? സീത കല്യാണം 2 [The Mech] 1611

“”””ഉറപ്പാണല്ലോ…..അല്ലേ….. “”””

 

“”””ങ്ങും….ഒറപ്പാ……..””””

 

“”””എങ്കി കൊള്ളാം… ഇല്ലെ….. സത്യമായിട്ടും ഞാൻ നല്ല ഉശിരൻ പണി തരും…. ഹാ… “”” ഇതും പറഞ്ഞു കിട്ടാൻ പോകുന്ന ലോട്ടറിയും ഓർത്തു ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ ഒരു ടവ്വൽ എടുത്തുകൊണ്ട് ബാത്ത്റുമിലെക്ക് ഓടി….

 

ബാത്റൂമിലെക്ക് കേറുന്നതിന് മുന്നേ ഒന്ന് തിരഞ്ഞു നോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി ഗോഷ്ടി കാണിക്കുവാണ്……ഞാൻ നോക്കിയപ്പോൾ പെട്ടെന്ന് ഞാനൊന്നും അറിഞ്ഞില്ലേ രാമ രാമായണ എന്ന ഭാവത്തിൽ താടിയിൽ ചൂണ്ടു വിരൽ കുത്തി റൂഫിൻ്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി.

 

ഇവളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ഒന്നുകൂടി കാണിക്കും എന്ന് ഉറപ്പു വരുത്തിയട്ട് ബാത്ത്റൂമിൽ കേറി….

 

മണി 12 കഴിഞ്ഞു…..പെണ്ണ് അപ്പോളാണ് എന്നെ തളളി കുളിക്കാൻ വിട്ടത്….ഇനി ചിലപ്പോൾ കുളിച്ചിട്ട് ചെല്ലുമ്പോൾ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ നല്ലൊരു കുളിയും കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി….

 

കുളിച്ചു ഇറങ്ങിയപ്പോളാണ് ജാനിയുടെ ചതി എനിക്ക് മനസിലായത്…..

 

പെണ്ണ് ലൈറ്റ് എല്ലാം അണച്ച് ഒരു നീല ടീ-ഷർട്ടും വൈറ്റ് സ്കർട്ടും ഇട്ട് കട്ടിലെയിൽ കിടന്നിരുന്നു…..ഇതിനാണ് പണ്ട് ഉളളവർ പറയുന്നത് ശത്രുനെ നമ്പിയാലും പെണ്ണിനെ നമ്പരുത് എന്ന്……

 

“”””പറഞ്ഞ വാക്കിന് വിലയില്ലാത്ത പട്ടി…””””” ഞാൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു വേഗം ഒരു ഷോർട്സ് വലിച്ചു കേറ്റി ജാനിയുടെ അടുത്ത് ബെഡിനോട് ചേർന്ന് പോയി നിന്നു…..

The Author

406 Comments

Add a Comment
  1. ith onn complete akikoode

  2. Bro ithon complete akikoode

  3. ബാക്കി und

  4. Bro ee story complete akikoode ethra naalay wait akkunth

  5. Bro eee stry complete akk

    1. എന്താ bro അടുത്ത പാർട്ട്‌ ഇടത്തെ

  6. റൊസാരിയോ

    Evideya bro. Enthengilum update undo

Leave a Reply

Your email address will not be published. Required fields are marked *