”എനിക്കെന്റെ അമ്മയെയും അച്ഛനെക്കുറിച്ചും കൂടുതലറിയണം ലെനസ്..“
അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…അവന്റെ ഉള്ളിലെ ലെനസ് എന്ന അത്ഭുതതെ അവൻ കണ്ടുപിടിച്ച അന്നു മുതൽ അവൻ അവളെ കൂടുതലറിയാൻ ശ്രമിച്ചിരുന്നു..കള്ളങ്ങൾ പറയാൻ കഴിയാത്ത ലെനസ് ഒടുവിലാ സത്യവും അവനോട് പറഞ്ഞിരുന്നു..നൈലയുടെയും ഡാനിയുടെ സ്വന്തം മകനല്ല ദേവ് എന്ന്
എന്നിരുന്നാലും ഒരിക്കൽ പോലും ലെനസ് അവന്റെ സ്വന്തം മാതാപിതാക്കളെകുറിച്ച് അവനോട് പറയാൻ ശ്രമിച്ചിരുന്നില്ല..അവരെകുറിച്ചറിയാൻ അവനും ആഗ്രഹമില്ലായിരുന്നു
—-എന്തു പറ്റി ദേവ്..പെട്ടന്ന് ഇങ്ങനൊരു തോന്നൽ നിനക്ക് വരാൻ—–
സംശയത്തോടെ ലെനസ് ചോദിച്ചു..അതിന് മറുപടിയൊന്നും ദേവ് പറഞ്ഞില്ല
പകരം കണ്ണുകളടച്ചവൻ സോഫയിൽ ചാരിയിരുന്നു….
ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു തുടങ്ങി
“ഞാൻ ഇന്നെന്റെ മറ്റൊരു മുഖം കണ്ടു ലെനസ്…..ആളുകളുടെ ഭയത്തെ കൊതിയോടെ നോക്കികാണുന്ന ഒരു ദേവിനെ….എനിക്ക് മുൻപിൽ നിന്നവരുടെ മുഖത്തെ പേടിയും അവരുടെ അലറികരച്ചിലും എല്ലുകളൊടിയുന്ന ശബ്ദവും ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു….അതെനിക്കും നിനക്കും പരിചിതമായ ദേവ് അല്ലായിരുന്നു…”
അവനെ അലട്ടിക്കൊണ്ടിരുന്ന തോന്നലുകൾ അവളുമായി പങ്കുവെച്ച ആശ്വാസത്തിലവൻ കണ്ണ് തുറന്നു
—–നിന്റെയാ മുഖം എനിക്ക് പരിചിതമാണ് ദേവ്—–
ലെനസിന്റെ വാക്കുകൾ അവനിൽ സംശയത്തിന്റെ പുതുനാമ്പുകൾ പാകി…അവളെങ്ങനെ പറയാനുള്ള കാരണം അവനറിയണമെന്ന് തോന്നി
“നീയെന്താ അങ്ങനെ പറഞ്ഞെ…എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്..പിന്നെയെങ്ങനെ നീ അതറിയും..?
സംശയത്തോടെയവൻ ചോദിച്ചു
—–അറിയാം ദേവ്….എത്രയൊക്കെ ഞാൻ തടഞ്ഞു നിർത്താൻ ശ്രമിച്ചാലും നിന്റെയുള്ളിലെയാ ചെകുത്താൻ വെളിയിൽ വരും..കാരണം നിന്റെ ശരീരത്തിലൂടെ ഓടുന്നത് യോദ്ധാവായ ഒരാളുടെ രക്തമാണ്…നിന്റെ അച്ഛന്റെ രക്തം—–
”യോദ്ധാവോ…എന്റെ അച്ഛനോ…എനിക്കൊന്നും മനസിലാവുന്നില്ല ലെനസ്..“
—–നേരാണ് ദേവ്…നിന്റെ അച്ഛൻ…അദ്ദേഹം ഒരു സാധാ മനുഷ്യജന്മം അല്ലായിരുന്നു…he is a god in our world….ആർഥർ…ഞങ്ങളുടെ ലോകത്തെ ദൈവതുല്യനായ സൈന്യക നേതാവ്…പക്ഷെ പുറം ലോകത്തുള്ളവർക്ക് അദ്ദേഹമൊരു ചെകുത്താൻ ആയിരുന്നു—-
“what…ദൈവമോ…നിങ്ങളുടെ ലോകം..ഈ ചെകുത്താൻ…ആർഥർ..ഇതൊക്കെ എന്താണ്…എനിക്ക് മനസിലാവുന്നില്ല..?
ലെനസിന്റെ വാക്കുകൾ വിശ്വാസമാവാതെ അവൻ ചോദിച്ചു…അതിനവൾ ചിരിക്കുക മാത്രമാണ് ചെയ്തത്….
Story is in good flow. Continue. Looking forward for more without delays.
Kidukkiii
Machana kallakki love it Man
നല്ല ത്രില്ലിംഗ് ആയി പോകുന്നുണ്ട് കഥ, എങ്കിലും ഞാനീ കഥയിൽ ഒരിക്കലും ഒരു പ്രതീക്ഷയും വെക്കില്ല കാരണം ഞാൻ പ്രതീക്ഷ വെച്ച കഥകളെല്ലാം പാതിവഴിക്ക് വെച്ച് നിർത്തുന്നു… ഈ കഥ കമ്പ്ലീറ്റ് ആക്കും എന്ന് വിശ്വസിക്കുന്നു
എന്ന്
ഒരു പാവം വായനക്കാരൻ
പ്രതീക്ഷവെക്കണമെന്ന് ഞാൻ പറയില്ല ? പക്ഷെ ഇത് complete ആക്കിയിട്ടേ കളം വിടുകയുള്ളു എന്നൊരു വാശി എനിക്കൊണ്ട് ? കൊല്ലം 3 ആയി ഈ കഥ മനസ്സിൽ കേറി കിടക്കാൻ തുടങ്ങിയിട്ട്
എങ്കിൽ വളരെ സന്തോഷം
ഇഷ്ടപ്പെട്ടു..
ഒത്തിരി… ഒത്തിരി…
Good story bro…
Interesting story ?
ഒരു വെബ്‌സെറീസ് എപ്പിസോഡ് കാണുന്ന പോലെയാ ഓരോ ഭാഗവും പോകുന്നേ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Super story ?
അടുത്ത പർടിന് കാത്തിരിക്കാം
അടിപൊളി ആയിട്ടുണ്ട് ആക്ഷൻ റോമൻസ് എല്ലാം കൊള്ളാം, പിന്നെ ഒരു സംശയം ആദ്യ പാർടിൽ amanda bodyguard aayittanallo കാണിച്ചത് ഇതിൽ girlfriend ആയിട്ടും
അത് ദേവും D യും തമ്മിലുള്ള വ്യത്യാസമാണ്…അമ്മ ടീച്ചർ ആണെങ്കിൽ സ്കൂളിൽ വന്നാൽ അമ്മയെന്നാണോ ടീച്ചർ എന്നാണോ വിളിക്കാർ …?