ജീവരാഗം 1
JeevaRaagam Part 1 | Author : Sooryaputhran Karnan
എന്റെ പേര് ജീവൻ. വയസ്സ് 29.ഇപ്പോള് മെഡിക്കല് റെപ് ആയി ജോലി ചെയ്യുന്നു.എന്റെ കോളേജ് പ്രണയകഥ ഞാന് നിങ്ങളോട് വിവരിക്കാം…എനിക്ക് ഒരു സ്നേഹിതന് ഉണ്ടായിരുന്നു സ്നേഹിതന് എന്ന് പറഞ്ഞാല് ആത്മാര്ത്ഥ സ്നേഹിതന് അല്ല എന്റെ ക്ലാസ്സ് മേറ്റ് ,
പേര് സുനില് അവനു ഒരു പെണ്ണിനോട് കലശലായ പ്രേമം,പക്ഷെ ആ പെണ്ണിന് അവനോടു തീരെ ഇഷ്ടമില്ല..ഒടുവില് അവന്റെ ഹംസമാവാന് അവന് എന്നെ നിയോഗിച്ചു.അതിനു കാരണവും ഉണ്ട് .മലയാളം combined ക്ലാസ്സില് ഞാനും ആ പെണ്ണും (പേര് നിത്യ) ഒരുമിച്ചാണ് ,സുനില് സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു ,അപ്പോള് അവന്റെ പ്രണയം എങ്ങനെയെങ്കിലും അവളെ അറിയിച്ചു ശരിയാക്കി കൊടുക്കുക എന്നതായി എന്റെ ജോലി.അതിനു അവന് എനിക്ക് നല്ല ഒഫ്ഫെരും തന്നു….
ഇവരെ തമ്മില് അടുപ്പികണമെങ്കില് ആദ്യം ഞാന് നിത്യയോടു അടുക്കണം അതിനു വേണ്ടി മലയാളം ക്ലാസ്സില് ഞാന് ഒരു ഹീറോ കളിച്ചു.ചെറിയ ചെറിയ തമാശകള് പറയുമ്പോള് അവള് അത് കേട്ട് ചിരിക്കുമായിരുന്നു.അങ്ങനെ ഒരു വിധം ഞങ്ങള് അടുത്തു.അവളോട് കൂടുതല് ഇടപഴകാന് ആകെ ഉള്ള അവസരം ഈ ക്ലാസ്സ് മാത്രമായിരുന്നു.
അത് കൊണ്ട് കൂടുതല് അടുക്കാനും സുനിലിനെ കുറിച്ച് നല്ലത് പറയാനും വേണ്ടി അവള് tuition പടിക്കുന്നിടത് എന്നെയും സുനില് അയച്ചു.അവന്റെ കയ്യില് നല്ല കാശ് ഉണ്ടല്ലോ,മാക്സിമം അത് മുതലാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം.അവന്റെ ബൈക്കും അവന്റെ കാശും കൊണ്ട് ഞാന് ശരിക്കും സുഖിച്ചു.അങ്ങനെ അവന്റെ പ്രണയം വിജയിക്കാനായി പാവം ഞാന് tuition ഉം പോയി തുടങ്ങി.(നോക്കണേ എന്റെ ഒരു പാഡ്).
കോളേജില് മിക്കവാറും സമരം ആയിരിക്കും അത് കൊണ്ട് സമരം ഉള്ള എല്ലാ ദിവസവും രാവിലെ മുതല് വൈകിട്ട് വരെ tuition ഉണ്ടാകും.മിക്കവാറും അവളുടെ ചോര് ആകും ഞാന് ഉണ്ണുന്നത്.(ഓസിനു തിന്നാന് പണ്ടേ ഞാന് മിടുക്കനാ).അങ്ങനെ ഞങ്ങള് തമ്മില് നന്നായി അടുത്തു.ഇടകിടക്ക് ഇവന്റെ കാര്യം സംസാരിക്കാന് വേണ്ടി ഉച്ച സമയങ്ങളില് പ്രണയം ഞാന് വിഷയമായി ഇടും.അപ്പോളൊക്കെ അവള് ഒട്ടും താല്പര്യം ഇല്ലാതെ സംസാരിക്കും.ഒടുക്കം അവള്ക് പ്രണയതോടുള്ള വെറുപ്പിന്റെ കാരണം ഞാന് കണ്ടു പിടിച്ചു.പ്രീ ഡിഗ്ര്രിക്ക് പഠിക്കുമ്പോള് അവള്ക് ഒരു പ്രണയം ഉണ്ടായിരുന്നു പക്ഷെ അത് പൊളിഞ്ഞു പോയി.
കാമുകന് അവളെ പറ്റിച്ചു.ഇതായിരുന്നു അവളുടെ കാരണം.എല്ലാവരും അങ്ങനല്ലെന്നു ഞാന് പറഞ്ഞെങ്കിലും അവള് ഒട്ടും അടുക്കാന് കൂട്ടാകിയില്ല.സുനിലിനോട് ഞാന് പക്ഷെ അവള് പയ്യെ അടുത്തു തുടങ്ങിയെന്നു പറഞ്ഞു, കാരണം ഒട്ടും അടുതിട്ടില്ലെന്നു പറഞ്ഞാല് എനിക്കുള്ള ആനുകൂല്യങ്ങള് നിന്ന് പോകുമല്ലോ.
,ഇതു മറ്റെവിടെയോ വായിച്ചിട്ടുണ്ടല്ലോ
Super.. continue ?
Kathayude peru nannaayittund ..ath maathralle swantham creativity
Devaragam……..
Jeeva…ath creativity alle 😉 ????