ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 236

പൊടുന്നനെ അവൻ തല വെട്ടിച്ചതും ഇത്രയും നേരം ആദി തന്നെയും നോക്കി നിൽക്കുവായിരുന്നുവെന്ന് വാസുകിയ്ക്ക് പിടി കിട്ടി.

അവൾ പുറത്തേക്ക് വന്ന ചിരി കഷ്ടപ്പെട്ട് ഒതുക്കിക്കൊണ്ട് പറഞ്ഞു.

“പോകാം മാഷെ”

“ആം ”

ആദിശങ്കർ തലയാട്ടി സമ്മതിച്ചു. അവർ ഇരുവരും പച്ചക്കറി തോട്ടം സ്ഥിതി ചെയ്യുന്നിടത്തേക്ക് നടന്നു.

അപ്പോഴും അവർക്കിടയിൽ മൗനം വിദ്വാനു ഭൂഷണം ആയിരുന്നു.

അവസാനം സഹികെട്ട് വാസുകി ഇടപെട്ടു.

എന്താ ആദി മാഷെ ആലുവാ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ എന്നോട് ”

അവൾ നിസംഗതയോടെ അവനെ നോക്കി.

അവളോടൊട്ടി ചേർന്ന് കിടക്കുന്ന ചുവന്ന ഷർട്ടും നീല ജീൻസും മോഡേൺ ലുക്ക് അവൾക്ക് സമ്മാനിക്കുന്നതായി അവന് തോന്നി.

ഇളം കാറ്റേറ്റ് മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ ഒതുക്കി വയ്ക്കാൻ അവൾ പ്രയാസപ്പെട്ടു.

“അയ്യോ അതു കൊണ്ടല്ല.. പെട്ടെന്ന് വീണ്ടും കണ്ടപ്പോൾ സർപ്രൈസ് ആയി പോയി അതാ”
ആദി ശരവേഗത്തിൽ പറഞ്ഞു തീർത്തു.

“ഓഹോ അപ്പൊ സർപ്രൈസ് ആവണമെങ്കിൽ വീണ്ടും എന്നെ ഒന്നൂടി കാണാൻ മാഷ് ആഗ്രഹിച്ചു എന്നല്ലേ അതിനർത്ഥം? ”

ചുണ്ട് കടിച്ചു പിരിച്ച് ചിരിയോടെ വാസുകി അവനെ നോക്കി പറഞ്ഞു.

പറ്റി പോയ നാക്കു പിഴ അപ്പോഴാണ് ആദി തിരിച്ചറിഞ്ഞത്.

അവൻ ഇളിഭ്യനായി മുന്നോട്ട് നടന്നു വാസുകിക്ക് പിടി കൊടുക്കാതെ….

സ്കൂൾ അന്തരീക്ഷം നന്നായി ആസ്വദിക്കാൻ തുടങ്ങിയതും വാസുകിയക്ക് വല്ലാതെ നൊസ്റ്റു അടിച്ചു തുടങ്ങി.

അവൾ പഴയ സ്കൂൾ കോളേജ് കാലഘട്ടത്തിലേക്ക് കടന്നു പോയി.

നൊസ്റ്റു അടിച്ച് നടക്കുന്നതിനിടെ ആദിയുടെ ഒപ്പം നടന്നെത്താൻ അവൾ ബദ്ധപ്പെട്ടു.

ആദിശങ്കറിന്റെ പിറകെ കുണുങ്ങി കുണുങ്ങി നടക്കുന്ന വാസുകിയെ കണ്ട് രണ്ട് കണ്ണുകൾ ക്ലാസ് ജനാലയുടെ മറവിൽ നിന്നും പതിയെ രക്തമയമായി മാറി.

വാസുകിയെ തുറിച്ചു നോക്കിക്കൊണ്ട് ആ രൂപം പയ്യെ പല്ലിറുമ്മിക്കൊണ്ടിരുന്നു.

(തുടരും)

Nb : കഥ എങ്ങനുണ്ടെന്നു പറ കേട്ടോ… എന്നിട്ട് വേണ്ട മാറ്റങ്ങൾ വരുത്താട്ടോ ??

സ്നേഹത്തോടെ ചാണക്യൻ…… !!!

78 Comments

Add a Comment
  1. Baki Ella bro?

  2. ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

    1. ചാണക്യൻ

      Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ ??

  3. Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

    1. ചാണക്യൻ

      Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി ??

  4. ഡാ മുത്തേ?????
    അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
    അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
    അതോണ്ടാട്ടോ.
    കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
    രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
    വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    മോനെ ചാണക്യാ❤❤❤❤❤❤❤?????????
    അപ്പോൾ സ്നേഹപൂർവ്വം…..

    1. ചാണക്യൻ

      മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
      അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
      രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
      അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
      അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
      Nandh????

      1. രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
        ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
        ❤❤❤❤

  5. ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

    1. ചാണക്യൻ

      Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
      സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
      നന്ദി മുത്തേ ?

  6. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ….. ഒത്തിരി സ്നേഹം ??

  7. ???…

    നന്നായിട്ടുണ്ട് ബ്രോ….

    ആദി ആള് കൊള്ളാം…

    1. ചാണക്യൻ

      Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നമ്മുടെ ആദി ആള് പൊളിയല്ലേ…..
      ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
      നന്ദി ബ്രോ ?

  8. സ്ലീവാച്ചൻ

    കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
      നല്ല വായനക്ക് നന്ദി ബ്രോ ?

  9. ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
      കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
      അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ ?

  10. ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

    1. ചാണക്യൻ

      Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *