും റഫ് ആയിട്ട് ഉള്ള സെക്സ് സീൻസ് മാത്രേ കാണാറുള്ളു, പക്ഷെ ഇത് എല്ലാം ഒന്നിന്ഒന്ന് മെച്ചം ആണ്, പെർഫെക്ട് ??❤️❤️❤️

    ഒന്നും പറയാൻ ഇല്ല, ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് ഗംഗയെ, നെക്സ്റ്റ് ലെവൽ, നിങ്ങളുടെ റൈറ്റിംഗ് അടിപൊളി ആണ്, വായിച്ചു ഇരുന്നു പോകും, സാദാരണ ഞാൻ ലവ് സ്റ്റോറിയസ് മാത്രേ വായിക്കാറുള്ളു, പക്ഷെ ഇത് നെക്സ്റ്റ് ലെവൽ ആണ് ??

    അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ??

    സ്നേഹത്തോടെ,
    രാഹുൽ

    1. കുരുടി

      പ്രിയപ്പെട്ട രാഹുൽ❤
      മനോഹരമായ കമെന്റിനു ഹൃദയം നിറഞ്ഞ നന്ദി.
      കഥ വായിക്കുന്നവർക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, എഴുതുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.
      ഈ വാളിൽ വന്നു എന്നെ സപ്പോർട്ട് ചെയുന്നവർ എനിക്ക് നൽകുന്ന ഊർജം ചെറുതല്ല.
      കൂടെ മുന്നോട്ടും പ്രോത്സാഹനവും.
      തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനും സഹായിച്ചു കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ
      കുരുടി❤

  10. സൂപ്പർ ബ്രോ അടുത്ത പാർട്ട് എന്ന് വരും

    1. കുരുടി

      എഴുതികൊണ്ടിരിക്കുന്നു ബ്രോ
      വൈകിക്കില്ല ❤.

  11. Kollam brooo sprb

    Waiting for the nxt part

    1. കുരുടി

      Dragons
      ❤❤?

  12. വേട്ടക്കാരൻ

    ബ്രോ,സൂപ്പർ ഒറ്റയിരിപ്പിന് എല്ലാപാർട്ടും ഒന്നിച്ചാണ് വായിച്ചത്.കൊള്ളാം സൂപ്പർ അവതരണം.ഇനി അടുത്ത പാർട്ട് പെട്ടെന്നു തരണേ…?

    1. കുരുടി

      വേട്ടക്കാരൻ
      വളരെ നന്ദി ബ്രോ.
      കഥ ഇഷ്ടപ്പെടുന്നവർക് വേണ്ടി അടുത്ത പാർട്ട് എന്തായാലും വേഗം തരാം

  13. അനിരുദ്ധൻ

    ??????

    1. കുരുടി

      അനിരുദ്ധൻ ❤❤❤

  14. Nice very good.pls continue

    1. കുരുടി

      Kichu ❤
      Tnx bro

    1. കുരുടി

      Hooligans ❤❤❤?

  15. Dear Brother, കഥ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. വാസുകിയുടെ മനസ്സിന്റെ ചൂട് ഹരി തണുപ്പിച്ചു. പക്ഷെ ഗംഗയുടെ സ്നേഹം അവൾ ഹരിയെ ഇച്ചേയിക്കു മാത്രമായി കൊടുത്തു പിന്മാറുമോ. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
    Regards.

    1. കുരുടി

      പ്രിയ ഹരിദാസ്,
      ഒരു തുടക്കകാരനായ എന്റെ കഥയിൽ ആദ്യ ഭാഗം മുതൽ സപ്പോർട്ടും സ്നേഹവുമായി താങ്കൾ കൂടെ ഉണ്ട്
      വളരെ അധികം നന്ദി.
      ഗംഗയ്ക് ഹരിയും ഇച്ചേയിയും അല്ലെ ഉള്ളു അവളുടെ തീരുമാനങ്ങൾ നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കാം ?

  16. നന്നായിട്ടുണ്ട്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു?

    1. കുരുടി

      നന്ദി അഭി.
      സീ യു അഗൈൻ ❤

  17. Wow sprb

    ?????

    1. കുരുടി

      Tnx Dragon,
      ഈ പാർട്ടിലും ഇവിടെ വന്നു സപ്പോർട്ട് ചെയ്തതിന് താങ്ക്സ്.
      With love ❤

  18. Aduthe part ennu varum koduthal page venam????????????????

    1. കുരുടി

      Kamuki ❤.
      അടുത്ത ആഴ്ച നെക്സ്റ്റ് പാർട്ട് ഇടാൻ കഴിയുമെന്ന് വിചാരിക്കുന്നു.

  19. Poli next part ennu varum????????????????

    1. കുരുടി

      വളരെ നന്ദി ബ്രോ.
      അടുത്ത പാർട്ട് എഴുതി തുടങ്ങണം അടുത്ത ആഴ്ച ഇടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *