Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആമ്പൽകുളം [ആരോ] 2303

Kambi Views 243360

” നീ ഇപ്പോ എന്താ ചെയ്യുന്നേ?? ” ആ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കും എന്നറിയാത്തത് കൊണ്ട് ഞാൻ വിഷയം മാറ്റാൻ എന്നോണം അവളോട്‌ ചോദിച്ചു. അവൾക്കും അത് മനസിലായിരിക്കണം.

” ഞാൻ ഇപ്പൊ MSc കഴിഞ്ഞു. ഇവിടന്ന് എന്നെ പറഞ്ഞു വിടാൻ അവർ മാക്സിമം നോക്കുന്നുണ്ടെങ്കിലും ചൊവ്വാ ദോഷം തലക്ക് മേലെ നിൽക്കുന്നത് കൊണ്ട് അവർക്ക് അത് സാധിക്കുന്നില്ല ” അവളുടെ ഭാവം ആശ്വാസം ആണോ, സങ്കടം ആണോ എന്ന് മനസ്സിലാവുന്നില്ല.

” അല്ല പെണ്ണേ നീ ഈ രാത്രി എന്തെടുക്കാനാ ഇവിടെ വന്നെ?? “

” അതോ, പണ്ട് എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, എന്റെ ഇളയച്ഛന്റെ മോൻ. അവൻ കാരണം തുടങ്ങിയ ശീലമാണിത്. അവൻ പാതിക്ക് എന്നെ ഇട്ടിട്ടു പോയി, എങ്കിലും ഇവിടെ ഇരിക്കുമ്പോൾ അവൻ കൂടെ ഉള്ള പോലെ ഒരു തോന്നൽ ആ “

അത് പറഞ്ഞപ്പോൾ അവളിൽ വിരഹമായിരുന്നോ? ഞങ്ങളുടെ കണ്ണുകൾ ഒരുനിമിഷം ഒന്നുടക്കി. അൽപനേരം ഒരു നിശബ്ദത പരന്നു.

“അല്ല, ഹരി ഇപ്പോ ഇവിടെ എന്തിനു വന്നതാ??, ആരുടേം ശല്യമില്ലാതെ ഗേൾ ഫ്രണ്ട് നെ വിളിക്കാൻ വന്നതാണോ ” ആ നിശബ്ദത മുറിക്കാൻ എന്നോണം അവൾ ചോദിച്ചു.

” ഗേൾ ഫ്രണ്ടോ?? ”
ഒരു നിമിഷം എനിക്ക് ചിരിപൊട്ടി.

“എന്തെ നിനക്ക് കാമുകി ഒന്നും ഇല്ലേ?? “

“കാമുകി ഒന്നും ഇല്ല, പക്ഷെ എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, ഒരിക്കൽ പോലും തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരിഷ്ടം ” അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് വാടി. വന്ന പുഞ്ചിരി അടക്കിക്കൊണ്ട് ഞാൻ തുടർന്നു

” അവളെ ഞാൻ കണ്ടിട്ട് വർഷങ്ങളായി. അവസാനമായി ഞാൻ അവളെ കണ്ടത് ഒരു കുളക്കടവിൽ വെച്ചാണ്. കുളത്തിലേക്ക് ഇറങ്ങുന്ന കല്പടവിൽ മുഴുവൻ നനഞ്ഞ് കുളിച്ച്, കയ്യിൽ ഒരു ആമ്പൽ പൂവും പിടിച്ചിരുന്ന ഒരു 15 കാരി. അന്ന് അവളോട്‌ യാത്ര ചോദിക്കാനാണ് ഞാൻ ചെന്നത്, പക്ഷെ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അവളുടെ കവിളിലെ കാക്കാപ്പുള്ളിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ഓടി അകന്നു ”
അന്ന് അമ്മ യാത്ര പറയാൻ ഉള്ളവരോട് ഒക്കെ പറഞ്ഞിട്ട് വരാൻ പറഞ്ഞപ്പോൾ നടന്ന സംഭവം. എനിക്ക് ആകെ യാത്ര പറയാനുണ്ടായിരുന്ന ആൾ. എന്റെ ശ്രീ.

പെട്ടന്ന് ഒരു തേങ്ങലോടെ ശ്രീ എന്റെ നെഞ്ചിലേക്ക് വീണു. എന്റെ നെഞ്ചിൽ പൂഴ്ത്തി വെച്ചിരുന്ന അവളുടെ മുഖം ഞാൻ ഉയർത്തി, കണ്ണുനീർ കൊഴുകി കൊണ്ടിരുന്ന അവളുടെ കവിളിൽ, ആ കാക്കപ്പുള്ളിയിൽ ഞാൻ വീണ്ടും ഒന്ന് ചുംബിച്ചു. പെണ്ണ് ഒന്ന് പുളഞ്ഞു. അവളെ തിരിച്ചു നിർത്തി ആ കുളത്തിന് അഭിമുഗമായി ആ പടവിൽ ഞങ്ങൾ ഇരുന്നു. ശ്രീ എന്റെ നെഞ്ചിൽ ചാരി ഞാൻ ഇരുന്നിരുന്ന പടിക്കു താഴെ ഉള്ള പടിയിലാണ് ഇരിക്കുന്നെ. ദാവണിക്ക് പുറത്ത് കൂടി അവളുടെ വയറിൽ കെട്ടിപിടിച്ച് ആ വയറിന്റെ മൃദുലതയും അവളുടെ മുടിയുടെ കാച്ചിയ എണ്ണയുടെ സുഗന്ധവും ആസ്വദിച്ച് അങ്ങനെ ഇരുന്നപ്പോൾ ഈ നേരം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ചു പോയി.

” എടി പെണ്ണേ നീ പിന്നേം കരയുവാണോ? “

The Author

Arrow

🏹 എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് 🏹

74 Comments

Add a Comment
  1. എൻ്റ പൊന്നു മോനേ എൻ്റെ ഹൃദയം നിലച്ചുംപോയി

  2. Unknown kid (അപ്പു)

    വെറും 8 പേജ് il ഇത്രെയും detailed and heart touching സ്റ്റോറി… അടിപൊളി ആയി ബ്രോ…🥰
    പിന്നെ കടുംകെട്ടിൻ്റെ ബാക്കി ഇപ്പോഴാ? 🥺

  3. Ente Ponnu nayitemone karayikkatheda

    1. തനിക്ക് പറ്റും എഴുതാൻ
      തന്നെപ്പോലത്തെ അപൂർവ്വം എഴുത്തുകാരേ കാണൂ
      കേവലം 8 പുറത്തിൽ ഹൃദയസ്പർശിയായ കഥ
      Super keep it up

      1. Super kadha adipoli 😘😘

  4. കിളി പോയി 🤯

    1. കിളി poyi🤯

  5. വിഷ്ണു ♥️♥️♥️

    എന്റെ പൊന്നു ബ്രോയ്….. 🙏🙏🙏🙏

  6. Sujith Sudharman

    Superb!!!!

  7. വെറും എട്ട് പേജിൽ താങ്കൾക്ക് തൻ്റെ വായനക്കാരെ കരയിപ്പിക്കാൻ പറ്റുമെങ്കിൽ അതാണ് സുഹുർതെ താങ്കളുടെ വിജയം. ഇനിയും ആയിരമായിരം ഹൃദയ സ്പർശിയായ കഥകൾ എഴുതുവാൻ സാധിക്കട്ടെ. Waiting for kadumkettu next part.

  8. രോമം ഇപ്പോഴും എഴുന്നേറ്റ് നിക്കാണ്…!😇

    അടിപൊളി കഥ bro..!❤️❤️❤️

  9. മാലാഖയെ പ്രണയിച്ചവൻ

    ഒരു രക്ഷയില്ല സൂപ്പർ കഥ 😍💝😪

  10. Dr KAMBI comment idumbol already ittethaanenn oru oombiya phoneil ningalude site lum keri oru kadhakk nalla vaachakam parayaann vechaal myre nadakkanilla BRO NINGALA KADHA PWOLICH

  11. Bro ningalude kadha njan vaayikkaan thudangitt kutach naal aayi athond ningalude kadha ellaam onnenn vaayikkiva eee last varunna climax ath ini bro adutha kadhayude climaxum enne kond parayaan prerippikkum ath angane aayi poyi vere onnumalla onnu maatti pidichillel njan ulpede aa feelil kararayum njan type cheythath duplicate aanenno dr orumaari thandayillaatharam parayall

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: