ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 232

കൂടാതെ ഇവിടുത്തെ എക്കോ ക്ലബിന്റെ ചുമതല സാറാണ് വഹിക്കുന്നത്.ആദി സാർ ഇത് വാസുകി….. കേരളത്തിലെ അറിയപ്പെടുന്ന ജേണലിസ്റ്റാണ് സാറിന് അറിയുമായിരിക്കും അല്ലേ? ”

HM മുഖം വെട്ടിച്ചു ആദിയെ നോക്കി പറഞ്ഞു.

വാസുകി എന്ന പേര് കേട്ടതും ഞെട്ടലോടെ ആ പെൺകുട്ടിയുടെ മുഖത്തേക്ക് ആദി തുറിച്ചു നോക്കി.

ഒരു പാട് കാണാൻ ആഗ്രഹിച്ച ആ വെള്ളാരം കണ്ണുകൾ വീണ്ടും കൺനിറയെ കാണാൻ സാധിച്ച നിമിഷത്തെ അവൻ നന്ദിയോടെ സമരിച്ചു.

തന്റെ ദേവിയെ ഒരു നോക്ക് കണ്ട ഭക്തനെ പോലെ അവൻ ധന്യനായി.

ദേവീചൈതന്യമുള്ള ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ അവന് സാധിച്ചില്ല.

വാസുകിയ്ക്കും  മറിച്ചായിരുന്നില്ല അവസ്ഥ.

ആദിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

ആദിയും അവളെ മതിമറന്ന് നോക്കിക്കൊണ്ട് പുഞ്ചിരിച്ചു.

“സാർ എനിക്ക് ആദിയുമായി പരിചയമുണ്ട്. ഞങ്ങൾ സുഹൃത്തുക്കൾ ആണ് ”

ആദിയിൽ നിന്നും മുഖം പിൻവലിച്ചുകൊണ്ടു വാസുകി HM നെ നോക്കി പറഞ്ഞു.

“സീരിയസ്ലി….  വാട്ട് എ പ്ലസൻറ് സർപ്രൈസ്?  താങ്കളെ പോലെ ഇൻറർനാഷണൽ ലെവലിൽ അറിയപ്പെടുന്ന ഒരു ജേണലിസ്റ്റ് ഞങ്ങളുടെ ഈ കൊച്ചു സ്കൂളിൽ വന്നത്തന്നെ  ഞങ്ങൾക്ക് ഒരുപാട് അഭിമാനിക്കാൻ പോന്ന  കാര്യമാ… താങ്ക് യൂ വാസുകി”

“അയ്യോ സർ… താങ്ക്സ് ഞാനല്ലേ പറയേണ്ടത്? ”

“അല്ല വാസുകി താങ്കളുടെ തൂലികയിലൂടെ നാളെ ഞങ്ങളുടെ സ്കൂളും അറിയപ്പെട്ട് തുടങ്ങും. ഇതിൽപ്പരം എന്ത് സന്തോഷമാണ് ഞങ്ങൾക്ക് വേണ്ടത്”

അത്യധികം ഉത്സാഹത്തോടെ HM പറഞ്ഞു തീർത്തു.

“ആയ്ക്കോട്ടെ സാർ”

“ശരി…… പിന്നെ വാസുകി ഫ്രണ്ടാണെന്നുള്ള കാര്യം മറച്ചു വച്ചതിന് ആദി സാറിനെ ഞാൻ പ്രത്യേകം കാണുന്നുണ്ട് ”

തമാശമട്ടിൽ HM പറഞ്ഞു തീർത്തു.

അത് കേട്ടതും വാസുകിയും കൂടെ വന്നയാളും പൊട്ടിച്ചിരിച്ചു.

“ആദി സാറെ”

HM വിളിച്ചത് കേട്ടത് ആദിശങ്കർ തിരിഞ്ഞുനോക്കി.

“എന്താ സാർ? ”

“ആദി സാറെ വാസുകിയ്ക്ക് സാറിന്റെ എക്കോ ക്ലബിന്റെ വകയുള്ള വിപുലമായ പ്രവർത്തനങ്ങളും പച്ചക്കറിത്തോട്ടവും  കാണണം. അപ്പൊ അവർക്ക് ആവശ്യമായ വിവരങ്ങൾ നൽകണം. ചോദ്യങ്ങൾക്ക് ഉത്തരം പറയണം. പിന്നെ എക്കോ ക്ലബിലെ കുട്ടികളെ  ഒരുമിച്ചിരുത്തിയുള്ള ഫോട്ടോയെടുക്കണം. കൂടാതെ വാസുകിയ്ക്ക് ഒരു കുറവും വരുത്തരുത്, എന്ത് ആവശ്യപെട്ടാലും നടത്തി കൊടുക്കണം… Ok ”

“Okസാർ”

“Go Ahead”

വാസുകി HM നെ നോക്കി നന്ദി പറഞ്ഞു.

അതിനു ശേഷം ആദി കാണിച്ചു കൊടുത്ത വഴിയിലൂടെ പുറത്തേക്കിറങ്ങി.

“സുനിൽ കാറിൽ പോയിട്ട് നമ്മുടെ പണിയായുധങ്ങൾ എടുത്തിട്ട് വാ”

“ശരി മാഡം”

സുനിൽ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഓടിപ്പോയി.

അവൻ പോയതും വാസുകി ആദിയുടെ മുഖത്തേക്ക് നോക്കി.

78 Comments

Add a Comment
  1. Baki Ella bro?

  2. ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

    1. ചാണക്യൻ

      Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ ??

  3. Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

    1. ചാണക്യൻ

      Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി ??

  4. ഡാ മുത്തേ?????
    അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
    അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
    അതോണ്ടാട്ടോ.
    കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
    രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
    വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    മോനെ ചാണക്യാ❤❤❤❤❤❤❤?????????
    അപ്പോൾ സ്നേഹപൂർവ്വം…..

    1. ചാണക്യൻ

      മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
      അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
      രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
      അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
      അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
      Nandh????

      1. രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
        ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
        ❤❤❤❤

  5. ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

    1. ചാണക്യൻ

      Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
      സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
      നന്ദി മുത്തേ ?

  6. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ….. ഒത്തിരി സ്നേഹം ??

  7. ???…

    നന്നായിട്ടുണ്ട് ബ്രോ….

    ആദി ആള് കൊള്ളാം…

    1. ചാണക്യൻ

      Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നമ്മുടെ ആദി ആള് പൊളിയല്ലേ…..
      ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
      നന്ദി ബ്രോ ?

  8. സ്ലീവാച്ചൻ

    കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
      നല്ല വായനക്ക് നന്ദി ബ്രോ ?

  9. ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
      കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
      അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ ?

  10. ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

    1. ചാണക്യൻ

      Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *