Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ആണ്‍കുട്ടി [Master] 309

Kambi Views 90341

ആണ്‍കുട്ടി

Aankutty | Author : Master

 

(ഭക്തവത്സലരെ, ഇതില്‍ കമ്പിയില്ല. ചുമ്മാ പ്രതീക്ഷയോടെ വായിച്ച് ഒടുവില്‍ നിങ്ങളെന്നെ തെറി വിളിക്കാതിരിക്കാനാണ് അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍)അലയടിച്ച്, ആവേശത്തോടെ തീരത്തെ പുല്‍കാനെത്തി സാധിക്കാതെ നിസ്സഹായരായി മടങ്ങുന്ന തിരകളില്‍ പാര്‍വ്വതി തന്നെത്തന്നെ കണ്ടു. ആ തിരകളെപ്പോലെ ഹതഭാഗ്യയാണ് താനും. സ്വയമറിയാതെ അവളുടെ മിഴികളില്‍ നിന്നും നീര്‍ക്കണങ്ങള്‍ ഒഴുകിയിറങ്ങി മണല്‍പ്പരപ്പില്‍ വീണലിഞ്ഞു.

അങ്ങകലെ കടലിലേക്ക് മുങ്ങിത്താഴുന്ന സൂര്യനെ നോക്കിയിരിക്കുകയായിരുന്നു പ്രിന്‍സ്. കടലിനെ പ്രണയിക്കുന്ന സൂര്യന്‍! എന്നും പകലന്തിയോളം അധ്വാനിച്ച് സായന്തനമാകുമ്പോള്‍ സ്വന്തം പ്രണയിനിയുടെ വിരിമാറില്‍ സുഖം തേടുന്ന ഭാഗ്യവാന്‍. പക്ഷെ താന്‍! അവന്‍ തൊട്ടടുത്തിരിക്കുന്ന പാറുവിന്റെ മിഴികളിലേക്ക് നോക്കി. നിര്‍വികാരമാണ് ആ മുഖം. പക്ഷെ കണ്ണുകളില്‍ നിന്നും രണ്ടരുവികള്‍ നിര്‍ബാധം ഒഴുകിക്കൊണ്ടേയിരിക്കുന്നു.

“പണം! പണമാണ് പാറൂ എവിടെയും പ്രധാനം. സ്നേഹത്തിനും ആത്മാര്‍ത്ഥതയ്ക്കും ഈ ലോകത്ത് വിലയില്ല” നിരാശയോടെ അവന്‍ പറഞ്ഞു.

പാര്‍വ്വതി മെല്ലെ തലചെരിച്ച് അവനെ നോക്കി. മുന്‍പില്‍ നീണ്ടുപരന്നു കിടക്കുന്ന കടലിനേക്കാള്‍ ആഴം അവളുടെ മിഴികളില്‍ അവന്‍ കണ്ടു.

“പ്രിന്‍സ്, എന്റെ അച്ഛന്‍ പണക്കൊതിയന്‍ അല്ല. പക്ഷെ അദ്ദേഹത്തിന് നമ്മുടെ വിവാഹം എന്തോ സമ്മതമല്ല. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്റെ അച്ഛനാണ്. നിനക്കറിയില്ല എന്റെ അച്ഛന് എന്നോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം. പക്ഷെ അതങ്ങനെ ആയിരുന്നില്ലെങ്കില്‍ എന്ന് ഞാനിപ്പോള്‍ മോഹിച്ചുപോകുന്നു; നിനക്ക് വേണ്ടി” അവള്‍ വിതുമ്പി.

പ്രിന്‍സ് സാവകാശം തലയാട്ടി. അവനവളെ മനസ്സിലാകുന്നുണ്ടായിരുന്നു.

“അച്ഛന്റെ ഒരു നെഗറ്റീവ് പോയിന്റ്, അല്ലെങ്കില്‍ ഒരു തെറ്റ് മതി എനിക്കൊരു തീരുമാനമെടുക്കാന്‍. എല്ലാം ഉപേക്ഷിച്ച് നിന്റെയൊപ്പം വരാന്‍ എനിക്കതു ധാരാളമാണ്. പക്ഷെ എന്റെ അച്ഛന്‍ എന്നെ ജീവനുതുല്യമാണ് സ്നേഹിച്ചതും വളര്‍ത്തിയതും. എന്റെ നന്മ മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യവും. എന്നെ ഇപ്പോള്‍ വീര്‍പ്പുമുട്ടിച്ചു കൊല്ലുന്നതും അതുതന്നെയാണ്. നിനക്ക് വേണ്ടി അച്ഛനെ തകര്‍ക്കാന്‍ എനിക്ക് പറ്റില്ല പ്രിന്‍സ്. പക്ഷെ നീയല്ലാതെ എനിക്ക് മറ്റൊരു ജീവിതപങ്കാളി ഉണ്ടാകുകയുമില്ല” പാര്‍വ്വതി കണ്ണുകള്‍ തുടച്ച് തീരുമാനമെടുത്ത മട്ടില്‍ അകലേക്ക് നോക്കി. അവളുടെ കണ്ണീര്‍ നിലച്ചിരുന്നു.

The Author

Master

Stories by Master

34 Comments

Add a Comment
  1. നല്ല ഒരു കഥ

  2. ചാക്കോച്ചി

    ആശാനേ….. തിരിച്ചു വരവ് ഉസാറാക്കി……
    ഇനിയും നല്ല നല്ല കഥകൾ ഇങ്ങളെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു…

  3. ഒരുപാട് ഇഷ്ടമായി ഈ കഥ മാസ്റ്റർ.
    എന്ത് പറഞ്ഞാണു ആ ഇഷ്ടത്തെ എഴുതുക എന്നറിയില്ല..
    ഇങ്ങനെ എല്ലാ അച്ഛൻമാരും ചിന്തിച്ചിരുന്നെങ്കിലോ…ഇങ്ങനെ ഓരോ കാമുകന്മാരും ചിന്തിച്ചിരുന്നെങ്കിലോ…എന്ന് ആഗ്രഹിച്ചു പോകുക ആണ്.പണത്തിനു മേലെ മൂർഖനും അണലിയും ഇഴഞ്ഞു മരണമടയുന്ന ഉത്രമാർ ഉണ്ടാകാതിരിക്കുന്നിടത്തോളം കാലം പ്രണയം തിരസ്കരിക്കുമ്പോ പെണ്ണിന് മുഖത്ത് ആസിഡ് വീഴാതിടത്തോളം കാലം ഈ എഴുത്തിനു പ്രസക്തി ഉണ്ട് എന്ന് പറയാതെ വയ്യ..
    നന്ദി

  4. മാസ്റ്റർ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. താങ്കളോട് ബഹുമാനം ആരാധന എല്ലാം കൂടി വരുകയാണ്

  5. Nigal serikum master thanneyaaa…..adipoli serikkum eshtayi…..

  6. മാസ്റ്റർ പ്രണയം താങ്കൾക്ക് ഇഷ്ടമല്ലാത്ത വിഷയം ആയിട്ടും നന്നായിട്ട് എഴുതിയിട്ടുണ്ട് കുറച്ചൂടി പേജ് ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു

  7. മാസ്റ്ററുടെ കഥയാണെന്ന് ശ്രദ്ധിക്കാതെയാണ് തുറന്നത് കമ്പി ഇല്ല എന്ന് ആദ്യമേ സൂചിപ്പിച്ചത് കൊണ്ടാണ് വായിക്കാൻ തയ്യാറായത്. വായിക്കാൻ തോന്നിയില്ലെങ്കിൽ മാസ്റ്ററുടെ വാക്ചാതുര്യങ്ങളുടെ കഥകൾ അവഗണിച്ച കൂട്ടത്തിൽ ഇതും അതിലൊരു കഥയായി മാറിയേനെ

  8. Respected Master,

    You have stunned me not only with your evergreen erotica but writing like stories like this packed with spontaneous overflow of powerful emotions. It is, undoubtedly, an ability which a writer of innate and inherent literary talent can only display though you strongly object to it telling that I am exaggerating. Your non erotic writings serve the readers with messages, moral guidance and social responsibility the very department where a obscene writer like me is a total failure.

    I fold my hands and bow my head in sheer respect and absolute admiration…

    With lots of love,
    Smitha

    1. Hope you would forgive the humongous mistake in the first line.

    2. I can not give a reason of this and that to not to requite to your kind, affectionate words. So I respond, with loads of affection and love. Every other person should know the reason behind my respect towards you;

      it is because of your true humbleness and exemplary nature, despite your envious and outstanding command over several language, and vast knowledge.

  9. നല്ല കഥ, അതിലുപരി നല്ല ഒരു മെസ്സേജ്.

  10. Nice story master jii.

  11. അപ്പൂട്ടൻ

    ചെറിയ ഒരു കഥ വലിയൊരു ഗുണപാഠം. ഒരായിരം നന്ദി. പെട്ടെന്ന് തീർന്നു പോയതുപോലെ സാരമില്ല എങ്കിലും ഇതുപോലുള്ള കഥകൾ ഈ സൈറ്റിൽ വരുമ്പോഴാണ് ഇവിടം കൂടുതൽ ധന്യമാകുന്നത്

  12. അപ്പൂട്ടൻ

    ചെറിയ ഒരു കഥ വലിയൊരു ഗുണപാഠം. ഒരായിരം നന്ദി. പെട്ടെന്ന് തീർന്നു പോയതുപോലെ സാരമില്ല എങ്കിലും ഇതുപോലുള്ള കഥകൾ ഈ സൈറ്റിൽ വരുമ്പോഴാണ് ഈ സൈറ്റ് കൂടുതൽ ധന്യമാകുന്നത്

  13. നല്ലൊരു കഥ.

  14. വായിച്ചപ്പോൾ എവിടെയോ ഒരുപോള്ളൽ താഴ്ന്ന ജാതി എന്നതുകോണ്ട് എന്നെ ഇട്ട്ട്ടിട്ടുപോയവളെ ഒരു നിമഷം ഓർമ്മവന്നു വീണ്ടും

  15. Ithum pranayam thanne alle
    Nalla kathayane iniyum pranaya kathakal ezhuthan sramichoode

  16. ❤️❤️❤️

  17. Nannayittundu

  18. മാസ്റ്റർ ചിലന്തിവല pdf കിട്ടുമോ

  19. Master is coming back…

  20. പ്രണയം എന്റെ ലൈനല്ല..
    ഒരു തന്റേടിയായ എഴുത്തുകാരന്റെ തലയുയർത്തിയുള്ള ഡയലോഗ്…
    Respect u master..
    U are different..

  21. Dear Masterji, ഒരു കുഞ്ഞു പ്രണയ കഥ എത്ര ഭംഗിയായി പറഞ്ഞു. ഈ അവതരണ ശൈലി അടിപൊളിയാണ്. അഭിനന്ദനങ്ങൾ. താങ്കളുടെ അടുത്ത കഥക്ക്‌ കാത്തിരിക്കുന്നു.
    Thanks and regards.

  22. ഇഷ്ട്ടം ആയി

  23. പ്രണയം അത് മിഥ്യയായ സത്യമാണ് എന്നാൽ ഇന്ന് അത് എന്തിനോ വേണ്ടിയുള്ള ഒരസ്ത്രം മാത്രമാണ് പലതും നേടാനും നഷ്ടപെടുത്താനും

  24. Master always Master 🤫

  25. പങ്കജാക്ഷൻ കൊയ്‌ലോ

    ഹലോ മിസ്റ്റർ മാസ്റ്റർ;
    ചുമ്മാ ഒന്ന് പേടിച്ചിച്ചതാണേല്ലേ….
    പോവുന്നു എന്ന് പറഞ്ഞ്.

    അപ്പോ… ഇവിടെയൊക്കെ തന്നെ
    കാണൂലേോ …അല്ലെ.😊

    കഥവായിച്ചപ്പോൾ മുൻപ് വായിച്ചൊരു മിനിക്കഥ ഓർമവന്നു….

    അത് പക്ഷെ കലാലയത്തിൽ മുള പൊട്ടിയ
    ഭീകര പ്രണയമായിരുന്നു. പെണ്ണ് കിസ്ത്യാനി
    പയ്യൻ ഹിന്ദു…
    ഒരിക്കലും വീട്ടുകാരുടെ സമ്മതത്തോടെ നടക്കില്ലെന്നുറപ്പിച്ച കല്യാണം തട്ടുപൊളിപ്പൻ സിനിമാ സ്റ്റൈലിൽ നടത്താൻ പയ്യനും കൂട്ടരും തീരുമാനിച്ചു.

    വിഷയം സ്വന്തം വീട്ടിൽ അവതരിപ്പിക്കുക…
    സ്വാഭാവികമായും എതിർക്കപ്പെടുമ്പോൾ
    വെല്ലുവിളിയോടെ വീട്ടിൽ നിന്നിറങ്ങിപ്പോകുക ..; വഴിയിൽ കാത്തു നിൽക്കുന്ന പെണ്ണിനെയും കൂട്ടുകാരെയും കൂട്ടി രജിസ്ട്രാഫീസിൽ പോയി കല്യാണം കഴിച്ച് നാടുവിട്ട് പുതിയ ജീവിതം തുടങ്ങുക…!അതായിരുന്നു പയ്യന്റെയും ഫ്രണ്ട്സിന്റെയും തിരക്കഥ…………

    തലേ ദിവസം തന്നെ പെണ്ണ് വിദഗ്ദമായി നുണ പറഞ്ഞിറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ ചെന്ന് താമസിച്ച് പുലർച്ചെ ഒരുങ്ങി മറ്റ് സഹപാഠികളുടെയൊപ്പം സുരക്ഷിതയായി
    വഴിയിൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു…………………

    പയ്യൻ വീട്ടിൽ വിഷയം അവതരിപ്പിച്ചു……;

    ““ങ്ങാ..നിന്റെ തീരുമാനം കൊള്ളാം..
    ഇന്നത്തെ കാലത്ത് കുട്ടികളുടെ
    താത്പര്യമാണ് വലുത്. മാത്രമല്ല
    മതസൗഹാർദത്തിന് നമ്മളായിട്ട് ഒരു നല്ല മാതൃക കാട്ടുകയും ചെയ്യാം. എനിക്ക് പൂർണ സമ്മതം”” എന്ന് അച്ചൻ!

    ““ങാ.. ക്രിസ്ത്യാനി പെണ്ണല്ലെ.., നല്ലപോലെ വീട് നോക്കാനറിയാരിക്കും മോനേ ..നീ പോയി വിളിച്ചോണ്ട് വാ…”
    എന്ന് അമ്മ!!

    പയ്യൻ ഫോണെടുത്ത് കൂട്ടുകാരനെ വിളിച്ചു.
    ““എടാ.. അവർക്ക് പൂർണ സമ്മതം,പക്ഷേ കല്യാണം ക്യാൻസല്ഡ്!.
    അവളെ വീട്ടിൽ കൊണ്ട് വിട്ടേക്ക്””

    “ങ്ങേ.. അതെന്താടാ..”

    ““എടാ..നമ്മടെ പ്ളാനൊക്കെ പൊളിഞ്ഞില്ലേ….. ഒളിച്ചോട്ടം, രജിസ്റ്റാറാഫീ സ്, വാടകവീട്, ജീവിതത്തെ നേരിടൽ ….
    എല്ലാം വെറുതെയായി…………….;

    ഇതിലൊരു ത്രില്ലില്ല…!!””

    ““ശരിയാടാ.. ഇതിലൊരു ത്രില്ലില്ലെന്നാ അവളും പറയുന്നെ …. അപ്പോ ശരിയെടാ പറഞ്ഞ പോലെ ……!””
    കൂട്ടുകാരൻ ഫോൺ വെച്ചു. (ശുഭം)

    *മാസ്റ്ററെ ചീത്തവിളിക്കണ്ട..
    ചുമ്മാ.. മിനിക്കഥയല്ലേ..😜😀

    1. പ്രിയപ്പെട്ട സുഹൃത്തുക്കളെ, കൊയലോയ്ക്കുള്ള ഈ മറുപടി നിങ്ങള്‍ക്കെല്ലാം കൂടിയാണ്. ഇങ്ങനെ ഒരു കമന്റില്‍ എല്ലാ മറുപടിയും തരാമോടേ എന്ന് ചോദിക്കരുത്. അവസ്ഥ അതാണ്‌.

      പങ്കുജി, ഞാന്‍ സൈറ്റ് അക്സസ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് കുറെ മുന്‍പ് എഴുതിയിട്ട കഥ പൂര്‍ണ്ണമാക്കി അയച്ച് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. പക്ഷെ എന്നെ ഊശിയാക്കി പ്രോക്സി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയതുകൊണ്ട് തിരികെ വന്നു. അല്ലാതെ ഞാന്‍ ഒരു സീന്‍ ക്രിയേറ്റ് ചെയ്തതല്ല. പ്രോക്സി സൈറ്റ് വഴിയാണ് ഞാനിതില്‍ കയറുന്നത്. അങ്ങനെയുള്ള സൈറ്റുകളും ലഭിക്കാതെ വന്നപ്പോള്‍ പറഞ്ഞതാണ് ഇനിയില്ല എന്ന്.

      പിന്നെ പ്രണയം. എനിക്ക് ഇഷ്ടമില്ലാത്തതും പക്ഷെ യൌവ്വനത്തില്‍ എല്ലാവരും ആസ്വദിക്കുന്നതുമായ, ലോകത്തിലേക്കും ശക്തമായ വികാരമാണ്. ഈ കഥ, സത്യത്തില്‍ ഒരു ക്ലൈമാക്സ് ആണ്. ഇതിന്റെ പിന്നിലേക്ക് പോയാല്‍ അതിഭീകരമായ ഒരു പ്രണയകഥ ഉടലെടുക്കും. പക്ഷെ സൌകര്യമില്ല.

      ചുമ്മാ നിങ്ങളെയൊക്കെ ഒന്ന് ബോറടിപ്പിക്കാന്‍ തട്ടിവിട്ടതാണ്.

      ഇജ്ജാതി ബോറന്‍ ഐറ്റംസ് ഇനിയും പ്രതീക്ഷിക്കാം.. നീണ്ട എഴുത്തുകള്‍ ഒരിക്കലും ഇനി പറ്റില്ല. കാരണം നീണ്ട എഴുത്തുകളുടെ അസൈന്മെന്റ് വേറെ കിടക്കുന്നത് പോലും തിരിഞ്ഞുനോക്കാന്‍ പറ്റുന്നില്ല..

      1. പങ്കജാക്ഷൻ കൊയ്‌ലോ

        ശരി മാസ്റ്റർ …..

        തിരക്കുകളൊഴിഞ്ഞ് …..
        ഇടയ്ക്കൊെക്കെ ഇതുപോലെ വരണം.
        സുനിൽ കിച്ചു തുടങ്ങിയ പഴയ പലരുടെയും പൊടി പോലുമില്ല.
        മാസ്റ്റർ കൂടി പോയാൽ……………

  26. പ്രവാസി അച്ചായൻ

    Dear Master,
    താങ്കൾ ഈ സൈറ്റിലെ വായനക്കാരെ വിട്ട് പോവില്ല എന്നറിയാം.Welcome back പറയണ്ട ആവശ്യം ഇല്ല, കാരണം താങ്കൾ പോയില്ലല്ലോ. താങ്കളുടെ കഥകൾ വായിക്കാൻ കാത്തിരിക്കുന്ന അനേകം വായനക്കാർ ഈ സൈറ്റിൽ ഉണ്ട്, അവരെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു.
    കമ്പി ഇല്ലെങ്കിലും നല്ല ഒരു പ്രണയ കഥ. ഒരുപാട് ഇഷ്ടമായി. ഈ സൈറ്റിന്റെ മാസ്റ്ററായി തുടരൂ.
    ഭാവുകങ്ങൾ
    പ്രവാസി അച്ചായൻ

  27. രാജു ഭായ്

    അർത്ഥവത്തായ ഒരു ചെറുകഥ ഒരുപാടിഷ്ടമായി മാസ്റ്റർ താങ്കളുടെ ഒരു നോവലോ ചെറുകഥ സമാഹാരമോ ഇറക്കണം ഇവിടെ ഇങ്ങനെ ഒതുങ്ങി നിൽക്കരുത് fly high ഒരു ആരാധകന്റെ ആശ മാത്രമാണ് കേട്ടോ.
    സ്നേഹപൂർവ്വം രാജു ഭായ്

  28. You r back…

    Masterji….

  29. Master brooo ….. pwoli saanam ……😀😀😀😀😀😀

  30. You r back….😍😍😍
    Masterji….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: