ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി [Mr.Devil] 347

എന്റെ സാറേ.., ആ കാഴ്ച കണ്ടപ്പോൾ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാനാണ് തോന്നിയത്. പിന്നെ ചുമ്മാ അടികൊണ്ട് ചാകണ്ട എന്നുകരുതി സമ്യപനം പാലിച്ചു. അവൾക്കു സീറ്റ്‌ കാണിച്ചു കൊടുത്തു ആ സുന്ദരി എയർഹോസ്റ്റസ് പോയി. ഈ ശാലീന സുന്ദരിയെ വച്ചുനോക്കുമ്പോൾ ആ എയർഹോസ്റ്റസ് ഒട്ടും പോരാ. അങ്ങനെയവൾ എന്റെ അടുത്ത് വന്നിരുന്നു. എന്റമ്മോ, കാച്ചിയ എണ്ണയുടെ മനംമയക്കുന്ന മണം… ഒരുനിമിഷം ഞാനതിൽ ലയിച്ചുപോയി. അപ്പോൾ അവളുടെ കയ്യിൽനിന്നും അവളുടെ ടിക്കറ്റ് എന്റെ അപ്പുറത്തു വന്നു വീണു. ഞാനതെടുത്തു അവൾക്ക് കൊടുത്തു ,
അപ്പോൾ അവൾ ചെറുതായി ഒന്ന് ചിരിച്ചിട്ട് എന്റെ കയ്യിൽ നിന്നും ആ ടിക്കറ്റ് വാങ്ങി.
അങ്ങനെ ആ ഫ്ലൈറ്റ് ഞങ്ങളെയുംകൊണ്ട് ആകാശത്തിലേക്ക് പറന്നുപൊങ്ങി.
അവളുടെ പേടമാൻ കണ്ണുകളിലെ പേടി കണ്ടാലറിയാം ആദ്യമായാണ് ഫ്ലൈറ്റിൽ കയറുന്നതെന്ന്. ഞാനും ആദ്യമായാണ് കയറുന്നത്… പക്ഷെ എനിക്ക് അത്ര പേടിയൊന്നും തോന്നിയില്ല.
ആ കണ്ണുകളിലെ പേടി മായ്ക്കാൻ ഞാൻ സംസാരിച്ചു തുടങ്ങി.“എന്താ പേര് “…
പെട്ടന്നവൾ എന്റെ വശത്തേക്ക് തിരിഞ്ഞുനോക്കി…
പിന്നെയൊരു നനഞ്ഞ പുഞ്ചിരിയോടെ അവൾ മറുപടി നൽകി

“ ശ്രീദേവി “

“നല്ല ഐശ്വര്യമുള്ള പേര്….. ശെരിക്കും ഇവളൊരു ശ്രീദേവി തന്നെ “ എന്ന് ഞാൻ മനസ്സിലോർത്തു.
ഞാൻ വീണ്ടും സംഭാഷണം തുടന്നു…..

“കാനഡയിൽ എന്താ പരിപാടി….. ചുമ്മാ കറങ്ങാൻ പോകുവാണോ”

“ അല്ല…. ജോലിക്ക് പോകുവാ” അവൾ മറുപടി തന്നു..

“ഏട്ടനല്ലേ… എയർപോർട്ടിൽ ഇരുന്നു നിലവിളിച്ചേ… “

അടിപൊളി.. ഞാനങ്ങു ചമ്മി നാറി ഇല്ലാണ്ടായിപോയി.
പക്ഷെ അത് പുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു
“ഇയാളത് കണ്ടാരുന്നല്ലേ”

“ അതേല്ലോ….. ഞാൻ ഏട്ടന്റെ അടുത്തുണ്ടാരുന്നു”
എയർപോർട്ടിൽ ഇവൾ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഈശ്വരാ…. എന്ന് ഞാൻ ചിന്തിച്ചുപോയി.
ചിലപ്പോൾ ആകാശത്തുവച്ച് സംസാരിച്ചു തുടങ്ങാനായിരിക്കും വിധി.

“അതേ ഞാനൊരു സ്വപ്നം കണ്ടതാ”….എന്നുപറഞ്ഞു ആ സ്വപ്നം അവൾക്ക് പറഞ്ഞുകൊടുത്തു.

പറഞ്ഞുതീർന്നതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുത്തുമണി പൊഴിയുന്നപോലെ ആയിരുന്നു അവളുടെ ചിരി. കുറച്ച്നേരം ആ ചിരി തുടർന്നു.

പിന്നെയും ഞങ്ങൾ കുറെ സംസാരിച്ചു. ഇവളൊരു വായാടി ആണല്ലോ എന്ന് ഞാൻ ചിന്തിച്ചുപോയി. എനിക്ക് സംസാരിക്കാൻ ഒരു അവസരം അവൾ തരുന്നേയില്ല. അവളുടെ ‘ഏട്ടാ’ എന്ന ഈണത്തിലുള്ള വിളികേൾക്കുമ്പോൾ ഒരു പ്രതേക അനുഭൂതി തോന്നി.
അവളുടെ വയസ്സ് ചോദിച്ചപ്പോൾ 22 വയസ്സായി എന്നുപറഞ്ഞു. എന്നെക്കാളും രണ്ടുവയസ്സിനു ഇളയതാണ്. അപ്പൊ പിന്നെ ഏട്ടാ എന്ന് വിളിക്കുന്നതുകൊണ്ട് തെറ്റില്ലല്ലോ അല്ലേ….

അങ്ങനെ വീട്ടുകാരെക്കുറിച്ചായി ചർച്ച…. ഞാനെന്റെ ഫാമിലിയെകുറിച്ച് പറഞ്ഞു.അവളുടെ കാര്യങ്ങൾ അവളും.

അവൾക്കൊരു അമ്മയും, അനിയനുമാണുള്ളത്. അനിയൻ ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിയാണ്.

ഇത്രെയും മാത്രമാണ് അവളെന്നോട് അവളുടെ ഫാമിലിയെപറ്റി പറഞ്ഞത്. ഇത്രെയും നേരം വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നവൾ ഫാമിലിയെപ്പറ്റി പറഞ്ഞപ്പോൾ പെട്ടന്ന് സൈലന്റ് ആയി. കൂടാതെ ആ സമയം അവളുടെ മുഖത്ത് വിഷമമാണോ അതോ ടെൻഷൻ ആണോ എന്ന് നിർവചിക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ നിഴലിച്ചിരുന്നു. അതെന്നിൽ സംശയങ്ങൾ ഉളവാക്കി. ഇവൾ എന്തൊക്കെയോ മറച്ചുപിടിക്കുന്നുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ പുള്ളിക്കാരിയുടെ വായാടി മോഡ് ഓണായി. പിന്നെ നിർത്താതെ സംസാരം. മണിക്കൂറുകൾ കടന്നുപോയത് അറിഞ്ഞേയില്ല….

The Author

93 Comments

Add a Comment
  1. Kadha udan varum

  2. കഥ നിർത്തികളയരുത് bro….. തുടരുക….. ആളുകൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ട്….. വൈകാതെ എല്ലാരും ഇവിടെ report ചെയ്യുന്നതായിരിക്കും ? #വിട്ടുകളയരുത്

    1. നിർത്തിയില്ല ബ്രോ…. മൂന്നാമത്തെ പാർട്ട്‌ ഞാൻ ഇന്ന് അയച്ചിട്ടുണ്ട്.

  3. hai bro
    tuesday onnu kazhinja randaamathe vararaayi evide adutha part? enthaa pattiye?

  4. Nalla story bro pls submit next part❤

    1. Thanks Bro… Next part Tuesday varum ❤️❤️

  5. വേട്ടക്കാരൻ

    സൂപ്പർ.നന്നായിട്ടുണ്ട്,വേഗം പേജ്കൂട്ടി അടുത്ത
    പാർട്ടുമായി വാ…

    1. Thanks Bro… next part Tuesday tharaam

    2. Poli bro ♥️

  6. സഹോ ഒന്ന് കൊണ്ടും വിഷമിക്കരുത് ലൈക്‌ കിട്ടാത്ത കൊണ്ടോ കമന്റ്‌ വരാതെ കൊണ്ടോ.. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ഇത് വായിച്ചിരിക്കും കൂടെ നല്ല സപ്പോർട്ട് ആയിട്ട് തന്നെ കൂടെ ഉണ്ട് മുത്തേ കേട്ട ?? ഉഷാറായി എഴുതിക്കോ അടുത്ത ഭാഗം വായിക്കാൻ ആള് ഉണ്ടാകും

    1. യദുൽ സഹോ…. താങ്കളുടെ ഈ സപ്പോർട്ട് കാണുമ്പോൾ തന്നെ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടുന്നുണ്ട്… താങ്കളുടെ ഓരോ വാക്കുകളും നമ്മുക്ക് പ്രചോദനമാണ്… ഉടനെ തന്നെ ഞാൻ അടുത്ത ഭാഗം അയക്കുന്നതാണ്.
      സ്നേഹം മാത്രം ❤️❤️

  7. woooooooow..
    manoharamaya mattoru pranaya kaavyam..
    4 page ullenkilum vallathe aakarshichu.. athi manoharamaayi thankal oro kaaryangalum avatharippichu.. ithilum manoharamaaya varum bhagangalkkaai kaathirikkunnu..
    nannaayi samayameduth ezhuthiyaal mathi bro, pettenn oro bhagangalum tharaanaayi ezhutharuth, aazhchayil oro bhagangal angane aayaalum kuzhappamillaa ningal manassiruthi ezhuthanam ennaale athil jeevanundaavulloo, allenkil aswathikkan pattillaa.. oro bhagangal varunnu vayikkunnu athraye undaavulloo.. ee oru 4 pagile varikalil ninnuthanne thankalkk athu pattum enn thankal theliyichittund.. ellaa vidha aashamsakalum nerunnu.. varum bhagangalkkaayi kaathirikkunnu.

    1. Thanks Jinn….

      താങ്കളെ പോലെ ഇത്രേയും സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മുടെയെല്ലാം പ്രചോദനം…. താങ്കളുടെ കമന്റ്‌ കണ്ടതിൽ വളരെയധികം സന്തോഷം…
      ഒരുപാട് സ്നേഹം മാത്രം ❤️❤️

  8. താന്തോന്നി

    കൊള്ളാം….. നല്ല തുടക്കം
    ഉടനെ തന്നെ അടുത്ത പാർട് പ്രതീക്ഷിക്കുന്നു

    1. Thanks Bro…. അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും

  9. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.

    ????

    1. താങ്ക്സ് ബ്രോ

  10. കൊതിയൻ

    ഗംഭീരം …. തുടരൂ…

    1. Thanks Bro

    2. Thanks Bro…. തുടരാം

  11. നാട്ടിലെ പ്രണയം വായിച്ചിരുന്നപ്പോൾ അതാ ഒരു ഫോറിൻ പ്രണയം സ്റ്റാർട്ട് ആയി… എന്തായാലും സ്റ്റാർട്ടിങ് തന്നെ ഒരു പുതുമ ഉണ്ട്.. പിന്നെ ആദ്യ പാർട്ട് ആയതുകൊണ്ട് പേജ് കുറഞ്ഞത് എന്ന് വിശ്വസിക്കുന്നു… അടുത്ത പാർട്ടിൽ അങ് തകര്ത്തേകണം… വൈകിക്കാതെ പ്രേതീക്ഷിക്കുന്നു ?

    1. Thanks Bro…. next part udane undaakum

  12. വാണപ്പൻ

    തുടരൂ

Leave a Reply

Your email address will not be published. Required fields are marked *