ശംഭുവിന്റെ ഒളിയമ്പുകൾ 25
Shambuvinte Oliyambukal Part 25 | Author : Alby | Previous Parts
വന്നയാളുടെ മുഖഭാവം കണ്ട റപ്പായി ഒന്ന് പകച്ചു.തീക്ഷതയോടെയുള്ള നോട്ടം കണ്ട റപ്പായിയുടെ കൈകൾ തോട്ടിറമ്പിലേക്ക് നീണ്ടു.അപ്പോഴും
അടിച്ചതിന്റെ കേട്ട് വിടാതെ ശംഭു അതെ കിടപ്പിലാണ്.
“നിങ്ങളാരാ?”ശംഭുവിനരികിലേക്ക്
നടന്ന അയാളോട് റപ്പായി ചോദിച്ചു.
“വന്നൊന്ന് പിടിക്കടോ,അല്ലേൽ ആ ചെക്കൻ ചിലപ്പോൾ തോട്ടില് വീണു എന്നിരിക്കും.”
വന്നയാളും റപ്പായിയും ചേർന്നവനെ താങ്ങി മുറ്റത്തേക്ക് കൊണ്ടുവന്നു.
അതിനിടയിലും അസ്വസ്ഥതയോടെ ശംഭു എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്.അവരവനെ കിണറിന്റെ ചുവട്ടിലേക്കിരുത്തി.ഒന്നും പറയാതെ തന്നെ അയാൾ തൊട്ടിയിൽ വെള്ളം കോരി ശംഭുവിന്റെ തലയിലേക്ക് ഒഴിച്ചു.നല്ല തണുത്ത വെള്ളം തല നനച്ചതും അവൻ തലയൊന്ന് കുടഞ്ഞു.ഒന്ന് തണുത്തതും അവൻ കണ്ണ് തിരുമ്മി ചുറ്റും ഒന്ന് നോക്കി.
വീണ്ടും തലയിലൂടെ ഒഴുകിയിറങ്ങിയ
വെള്ളം പതിയെ പരിസരം എന്തെന്ന്
അവനെ ഓർമ്മിപ്പിച്ചു.തന്റെ മുന്നിൽ പെട്ടുപോയി എന്ന ഭാവത്തോടെ നിൽക്കുന്ന റപ്പായി,ഒപ്പം തന്റെ മേൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്ന ആളെയും അവനൊന്ന് നോക്കി.
അവന്റെ നോട്ടമെത്തിയതും അയാൾ തൊട്ടി സൈഡിലെ മരക്കുറ്റിയിലേക്ക് കോർത്തിട്ടു.ശംഭുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ല.
പക്ഷെ അവൻ അയാൾക്ക് മുഖം കൊടുക്കാൻ ഒന്ന് മടിച്ചു.റപ്പായി നീട്ടിയ തോർത്തുകൊണ്ട് തല തുവർത്തിക്കഴിഞ്ഞിട്ടും അവൻ വന്ന
ആളെ ശ്രദ്ധിച്ചില്ല.
“ഇവിടെ നോക്കെടാ…….”അയാൾ അവനോട് പറഞ്ഞു.
“നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത്?”
ഒരു മറുചോദ്യമായിരുന്നു അവനിൽ നിന്നും തിരിച്ചു കിട്ടിയത്.
“എനിക്കൊന്നും വേണ്ട.പക്ഷെ എന്റെ പെങ്ങൾക്ക് നിന്നെ വേണം.വാക്ക് കൊടുത്തിട്ടാ ഞാൻ വന്നത്,മുന്നിൽ കൊണ്ട് നിർത്തുമെന്ന്.അത് ഞാൻ പാലിച്ചിരിക്കും.”
“അത് നിങ്ങളുടെ കാര്യം.എന്റെ വിഷയമല്ല.തത്കാലം ഞാൻ എങ്ങോട്ടുമില്ല.”
“വാശി വേണ്ട ശംഭു.നീയിവിടെ ഉണ്ട് എന്നറിഞ്ഞു തന്നെയാ വന്നത്.
മടങ്ങുമ്പോൾ നീയും കൂടെക്കാണും,
ആ ഉറപ്പെനിക്കുണ്ട്.”
“നിങ്ങൾക്ക് കഴിയില്ല വിനോദേട്ടാ.
എനിക്കും ഉണ്ട് അൽപം അഭിമാനം.
അത് കളഞ്ഞിട്ട് ഞാൻ എങ്ങോട്ടും വരില്ല.എന്നെ കൂടെക്കൂട്ടാം എന്നത് ഒരു വ്യാമോഹം മാത്രം.”
“നീ വല്ലാതെ വാശി പിടിപ്പിക്കരുത്.
നീ പടിയറങ്ങിയതുമുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ഒരാൾ വീട്ടിലുണ്ട്,എന്റെ വീണ.അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എന്തും ചെയ്യും.”
പിന്നെയും സസ്പെൻസ് ഈ ഓരോ ചാപ്ടറിലും സസ്പെൻസ് ഇടേണ്ട കാര്യമുണ്ടോ ആല്ബിചായ..
25 വരെ വായിച്ചു നിർത്താം.എന്നാണ് കരുതിയത്..
എന്നിട്ടു ഒരു മൂന്ന് നാല് ഭാഗങ്ങൾ കൂടെ പബ്ലിഷ് ചെയ്തു കഴിഞ്ഞു ഒരുമിച്ചു വായിക്കാൻ
സമ്മതികില്ലലെ..
ഇതൊക്കെ എന്തോന്ന് സസ്പെൻസ് ബ്രൊ.
ഇവിടെയും വന്നതിൽ സന്തോഷം.
Bro, അടുത്ത part നാളേക്ക് വല്ല സാധ്യതയും ഉണ്ടോ
ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ
ഇല്ല ബ്രൊ….രണ്ട് ദിവസത്തിനുള്ളിൽ വരും
സൂപ്പർ ത്രില്ലർ ആൽബിച്ചാ. എൻ്റെ അഭിപ്രായത്തിൽ ശംഭു അവിടന്ന് പോവുന്നത് തന്നെയാണ് നല്ലത്, എന്നിട്ട് അവൻ ഒറ്റയാൾ പോരാട്ടം നടത്തി വീണയേയും കുടുബത്തേയും രക്ഷിക്കട്ടെ. എന്തായാലും താലി പൊട്ടിക്കേണ്ട അവസാനം ആവശ്യം വരും.
താങ്ക് യു പ്രിയ സജി…….
നമ്മുക്ക് നോക്കാം എന്താകും എന്ന്.അല്പം കാത്തിരിക്കുമല്ലോ.പിന്നെ ഒറ്റയാൾ പോരാട്ടം, അത് ക്ളീഷേ ആകില്ലേ ബ്രൊ.എല്ലരും അവരുടെ റോർ ഭംഗിയായി ചെയ്യുമ്പോൾ അല്ലെ ഒരു സുഖമുള്ളൂ.
അടുത്ത അധ്യായത്തിൽ കാണാം
അടുത്ത part നാളെ ഉണ്ടാകുമോ
ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്
ആൽബിച്ചായന്,
ദേ മനുഷ്യാ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്, നിങ്ങൾ എന്തിനാടോ ആ പാവം വീണയുടെ താലി ആ ശംബുസിനെ കൊണ്ട് പൊട്ടിക്കാൻ നോക്കിയത്. പാവം ആ വീണ കൊച്ച് എന്തൊരോം കരഞ്ഞുന്നോ… അല്ലേലും പണ്ടേ നിങ്ങക്ക് ഇങ്ങനെ ചെയുതല്ലേ ശീലം… ആൾക്കാരുടെ വിഷമം മനസിലാക്കാൻ പറ്റാത്ത പട്ടി തെണ്ടി ആൽബിച്ചായന് (എല്ലാം എന്റെ ആൽബിച്ചായനോട് ഉള്ള സ്‌നേഹംകൊണ്ടാ )
ഇച്ചായോ, സ്ഥിരം പറയുന്നത് പോലെ ഈ ഭാഗവും ഗംഭീരം. അതെ ആ പേജ് കൂട്ടി അങ്ങോട്ട് എഴുതിക്കോ. ഇനി പേജ് കുറവും ആയി ഇവിടേക്ക് വന്ന എന്റെ ആൽബിച്ചായൻ ആണേ…. ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും ഇവിടെ.
അല്ലകിൽ തന്നെ ലൈഫിൽ ഒരു നഷ്ടപ്രണയവും പേറിനടക്കുവാ ഈ ഞാൻ… ഇനി നിങ്ങൾ കൂടി കരയിപ്പിച്ചാൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നുണയാ……
ആദ്യ പാരഗ്രാഫ് വായിച്ചതേ വയറു നിറഞ്ഞു.
ഒരു നേരത്തെ ഭക്ഷണം ലാഭം.പിന്നെ വീണ ഇത്തിരി കരഞ്ഞോട്ടെ,അതിന് കുഴപ്പം ഒന്നും ഇല്ല.ഫ്രീ വാട്ടർ അല്ലെ കാശ് കൊടുക്കണ്ടല്ലോ വേണേൽ ഒരു മിനറൽ വാട്ടർ കമ്പനി തുടങ്ങിയേക്കാം.പിന്നെ തുടക്കം അല്പം വിഷമം പിടിച്ച നാളുകൾ നല്ലതാ എങ്കിലേ നാളെ കൂടുതൽ സ്നേഹിച്ചു ജീവിക്കൂ.
പേജുകൾ കൂട്ടാം.അടുത്ത ഭാഗം എഴുതുന്നു.
വേഗം ഇടാൻ ശ്രമിക്കാം.
ആൽബി
ആൽബി മോനെ കിടുക്കിയല്ലോ..കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് പോവട്ടെ കഥ ഒരുപാട് നീട്ടണ്ട അത് ബോറടിക്കുന്നത് കൊണ്ടല്ല കേട്ടോ അതാണ് ഉത്തമം അതാ. വീണയെ ഒരുപാട് കാരയിക്കാതെടാ എന്റെ പൊന്ന് മോനെ.ശംഭുവിന്റെ ഒളിയാമ്പുകൾ ഒരുപാട് ഇഷ്ടമാണ് എന്നും.ചിരുളഴിയാനുള്ള എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.
സ്നേഹപൂർവം സാജിർ???
പ്രിയ സജീർ….
കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.പിന്നെ ഏത്രയും വേഗം തീർക്കണം എന്നാണ് ആഗ്രഹം.അല്ലാതെ മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല.പിന്നെ വളരെ കുറച്ചു പേജുകൾ അല്ലെയുള്ളൂ,അതാവാം പാർട്ട് നമ്പർ 25 എത്താനും നീണ്ടുപോകുന്നു എന്ന് തോന്നാനും കാരണം.ഇനി കൂടിയാൽ ആറോ ഏഴോ അധ്യായങ്ങൾ മാത്രം.അതിനപ്പുറം ഈ സ്റ്റോറി നീണ്ടുപോവില്ല.കഥ തീർന്നിരിക്കും
ആൽബി
എല്ലാം കൊണ്ടും ഉത്തമമായ ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ആശംസുക്കുന്നു.
തീർച്ചയായും
ആൽബി
ഭുമിചലിച്ചുകൊണ്ടിരിക്കുന്നു. അതുപൊലെ കഥയുടെ ഗതിയും.
നല്ലോരു ആവിഷക്കാരമാണ്.
താങ്ക് യു ദേവാസുരൻ
ഓരോ പാർട്ടിന്റെയും അവസാനം വായനക്കാരനെമുൾമുനയിൽ നിർത്താൻ bro കഴിഞ്ഞേ ഇവിടെ വേറെ എഴുത്തുകാരൊള്ളു. അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു
താങ്ക്സ് അതുൽ.അടുത്ത ഭാഗം വേഗം തരാം
കുറെ ഭാഗങ്ങൾ ആയി ഈ കഥ. എന്നാലും ബോറാകാതെ പോകുന്നുണ്ട്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റ അധ്യായത്തിൽ തീർത്തേനെ.
താങ്ക് യു റെനോഷ്
Super story
Waiting for the conclusion
താങ്ക്സ് അനുഷ