ഒന്ന് രണ്ട് തവണ രതി ടീച്ചർ കാൾ ചെയ്തെങ്കിലും എടുക്കാൻ കൂട്ടാക്കിയില്ല.
ഫോൺ ഓഫ് ചെയ്തു വച്ച് ആ തലവേദന അവൻ ഒഴിവാക്കി.
പിറ്റേന്ന് കൃത്യം തിങ്കളാഴ്ച്ച വർക്കിംഗ് ഡേയിൽ ആദിശങ്കർ രാവിലെ തന്നെ സ്റ്റോപ്പിൽ ബസും കാത്തു നിന്നു.
ചില വിദ്യാർത്ഥികൾ അവനെ നോക്കി ചിരിക്കുകയും വിഷ് ചെയ്യുകയും ചെയ്തു.
പെട്ടെന്ന് ഒരു സ്കൂട്ടിയുടെ ശബ്ദം കേട്ട് ആദി മുഖം വെട്ടിച്ചു പ്രത്യാശയോടെ അങ്ങോട്ട് നോക്കി.
എന്നാൽ അപ്പൊ തന്നെ അവന്റെ മുഖം മങ്ങി.
പ്രതീക്ഷിച്ച ആൾ അല്ലായിരുന്നതിനാൽ നിരാശയോടെ അവൻ തല താഴ്ത്തി.
കൃത്യം 9 മണിക്ക് ബസ് വന്നതും അവൻ അതിൽ ചാടി കയറി.
ബസിലുള്ള യാത്രക്കിടെ ഓരോ പെൺകുട്ടികളെ കാണുമ്പോഴും അവന് വാസുകിയുമായി സാമ്യം അനുഭവപ്പെടാൻ തുടങ്ങി.
ഏത് പെൺകുട്ടിയെ നോക്കുമ്പോഴും അത് വാസുകിയാണെന്ന് തോന്നി തുടങ്ങിയതും മനസിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടുവെന്ന് മനസിലായ ആദി ഒരു ചിരിയോടെ ശ്വാസം വലിച്ചു വിട്ടു പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു.
സമയമെടുത്ത് ബസ് സ്കൂളിനു മുന്നിലുള്ള റോഡിൽ എത്തിച്ചേർന്നു.
നിരവധി കുട്ടികളും ആദിയും ഒപ്പം മറ്റ് സഹപ്രവർത്തകരായ അധ്യാപകരും അതിൽ നിന്നു മിറങ്ങി.
സ്റ്റാഫ് റൂമിൽ എത്തിയ ശേഷം ആദി ചെയറിലേക്ക് ഇരുന്നതും 3 ബെൽ ഒരുമിച്ച് മുഴങ്ങിയതും ഒരുമിച്ചായിരുന്നു.
അപ്പോഴാണ് അന്നത്തെ അസംബ്ലിയുടെ കാര്യം ആദി ശങ്കറിന് ഓർമ വന്നത്.
വേഗം ഓഫീസിലേക്ക് പോയ അവൻ പ്യൂണിനൊപ്പം അസംബ്ലി ഹാളിലേക്കുള്ള മൈക്കും സ്പീക്കറും മറ്റും സെറ്റ് ചെയ്തു വച്ചു.
ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ ന്യൂസ് റീഡിംഗും കൊട്ടേഷനും ഒക്കെ ആദി സസൂക്ഷ്മം കേട്ടു നിന്നു.
അതിനു ശേഷം ഹെഡ് മാസ്റ്റിന്റെ വക ചെറിയൊരു സെഷനും ഉണ്ടായിരുന്നു.
ശാസ്ത്ര മേളകൾക്ക് പ്രൈസ് നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം നിറഞ്ഞ കൈയ്യടികളോടെയാണ് അവിടെ വരവേറ്റത്.
ഉപജില്ലാ തലത്തിൽ ഫിസിക്സ് വിഭാഗത്തിൽ അവരുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടിത്തന്ന ആദി ശങ്കറിനെയും കുട്ടികളെയും HM പ്രസംഗത്തിനിടെ നന്ദിയോടെ സ്മരിച്ചു.
ആദി ഒരു ചിരിയോടെ അത് കണ്ടു നിന്നു.
അസംബ്ലി പരിസമാപ്തിയിലേക്ക് എത്തിയപ്പോഴാണ് പുറകിൽ നിന്നു ഒരു ശൂശൂ വിളി ആദി കേട്ടത്.
അത് ശ്രദ്ധിക്കാതെ അവൻ നിന്നു.
വീണ്ടും അതേ ശബ്ദം കേട്ടതും ആദി പുറകിലേക്ക് തിരിഞ്ഞു നോക്കി.
ഒരു റെഡ് കളർ സാരിയും ബ്ലാക്ക് കളർ ബ്ലൗസുമണിഞ്ഞു കൊണ്ട് രതി ടീച്ചർ അവനു നേരെ കൈ വീശി.
ടീച്ചർ കണ്ടുവെന്ന് ഉറപ്പായതും ഗത്യന്തരമില്ലാതെ ആദി മറുപടിയായി ഒരു പുഞ്ചിരി നൽകി.
പതിവിനു വിപരീതമായി രതി ടീച്ചർ മേക്കപ്പുകളോ ആടയാഭരണങ്ങളോ ഇല്ലാതെ തനി നാടൻ ശൈലിയിൽ ഈറനിറ്റു വീഴുന്ന മുടിയോടെ നെറ്റിയിൽ ചന്ദനക്കുറിയുമണിഞ്ഞ് സുന്ദരിയായി നിൽക്കുന്ന രതി ടീച്ചറുടെ ഈ നാടൻ സൗന്ദര്യം ആദിയ്ക്ക് ഇഷ്ടപ്പെട്ടു.
ദേശീയഗാനം കേട്ടു തുടങ്ങിയതും ചിന്തകളിൽ നിന്നും വിട്ടുമാറി അവൻ മനസ് ഏകാഗ്രമാക്കി വച്ചു.
അസ്സംബ്ലി കഴിഞ്ഞതും കുട്ടികൾ വരിവരിയായി അവരവരുടെ ക്ലാസ്
Baki Ella bro?
ചാണക്യന്‍ bro പുതിയ കഥ എന്ന് വരും
Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ് കണ്ടേ ??
Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo
Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി ??
ഡാ മുത്തേ?????
അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
അതോണ്ടാട്ടോ.
കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
മോനെ ചാണക്യാ❤❤❤❤❤❤❤?????????
അപ്പോൾ സ്നേഹപൂർവ്വം…..
മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ് തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
Nandh????
രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
❤❤❤❤
ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.
Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
നന്ദി മുത്തേ ?
❤️❤️❤️
രാവണൻ ബ്രോ….. ഒത്തിരി സ്നേഹം ??
???…
നന്നായിട്ടുണ്ട് ബ്രോ….
ആദി ആള് കൊള്ളാം…
Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
നമ്മുടെ ആദി ആള് പൊളിയല്ലേ…..
ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
നന്ദി ബ്രോ ?
കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.
സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
നല്ല വായനക്ക് നന്ദി ബ്രോ ?
ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.
JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
അടുത്ത പാർട്ട് വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ ?
ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.
Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ ?