?രാവണചരിതം 4?
Raavanacharitham Part 4 | Author : Lover | Previous Part
കഴിഞ്ഞ ഭാഗങ്ങൾ വായിക്കുകയും , അഭിപ്രായം അറിയിക്കുകയും ചെയ്ത നിങ്ങൾക്കെല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ സ്നേഹം തരുന്നു.പിന്നെ വേറൊരു കാര്യം… തീർച്ചയായും നിങ്ങളുടെ അഭിപ്രായം കമെന്റിൽ പറയണം… ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടി അത് എഴുതണം… എല്ലാ തരത്തിലുള്ള അഭിപ്രായവും ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും … അതുകൊണ്ട് എല്ലാരും വായിച്ചിട്ട് അഭിപ്രായം അറിയിക്കണേ……….
?
“””””””””””””” അനൂജാ……… “””””””””””””
ഇരയെ നഷ്ടപ്പെട്ട സിംഹത്തിന്റെ ദേഷ്യത്തോടെ ഞാൻ തൊണ്ട പൊട്ടുന്ന അത്രയുo ഉച്ചയിൽ അലറി……………
“” ആദ്യത്തെ കുറച്ച് നിമിഷം ഒന്ന് പകച്ചു നിന്നെങ്കിലും , പിന്നീട് ഒരു ഭ്രാന്തനെപ്പോലെ ഓട്ടം തുടങ്ങി….. … മരങ്ങൾക്കിടയിലൂടെയും, കഴുത്തോളം വളർന്ന് നിക്കുന്ന പുല്ലുകൾക്കിടയിലൂടെയും , ചെളി നിറഞ്ഞ ചതുപ്പുകൾക്കരികിലൂടെയും , അപകടങ്ങൾ പതിയിരിക്കുന്ന ആ കാട്ടിലൂടെ ഒന്നിനെയും വകവെക്കാതെ, എന്തിന് എന്റെ വിശപ്പും ദാഹവും മറന്ന് ഞാൻ അവളെ തേടി നടന്നു…..
“”” താൻ കടിച്ച് കീറി മെല്ലെ രുചിച് തിന്നാൻ വച്ച മാൻ പേടയെ നഷ്ടപ്പെടുമ്പോൾ ഒരു സിംഹത്തിനുണ്ടാവുന്ന വേദന എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങൾ…………… അവളെ തേടി നടക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ഒരേ ഒരു ആഗ്രഹം , അവൾ മരണത്തിന് വേണ്ടി പിടയുന്നത് എന്റെ കൺ മുന്നിൽ കിടന്നാവണെ.. എന്ന് മാത്രം ആയിരുന്നു….
“” ഏകദേശം ഒരു മണിക്കൂറോളം നിരത്താതെയുള്ള അലച്ചിൽ എന്റെ കാലുകളുടെ വേഗത കുറച്ചു., രണ്ട് ദിവസത്തെ വിശപ്പും , കൃത്യമായി പറഞ്ഞാ 32 മണിക്കൂറോളം സ്വന്തം തുപ്പലല്ലാതെ ഒരു ദ്രാവകവും എന്റെ തൊണ്ടക്ക് കീഴോട്ട് എത്തിയിട്ടില്ല എന്ന വസ്തുതയും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ഒരു സ്ഥലത്ത് വിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചു….
“” അത്ര നേരം ഓടിയതിന്റെ കിതപ്പും , തളർച്ചയും സഹിക്കാൻ പറ്റാതെ ഞാൻ ആ വെറും മണ്ണിൽ ഇരുന്നു.. ചുണ്ടുകൾ മലർക്കെ തുറന്ന് പിടിച്ച് ഞാനാ അന്തരീക്ഷത്തിലെ വായു മുഴുവൻ മോഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…..
“” അടുത്തുള്ള ഏതോ മരത്തിൽ കൂട് കൂട്ടിയ പക്ഷികൾ കുറുകുന്നതിന്റെയും കലപില കൂടുന്നതിന്റെയും ഒച്ച ഡോൾബി അറ്റമോസിന്റെ സ്പീക്കറിൽ എന്ന പോലെ അവിടെ മൊത്തം മുഴങ്ങി കേട്ടു…… അതെന്നെ ദേഷ്യം പിടിപ്പിച്ചെങ്കിലും .. ഞാൻ അവരുടെ ഏരിയയിൽ ആണല്ലോ അതിക്രമിച്ചു കേറിയത് എന്ന ചിന്ത എന്നെ ഞാൻ നിസ്സഹായൻ ആണെന്നുള്ള സത്യം ഓർമ്മപ്പെടുത്തി…. ഞാൻ കണ്ണുകൾ അടച്ചു പിടിച് സ്വയം ശാന്തൻ ആവാൻ ശ്രമിച്ചുകൊണ്ടിരുന്നു……
“” കണ്ണടച്ച് അവയുടെ വെറുപ്പിക്കുന്ന ഒച്ചയിൽ നിന്ന് രക്ഷ നേടാൻ ശ്രമിച്ച എനിക്ക് ഞാൻ ആ നിമിഷം ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച ഒച്ചയാണ് പ്രകൃതി കേൾപ്പിച് തന്നത്…
“” കേട്ട ഒച്ച സത്യമാവണേ എന്ന് ആശിച്ചു കൊണ്ട് ഞാൻ വേഗം തപ്പിപ്പിടഞ്ഞെഴുന്നേറ്റു…. പ്രതീക്ഷ കൈ വിടാതെ ഞാൻ ആ ഒച്ച കേട്ട ദിശയിലേക്ക് നടന്നു…..
“”” ഒടുവിൽ ചെന്നെത്തിയ സ്ഥലത്തെ കാഴ്ച കണ്ട് വിശ്വസിക്കാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുക്കി തിരുമ്മി …..
എന്റെ മോനെ പൊളിച്ചു
aanandham movie thodangie bear gryllsnte man vs wild ayallo
Dr neethipaalikkuka ?