ആദി ദി ടൈം ട്രാവലർ 2 [ചാണക്യൻ] 236

പഠിപ്പിക്കാൻ വല്ലാത്തൊരു ആവേശവും കൊതിയും ആദിയിൽ വന്നു നിറഞ്ഞു.

അവൻ അവർക്ക് മുൻപിൽ നിന്ന് പറഞ്ഞു.

“കുട്ടികളെ ചാപ്റ്റർ രണ്ടിലെ ചലനം അഥവാ മോഷൻ എന്ന പാഠ ഭാഗം ടെക്സ്റ്റ്‌ ബുക്കിൽ നിന്നും കണ്ടെത്തുക. എന്നിട്ട് അതിൽ ഫസ്റ്റ് പേജിൽ ഡീറ്റൈൽഡ് ആയി പ്രതിപാദിച്ചിരിക്കുന്ന കാര്യം വായിച്ചു നോക്കുക…. ക്വിക്ക് ”

ആദിയുടെ കമാൻഡ് കേട്ടതും വിദ്യാർത്ഥികൾ ടെക്സ്റ്റ്‌ ബുക്ക്‌  തുറന്നു വായന ആരംഭിച്ചു.

ആദി അവർക്കിടയിലൂടെ പതിയെ സഞ്ചരിക്കുവാൻ തുടങ്ങി.

എങ്കിലും അവന്റെ മനസ് കയ്യിൽ നിന്നും ഇടക്കിടെ വഴുതി പൊക്കൊണ്ടേയിരുന്നു.

ഒരു കാര്യത്തിലും ശ്രദ്ധിക്കാനോ ഉറച്ചു നിൽക്കാനോ കഴിയാതെ വെരുകിനെ പോലെ അവൻ നടന്നു തുടങ്ങി.

പെട്ടെന്നൊരു മൂഡ് ചേഞ്ച്‌ അവനെ ആകെ അത്ഭുതപ്പെടുത്തി.

സമാധാനം കിട്ടാതെ ചെയറിലേക്ക് അവൻ അമർന്നിരുന്നു.

തല പിന്നോട്ട് ചായ്ച്ചു കണ്ണുകളടച്ചു അവൻ ദീർഘ നിശ്വാസം എടുത്തു.

അപ്പൊ ആദിയുടെ മനസിലേക്ക് ഓടിയെത്തിയത് ഒരു പെൺകുട്ടിയുടെ മുഖം ആയിരുന്നു.

ഹെൽമെറ്റും കയ്യിൽ പിടിച്ചു ഒരു കുപ്പി വെള്ളവുമായി സഹായ മനസ്കത നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് തിരശീല പോലെ വീണു തടസ്സം സൃഷ്ട്ടിക്കുന്ന മുടിയിഴകളും അധരങ്ങളും കുഞ്ഞു നാസികയും മേൽ ചുണ്ടിൽ പറ്റി പിടിച്ചിരിക്കുന്ന ശ്വേത കണങ്ങളും ഒക്കെ ആദിയുടെ മനസിലേക്ക് ഒരു കുളിർ തെന്നൽ പോലെ ഒഴുകിയെത്തി.

ആ മുഖം ഒരു നോക്ക് കാണാൻ അവൻ വല്ലാതെ കൊതിച്ചു.

പൊടുന്നനെ അപ്പുറത്തെ ക്ലാസിലെ ജോസ് സാർ ഷൗട്ട് ചെയ്യുന്ന ശബ്ദം കേട്ട് ചിന്തയിൽ നിന്നും അവൻ ഞെട്ടി പിടഞ്ഞെണീറ്റു.

പകപ്പോടെ ചുറ്റും ഒന്ന് കണ്ണോടിച്ച ശേഷം അവൻ ചെയറിൽ നേരെ ഇരുന്നു.

ആദി ഉണർന്നത് കണ്ട് കുട്ടികൾ അടങ്ങിയൊതുങ്ങി ക്ലാസിൽ ഇരുന്നു.

ആ സമയം ക്ലാസിലെ ഉഴപ്പനായ ഏതോ കുട്ടിയുടെ മേൽ കുതിര കയറുന്ന ജോസ് സാറിന്റെ ശബ്ദം അവിടെങ്ങും അലയടിച്ചു.

പൊതുവെ ആ സ്കൂളിൽ വിദ്യാർത്ഥികൾക്ക് മാത്രമല്ല ടീച്ചേഴ്സിനും ജോസ് സാറിനെ പേടിയായിരുന്നു.

കൊമ്പൻ മീശയും ചുവപ്പ് അണിഞ്ഞ ഉണ്ട കണ്ണുകളും ചാണ തലയും കുട വയറും മേദസ്സ് അടിഞ്ഞു തുടുത്ത ശരീരവും CBI സേതു രാമയ്യരെ പോലെ കൈകൾ പുറകിലേക്ക് കെട്ടി വച്ചു അതിൽ ചൂരൽ ഇറുക്കി പിടിച്ചു നടക്കുന്ന ജോസ് സാറിനെ കണ്ടാൽ തന്നെ കുട്ടികൾ പരക്കം പായുമായിരുന്നു.

സാറിന്റെ rx 100 ന്റെ ശബ്ദം കേട്ടാൽ ആ പഞ്ചായത്തിൽ പോലും ഒരു കുട്ടികളും ബാക്കി ഉണ്ടാവില്ലെന്ന് അവൻ ചിരിയോടെ ഓർത്തു.

വിദ്യാർത്ഥികളെ ഫോഴ്സ് ചെയ്യിച്ചു പഠിപ്പിക്കുന്നതാണ് ജോസ് സാറിന്റെ രീതി.

പക്ഷെ ആദിയ്ക്ക് സാറിന്റെ ആ ടീച്ചിങ് മെതോഡിനോട് എതിർപ്പായിരുന്നു.

കുട്ടികളെ സ്നേഹിച്ചു പഠിപ്പിക്കുന്നതിലായിരുന്നു അവന് ഇന്റെരെസ്റ്റ്‌ ഉണ്ടായിരുന്നത്.

അതുകൊണ്ട് തന്നെ അവനെ മനസറിഞ്ഞു സ്നേഹിക്കുന്ന ഒരുപാട് കുട്ടികളും അവന് ചുറ്റും ഉണ്ടായിരുന്നു.

വാസുകിയുടെ ഓർമകളിൽ നിന്നും മുങ്ങി നിവർന്നെണിറ്റ് അവൻ ക്ലാസിൽ ശ്രദ്ധ  കേന്ദ്രീകരിച്ചു.

വൈകുന്നേരം കൂട്ട മണിയടിച്ചതും ആദി കുട്ടികൾക്കൊപ്പം ധൃതിപ്പെട്ട് പുറത്തേക്കിറങ്ങി.

ഗേറ്റിന് പുറത്ത് റോഡിൽ KSRTC വന്നു നിന്നതും  തിങ്ങിനിറഞ്ഞ കുട്ടികൾക്കിടയിലൂടെ അവൻ പണിപ്പെട്ട് നടന്നു.

ബസിന്റ ഡോർ തുറന്ന് അള്ളി പിടിച്ച് കേറിയ ആദി ശങ്കർ കമ്പിയിൽ തൂങ്ങി പിടിച്ച് തിരക്കിനടയിൽ പറ്റിച്ചേർന്ന് നിന്നു.

78 Comments

Add a Comment
  1. Baki Ella bro?

  2. ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

    1. ചാണക്യൻ

      Achuz ബ്രോ…….സോറി… ഇപ്പോഴാട്ടോ കമന്റ്‌ കണ്ടേ ??

  3. Chila shareerika prayasangal karanam nerathe vayikan kazhinjilla innanu vayichath ee partum kalakki chakkare adutha partinayi waiting pinne vasheekarana manthram enthayi ezhuthi thudangiyo

    1. ചാണക്യൻ

      Santaclose ബ്രോ….. എന്താണ് പറ്റിയെ? ഇപ്പൊ എങ്ങനുണ്ട്? ബ്രോ ആദ്യം ആരോഗ്യം നന്നായി നോക്കണേ കേട്ടോ… ശാരീരിക പ്രയാസങ്ങൾ മാറിയെന്നു വിചാരിക്കുന്നു… കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ… വശീകരണ മന്ത്രം കുറച്ചു വൈകും കേട്ടോ…. മറ്റൊരു കഥയുടെ പണിപ്പുരയിൽ ആണ്… സേഫ് ആയി ഇരിക്കൂ ബ്രോ…. നന്ദി ??

  4. ഡാ മുത്തേ?????
    അത്യാവശ്യം ലേറ്റ് ആയെന്നു അറിയാം.
    അന്ന് കമെന്റും ഇട്ടു പോയേൽ പിന്നെ ഒടുക്കത്തെ തിരക്കായിരുന്നു.
    അതോണ്ടാട്ടോ.
    കഥ പിന്നെ കിടിലം നല്ല ഒഴുക്കുണ്ട്. ഫ്ലാഷ് ബാക്കിൽ വാസുകിയും ആദിയും എങ്ങനെ അടുത്തു എന്നൊക്കെ അറിയാൻ ഇനിയും ബാക്കി ഉണ്ടല്ലോ.
    രതി ടീച്ചർ ആള് കൊള്ളാല്ലോ. പേര് പോലെ തന്നെ ആളുടെ വർണ്ണനയും തകർത്തു ശെരിക്കും ഒരു രൂപം വരച്ചിടാൻ പറ്റി. ഇനി ആദിയെ ചാടിക്കുമോ എന്നു കാത്തിരുന്ന് കാണാം.
    വാസുകിക്കും ആദിക്കും ഇപ്പോഴേ പ്രണയം മുട്ടിട്ടു തുടങ്ങീന്നു തോന്നുന്നു.
    എന്തായാലും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    മോനെ ചാണക്യാ❤❤❤❤❤❤❤?????????
    അപ്പോൾ സ്നേഹപൂർവ്വം…..

    1. ചാണക്യൻ

      മുത്തേ അക്കിലിസെ…… അത് സാരുല്ലട്ടോ…. തിരക്കിനിടയിലും കഥ വായിച്ചു കമന്റ്‌ തന്നില്ലേ, ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. മനസ് നിറഞ്ഞു……
      അതേ മുത്തേ ഫ്ലാഷ് ബാക്കിൽ ആദിയും വാസുകിയും എങ്ങനാണെന്ന് ഒരുമിച്ചതെന്നു അറിയാൻ ബാക്കിയുണ്ട്….
      രതിയുടെ വർണന നന്നായിരുന്നോ? ആ ഭാഗം ചീറ്റി പോയോ എന്നെനിക്ക് ഡൌട്ട് ഉണ്ട്….
      അത് പോലെ തന്നെ അവർക്കിടയിൽ പ്രണയം തുടങ്ങിയിട്ടുണ്ട്… ഇനി അത് മൂക്കട്ടെ അല്ലേ…..
      അപ്പൊ ഒത്തിരി സന്തോഷം മുത്തേ….
      Nandh????

      1. രതിയുടെ വർണ്ണന ഒക്കെ പക്കാ ആയിരുന്നു മോനെ…
        ധൈര്യയോയിട്ടു മുന്നോട്ടു വിട്ടോ…
        ❤❤❤❤

  5. ഇന്നാണ് രണ്ട് partum വായിച്ചത്. നല്ല story ആണ്‌. ഈ ഒരു theme ഉള്ള story ആദ്യമായാണ് വായിക്കുന്നത്.സംഭവ ബാഹുലമായ വരും partukalkayi കാത്തിരിക്കുന്നു.

    1. ചാണക്യൻ

      Achuz ബ്രോ…….. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വായിച്ചതിന്….. കണ്ടില്ലല്ലോ എന്ന് ഞാൻ വിചാരിച്ചേ ഉള്ളൂ…..
      സംഭവ ബഹുലമായ കാര്യങ്ങൾ ഇനി വരാൻ പോകുന്നതേ ഉള്ളൂ ബ്രോ…. കാത്തിരുന്നു കാണാം അല്ലേ……
      നന്ദി മുത്തേ ?

  6. ❤️❤️❤️

    1. ചാണക്യൻ

      രാവണൻ ബ്രോ….. ഒത്തിരി സ്നേഹം ??

  7. ???…

    നന്നായിട്ടുണ്ട് ബ്രോ….

    ആദി ആള് കൊള്ളാം…

    1. ചാണക്യൻ

      Mr.Black ബ്രോ……… ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      നമ്മുടെ ആദി ആള് പൊളിയല്ലേ…..
      ആദിയുടെയും വാസുകിയുടെയും കഥയാണിത്…..
      നന്ദി ബ്രോ ?

  8. സ്ലീവാച്ചൻ

    കഥ പൊളിയാണ്. നല്ല രസമുള്ള എഴുത്താണ്. പ്രണയം പൂക്കട്ടെ.

    1. ചാണക്യൻ

      സ്ലീവാച്ചൻ ബ്രോ……. ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ…
      ബ്രോ പറഞ്ഞ പോലെ തന്നെ അവരുടെ പ്രണയം പൂക്കട്ടെ, പൂത്തു തളിർക്കട്ടെ…
      നല്ല വായനക്ക് നന്ദി ബ്രോ ?

  9. ടൈം ട്രാവൽ കഥകൾ ഒത്തിരി വായിച്ചട്ടുണ്ട്. അതുപോലെ തന്നെ പെടക്കുന്ന ഒരു ഐറ്റം ആകട്ടെ ഈ കഥയും. വരും പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      JOSEPH ബ്രോ…… തീർച്ചയായും…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ….
      കഥ ഇഷ്ട്ടപെട്ടു എന്ന് തന്നെ വിശ്വസിക്കുന്നു……..
      അടുത്ത പാർട്ട്‌ വൈകാതെ തന്നെ ഇടാം കേട്ടോ…..നന്ദി ബ്രോ ?

  10. ബ്രോ തിരക്കയത് കൊണ്ട് വായിക്കാൻ പറ്റിയില്ല ഇപ്പോഴാ വായിച്ചു തീർത്തത് കലക്കി 20 പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല നല്ല അവതരണം ആണ് ബ്രോ നിങ്ങളുടെ.നേരിൽ കാണുന്ന ഒരു ഫീലിംഗ് ആണ് ബ്രോയുടെ കഥ വായിക്കുമ്പോൾ.

    1. ചാണക്യൻ

      Sulfi ബ്രോ….. എവിടായിരുന്നു? ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിച്ചേ ഉള്ളൂ….
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      നല്ല ഫീൽ ഉണ്ടെന്നു അറിഞ്ഞതിലും ഒത്തിരി സന്തോഷം…. അത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു…. നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *