ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ] 302

നോക്കിക്കോളാം…….അറിഞ്ഞിടത്തോളം അവൾക്കും ഇഷ്ടമാണെന്നേ പക്ഷെ നിന്റെ സമ്മതം അതുണ്ടെങ്കിൽ മാത്രമേ അവളും ഓക്കേ പറയു…… പറ നിനക്കെന്തെങ്കിലും ഇഷ്ടക്കേടുണ്ടോ….. ”

ഞാൻ ഉദ്ദേശിച്ച അതെ കാര്യം തന്നെയാണ് അവൻ പറഞ്ഞതെങ്കിലും അത് കേട്ടപ്പോൾ എന്റെ പതനം ഏതാണ്ട് പൂർത്തിയായി….
ഒട്ടിച്ച വെച്ച ഒരു ചിരിയോടെ ഞാൻ പറഞ്ഞു…..

” അവൾ ഓക്കേ അല്ലെ ചേട്ടാ അപ്പോൾ എനിക്കും ഓക്കേ ആണ്…. ”

അവനെന്നെ സന്തോഷത്താൽ മതിമറന്നു കെട്ടിപിടിച്ചു… അലറിക്കൊണ്ട് അവളടുക്കലേക്ക് ഓടി….

” അമ്മൂ അവനു ഓക്കേ ആണെന്ന് പറഞ്ഞു….. യേയ്ഹ്…… ”

അവൻ ഓടിനടന്നു എന്തൊക്കെയോ പ്രകടനം നടത്തി…. സ്വയം എരിഞ്ഞോണ്ടിരുന്ന ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ല…..
അവളെന്നെ സത്യമാണോ എന്ന ഭാവത്തിൽ നോക്കി…..

കീ കൊടുത്ത പാവയെ പോലെ ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി……..

പ്രകടനം കഴിഞ്ഞു അവളുടെ കൈയും പിടിച്ചു ” കാണാം ബ്രോ ” എന്നൊരു ഡയലോഗും പറഞ്ഞു അവർ പോയി….

അവനോടൊപ്പം നടന്നു പോകുന്ന അവളെ നോക്കിയപ്പോൾ എന്റെ ഹൃദയം പറിഞ്ഞു പോയതുപോലെ തോന്നിപ്പോയി എനിക്ക്…….

……………………………………………

ആരോടും ഒന്നും മിണ്ടാതെ ഞാൻ അപ്പൊ തന്നെ കോളേജിൽ നിന്നും ഇറങ്ങി……നേരെ വിളിച്ചത് വീനടുത്തുള്ള എന്റെ കൂട്ടുകാരനെ ആയിരുന്നു……ഇങ്ങോട്ടൊന്നും പറയാൻ സമ്മതിക്കാതെ ഒറ്റ സ്ട്രെച്ചിൽ ഞാൻ പറഞ്ഞു നിർത്തി…..

” നേരെ ബിവറേജിൽ പോയി നല്ല കിക്ക് ഉള്ള ഒരു കുപ്പി മേടിച്ചോ…..കമ്പനി അല്ല എനിക്ക് ഒറ്റയ്ക്കു വേണം… പൈസ ഞാൻ വന്നിട്ട് തരാം…….”

കാൾ കട്ട്‌ ചെയ്ത് നേരെ വീട്ടിലോട്ട് വിട്ടു….. അമ്മു ഇടയ്ക്ക് ഒരു തവണ വിളിച്ചു എങ്കിലും ഞാൻ എടുത്തില്ല…….

വീട്ടിലെത്തിപ്പോഴേക്കും 4 മണി കഴിഞ്ഞിരുന്നു……ചെന്ന് വേഷം മാറി കുളിക്കുക പോലും ചെയ്യാതെ വിളിച്ചുപറഞ്ഞവന്റെ വീട്ടിലോട്ട് പോയി സാധനം മേടിച്ചു പൈസയും കൊടുത്ത് വീട്ടിലോട്ടു വന്നു ….. അമ്മ കാണാതെ സാധനം അകത്തെത്തിച്ചു……
ഒന്നുറങ്ങി എന്നു വരുത്തി…… എണീറ്റപ്പോഴേക്കും അമ്മ കഴിക്കാൻ വിളിച്ചു വേണ്ടാന്ന് പറഞ്ഞു ഒരു കുപ്പി തണുത്ത വെള്ളവും ഗ്ലാസും അമ്മ കാണാതെ അടുക്കളയിൽ നിന്നും പൊക്കി റൂമിൽ കൊണ്ട് വന്നു റൂം ഞാൻ ലോക്ക് ചെയ്തു……

ഒരു കാര്യം ഉണ്ട് ഒരു പ്രണയം പൊട്ടിയപ്പോൾ ഇതൊന്നും ചെയ്യാത്ത ഞാൻ ഇതൊക്കെ എന്തിനു ചെയ്യുന്നു എന്ന് ഒരു നിമിഷം ആലോചിച്ചു…..എനിക്ക് സംതൃപ്തി തരുന്ന ഒരു ഉത്തരം വന്നില്ല എങ്കിലും അവളെ ഓർത്തപ്പോൾ സങ്കടം സഹിക്ക വയ്യാതെ കൊണ്ട് വന്ന കവർ ഞാൻ പൊട്ടിച്ചു…

26 Comments

Add a Comment
  1. ബാക്കി എവടെ മുത്തേ

  2. അർച്ചന അർജുൻ കഥയുടെ ബാക്കി എന്നാ വരുന്നത്?

  3. നാടോടി

    കലക്കി അടുത്തത് വേഗം പോന്നോട്ടേ

  4. ലങ്കാധിപതി

    ചെക്കന്റെ പെണ്ണിനെ ആർക്കും കൊടുക്കല്ലേ…
    അടുത്ത പാർട്ടിന്റെ കാത്തിരുപ്പിലാണ്..
    വേഗം തരണേ…………

  5. വടക്കൻ

    നിങ്ങളെല്ലാം കൂടി മനുഷ്യന് heart attack ഉണ്ടാകുമോ? കമ്പി വായിക്കാൻ കയറിയാൽ പ്രേമം, നിരാശ… വെറുതെ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ….

    കഥ കൊള്ളാം കേട്ടോ. അടുത്ത ഭാഗം വേഗം വരട്ടെ….

  6. please do some more pages bro

  7. Kadha kollam nannayittundu
    Korachu page kuttikkoode

  8. വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ബ്രോ നല്ല അവതരണം എനിക്കിഷ്ടമായി

  9. Good story. എനിക്ക് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  10. പെട്ടന്ന് പോരട്ടെ ബാക്കി.super ആയിട്ടുണ്ട്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

  11. Munpott povatte ..ella vidha pinthunayum kaanum….

    1. Wonderful story……. baakki pettannu porattee… Katta waiting…….

    2. അടുത്ത പാർട്ട്‌ പോരട്ടെ

  12. Katha nannayitund.Adutha part udan prathishikunnu

  13. നിറം സിനിമ പോലെ ആക്കല്ലേ ബ്രോ….. ആവർത്തന വിരസത ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാ . തുടരണം . ട്വിസ്റ്റ്‌ പ്രതീക്ഷിക്കുന്നു

  14. നീരജിനു പ്രണയം വാഴില്ല എന്നുതോന്നുന്നു. അമ്മുവിനോട് ഇവനു പ്രേമമാണെന്നു പറഞ്ഞിട്ടില്ലല്ലോ. പിന്നെന്തിനാ വിഷമവും കള്ളുകുടിയും. Waiting for the next part.
    Regards.

  15. പേജ് കൂട്ടിയാൽ കൊള്ളാമായിരുന്നു bro nice

  16. ലല്ലു

    ,പേജ് കൂട്ടിയാൽ മതി ബ്രോ ബാക്കി ഒക്കെയാണ്

  17. അച്ചു

    നൈസ്

  18. Nalla kathayum avatharanavum aadipoli .but bro anikoru samsyam athupakshe ande mathram thonal aakam Katha chakochande niram cinema aakunnudonne……?

    1. അർച്ചന അർജുൻ

      അത് തോന്നൽ മാത്രമാണ് ഇനി വരുമ്പോ മനസിലാവും ?

      1. We are waiting

  19. Polichuuuu bro waiting for the next part kidu agind

  20. അമ്മു കൈവിട്ടു പോയി …. പേജ് കൂട്ടാൻ പറയൻ ആഗ്രഹമുണ്ട് പക്ഷെ പറയില്ല….. നല്ല സ്റ്റോറി എനിക്കിഷ്ടയി

  21. കൊള്ളാം കലക്കി ഈ വെളുപ്പിനും എന്റെ ഉറക്കം കിടത്തി അടുത്ത പാർട്ട്‌ പെട്ടെന്ന് വരനെ

  22. Entee monee velulpineyaa ityekkunne kandee.. Entayalum kollam. Predicyable ayittulla plot anu ennirunnal polm pazhe cinema kanunna kootu climax aadyamee aryavenkilum athu vare kondethikkunath kanan oru sukhavaa

Leave a Reply

Your email address will not be published. Required fields are marked *