ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby] 432

തീരുമാനിക്കുന്നത്.ഒരു കാര്യം ചെയ്യ്, ഒരു പി സിയെ വിട്ട് അന്വേഷിക്ക്.
അവിടെ പാർക്കിങിലും കാന്റീനിലും ഒക്കെ ഒന്ന് തിരക്ക്.അയാളുടെ ഫോട്ടോ ആരെങ്കിലും തിരിച്ചറിഞ്ഞാൽ?അങ്ങനെ ഒരാൾ ഏതായാലും നടന്നു വരില്ല.പാർക്കിങ് ഏരിയയിൽ വണ്ടികളുടെ എൻട്രി രജിസ്റ്റർ ഉണ്ടെങ്കിൽ അത് സി സി ചെയ്യണം.എന്തെങ്കിലും ചെറിയ ക്ലൂ അയാളിൽ നിന്ന് കിട്ടാതിരിക്കില്ല പത്രോസ് സാറെ,എന്റെ മനസ്സങ്ങനെ പറയുന്നു.”

“ഏർപ്പാട് ചെയ്യാം സർ.പക്ഷെ എന്നാലും ഇല്ലേ ഇനിയും കുറെ നൂലാ മാലകൾ.”

“അതാണ് എന്നെ കുഴക്കുന്നതും.
ആര്?എന്തിന്?എങ്ങനെ?എവിടെ വച്ച്?ഇതിനൊന്നും കൃത്യമായ ഉത്തരം നമ്മുടെ കയ്യിലില്ല.ഉള്ളത് കുറച്ചു സംശയങ്ങളും ഊഹങ്ങളും മാത്രം.ആകെയൊരു ആശ്വാസം ഫോറെൻസിക് റിപ്പോർട്ട്‌ കയ്യിൽ ഉള്ളതാണ്.നമ്മുടെ സംശയങ്ങളെ അതുമായി ബന്ധിപ്പിക്കുന്ന ഒന്നും കിട്ടിയിട്ടില്ലതാനും, എന്തിന് അവനെ വെട്ടിയ ആയുധത്തെക്കുറിച്ച് ധാരണ
കിട്ടി എന്നല്ലാതെ കൃത്യമായി അത് കണ്ടെത്താൻ പോലും നമ്മുക്ക് കഴിഞ്ഞിട്ടില്ല.”

“സാറെ ഞാൻ എന്റെ ചില സംശയം പറയട്ടെ?”പത്രോസ് ചോദിച്ചു.

“പറയെടോ,എന്തെങ്കിലും പുതിയത് ആയി സ്ട്രൈക്ക് ചെയ്താലോ?ഇനി നമ്മൾ വിട്ടുപോയത് കൂട്ടിചേർക്കുകയുമാവാം.”രാജീവ്‌ അയാളെ പ്രോത്സാഹിപ്പിച്ചു.

“സാറെ……ഫോറൻസിക് റിപ്പോർട്ട്‌ പ്രകാരം ഭൈരവന്റെ വസ്ത്രത്തിൽ നിന്ന് മറ്റൊരു ബ്ലഡ്‌ ഗ്രൂപ്പ്‌ കൂടി കണ്ടെത്തിയിട്ടുണ്ട്,അതും എ ബി നെഗറ്റീവ് ഗണത്തിൽ പെട്ടത്.വളരെ കുറച്ചു പേർക്കേ ആ ഗണത്തിലുള്ള രക്തമുള്ളു.”

“മ്മ്മ്മ്മ് ശരിയാണ്.ഭൈരവന്റെ ഒ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ടതും.”രാജീവ്‌
അയാളുടെ വാദം ശരിവച്ചു.

“കൂടാതെ അതിൽ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റ്സ്.അതിൽ സ്ത്രീയുടെ എന്ന് പറയാവുന്ന രണ്ട് വ്യത്യസ്ത വിരലടയാളം കിട്ടിയിരിക്കുന്നു.പിന്നെ
ഉള്ളവയിൽ ഭൈരവന്റെയും കൂടാതെ
ഒന്ന് രണ്ടു പുരുഷൻമാരുടെയുമുണ്ട്.
സർ ഞാൻ പറഞ്ഞു വരുന്നത് രണ്ട് സ്ത്രീകളുടെ സാന്നിധ്യം ഇതിലുണ്ട്. ഡി എൻ എ മാപ്പിങ്ങും ഇത്‌ ശരി വക്കുന്നു.മുടിയിൽ നിന്നും,രക്തക്കറ
വേർതിരിച്ചതിൽ നിന്നും കണ്ടെടുത്ത ഡി എൻ എ വ്യക്തമാക്കുന്നത് രണ്ട്
സ്ത്രീകളുടെ സാന്നിധ്യമാണ്.”

“അതാണ് നമ്മുക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ചോദ്യം.ഇതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു.
ഫോറൻസിക് റിപ്പോർട്ട് അത് ശരി വക്കുന്നുമുണ്ട്.സീൻ ഏകദേശം വ്യക്തമാണ് പത്രോസേ.പുറത്ത് വന്ന
ഭൈരവന്റെ കണ്ണിൽ അവരിലാരോ കുടുങ്ങിയിട്ടുണ്ട്.ഭ്രാന്ത് മൂത്ത അയാൾ അവളെ കണ്ടെത്തിയിട്ടും ഉണ്ട്.ഇതിൽ രണ്ടാമത്തെ സ്ത്രീ രക്ഷിക്കാൻ ഇടയിൽ കയറിയത് ആവണം.അതിനിടയിൽ ഭൈരവൻ വീഴുകയും ചെയ്തു.”

“ഭൈരവന്റെ സ്വഭാവം അനുസരിച്ചു സർ പറഞ്ഞ തിയറി ശരിയാവാൻ സാധ്യതയുണ്ട്.പക്ഷെ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.അവർക്ക് ഒറ്റക്ക് ഭൈരവനെ മാലിന്യത്തിനിടക്ക് കൊണ്ടുതള്ളാൻ കഴിയില്ല.പിന്നെ ആര്?സ്ത്രീകളുടെ സൈക്കോളജി
വച്ച് അധികം മറച്ചുപിടിക്കാനവർക്ക് കഴിയില്ല.കൂടത്തായി ജോളി എന്റെ വാദത്തിന് അപവാദമാണ് എങ്കിലും.”

“അതേടോ….ആരോടോ അവരിതു പറഞ്ഞു,ആ രാത്രിയിൽ തന്നെ.എന്ന് വേണം കരുതാൻ.അതവർക്ക് അത്ര വേണ്ടപ്പെട്ടയാളും ആയിരിക്കും.”

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

95 Comments

Add a Comment
  1. പിന്നെയും സസ്പെൻസ് ഈ ഓരോ ചാപ്ടറിലും സസ്പെൻസ് ഇടേണ്ട കാര്യമുണ്ടോ ആല്ബിചായ..
    25 വരെ വായിച്ചു നിർത്താം.എന്നാണ് കരുതിയത്..

    എന്നിട്ടു ഒരു മൂന്ന് നാല് ഭാഗങ്ങൾ കൂടെ പബ്ലിഷ് ചെയ്തു കഴിഞ്ഞു ഒരുമിച്ചു വായിക്കാൻ

    സമ്മതികില്ലലെ..

    1. ഇതൊക്കെ എന്തോന്ന് സസ്പെൻസ് ബ്രൊ.
      ഇവിടെയും വന്നതിൽ സന്തോഷം.

  2. Bro, അടുത്ത part നാളേക്ക് വല്ല സാധ്യതയും ഉണ്ടോ

    1. ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

  3. Bro, ഉടനെ ഉണ്ടാകുമോ next part, അതോ നീളുമോ

    1. ഇല്ല ബ്രൊ….രണ്ട് ദിവസത്തിനുള്ളിൽ വരും

  4. സൂപ്പർ ത്രില്ലർ ആൽബിച്ചാ. എൻ്റെ അഭിപ്രായത്തിൽ ശംഭു അവിടന്ന് പോവുന്നത് തന്നെയാണ് നല്ലത്, എന്നിട്ട് അവൻ ഒറ്റയാൾ പോരാട്ടം നടത്തി വീണയേയും കുടുബത്തേയും രക്ഷിക്കട്ടെ. എന്തായാലും താലി പൊട്ടിക്കേണ്ട അവസാനം ആവശ്യം വരും.

    1. താങ്ക് യു പ്രിയ സജി…….

      നമ്മുക്ക് നോക്കാം എന്താകും എന്ന്.അല്പം കാത്തിരിക്കുമല്ലോ.പിന്നെ ഒറ്റയാൾ പോരാട്ടം, അത് ക്ളീഷേ ആകില്ലേ ബ്രൊ.എല്ലരും അവരുടെ റോർ ഭംഗിയായി ചെയ്യുമ്പോൾ അല്ലെ ഒരു സുഖമുള്ളൂ.

      അടുത്ത അധ്യായത്തിൽ കാണാം

    2. അടുത്ത part നാളെ ഉണ്ടാകുമോ

      1. ഇന്നലെ അയച്ചതാണ് ബ്രൊ.വെയ്റ്റിങ് ഫോർ പബ്ലിഷ്

  5. MR. കിംഗ് ലയർ

    ആൽബിച്ചായന്‌,

    ദേ മനുഷ്യാ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്, നിങ്ങൾ എന്തിനാടോ ആ പാവം വീണയുടെ താലി ആ ശംബുസിനെ കൊണ്ട് പൊട്ടിക്കാൻ നോക്കിയത്. പാവം ആ വീണ കൊച്ച് എന്തൊരോം കരഞ്ഞുന്നോ… അല്ലേലും പണ്ടേ നിങ്ങക്ക് ഇങ്ങനെ ചെയുതല്ലേ ശീലം… ആൾക്കാരുടെ വിഷമം മനസിലാക്കാൻ പറ്റാത്ത പട്ടി തെണ്ടി ആൽബിച്ചായന്‌ (എല്ലാം എന്റെ ആൽബിച്ചായനോട് ഉള്ള സ്‌നേഹംകൊണ്ടാ )

    ഇച്ചായോ, സ്ഥിരം പറയുന്നത് പോലെ ഈ ഭാഗവും ഗംഭീരം. അതെ ആ പേജ് കൂട്ടി അങ്ങോട്ട് എഴുതിക്കോ. ഇനി പേജ് കുറവും ആയി ഇവിടേക്ക് വന്ന എന്റെ ആൽബിച്ചായൻ ആണേ…. ഞാൻ കൊടുങ്ങല്ലൂർ ഭരണി നടത്തും ഇവിടെ.

    അല്ലകിൽ തന്നെ ലൈഫിൽ ഒരു നഷ്ടപ്രണയവും പേറിനടക്കുവാ ഈ ഞാൻ… ഇനി നിങ്ങൾ കൂടി കരയിപ്പിച്ചാൽ സന്തോഷം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ആശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. നുണയാ……

      ആദ്യ പാരഗ്രാഫ് വായിച്ചതേ വയറു നിറഞ്ഞു.
      ഒരു നേരത്തെ ഭക്ഷണം ലാഭം.പിന്നെ വീണ ഇത്തിരി കരഞ്ഞോട്ടെ,അതിന് കുഴപ്പം ഒന്നും ഇല്ല.ഫ്രീ വാട്ടർ അല്ലെ കാശ് കൊടുക്കണ്ടല്ലോ വേണേൽ ഒരു മിനറൽ വാട്ടർ കമ്പനി തുടങ്ങിയേക്കാം.പിന്നെ തുടക്കം അല്പം വിഷമം പിടിച്ച നാളുകൾ നല്ലതാ എങ്കിലേ നാളെ കൂടുതൽ സ്നേഹിച്ചു ജീവിക്കൂ.

      പേജുകൾ കൂട്ടാം.അടുത്ത ഭാഗം എഴുതുന്നു.
      വേഗം ഇടാൻ ശ്രമിക്കാം.

      ആൽബി

  6. ആൽബി മോനെ കിടുക്കിയല്ലോ..കുറച്ചൂടെ ഫാസ്റ്റ് ആയിട്ട് പോവട്ടെ കഥ ഒരുപാട് നീട്ടണ്ട അത് ബോറടിക്കുന്നത് കൊണ്ടല്ല കേട്ടോ അതാണ് ഉത്തമം അതാ. വീണയെ ഒരുപാട് കാരയിക്കാതെടാ എന്റെ പൊന്ന് മോനെ.ശംഭുവിന്റെ ഒളിയാമ്പുകൾ ഒരുപാട് ഇഷ്ടമാണ് എന്നും.ചിരുളഴിയാനുള്ള എല്ലാ രഹസ്യങ്ങൾക്കും വേണ്ടി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

    1. പ്രിയ സജീർ….

      കഥ ഇഷ്ട്ടം ആയതിൽ സന്തോഷം.പിന്നെ ഏത്രയും വേഗം തീർക്കണം എന്നാണ് ആഗ്രഹം.അല്ലാതെ മനപ്പൂർവം വലിച്ചു നീട്ടുന്നതല്ല.പിന്നെ വളരെ കുറച്ചു പേജുകൾ അല്ലെയുള്ളൂ,അതാവാം പാർട്ട് നമ്പർ 25 എത്താനും നീണ്ടുപോകുന്നു എന്ന് തോന്നാനും കാരണം.ഇനി കൂടിയാൽ ആറോ ഏഴോ അധ്യായങ്ങൾ മാത്രം.അതിനപ്പുറം ഈ സ്റ്റോറി നീണ്ടുപോവില്ല.കഥ തീർന്നിരിക്കും

      ആൽബി

      1. എല്ലാം കൊണ്ടും ഉത്തമമായ ഒരു എൻഡിങ് പ്രതീക്ഷിക്കുന്നു ആശംസുക്കുന്നു.

        1. തീർച്ചയായും

  7. ആൽബി
    ഭുമിചലിച്ചുകൊണ്ടിരിക്കുന്നു. അതുപൊലെ കഥയുടെ ഗതിയും.
    നല്ലോരു ആവിഷക്കാരമാണ്.

    1. താങ്ക് യു ദേവാസുരൻ

  8. ഓരോ പാർട്ടിന്റെയും അവസാനം വായനക്കാരനെമുൾമുനയിൽ നിർത്താൻ bro കഴിഞ്ഞേ ഇവിടെ വേറെ എഴുത്തുകാരൊള്ളു. അടുത്ത part ഉടൻ പ്രതീക്ഷിക്കുന്നു

    1. താങ്ക്സ് അതുൽ.അടുത്ത ഭാഗം വേഗം തരാം

  9. കുറെ ഭാഗങ്ങൾ ആയി ഈ കഥ. എന്നാലും ബോറാകാതെ പോകുന്നുണ്ട്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഒറ്റ അധ്യായത്തിൽ തീർത്തേനെ.

    1. താങ്ക് യു റെനോഷ്

      1. Super story
        Waiting for the conclusion

        1. താങ്ക്സ് അനുഷ

Leave a Reply

Your email address will not be published. Required fields are marked *