“”അല്ലടാ… നമ്മൾ നേരെ എങ്ങോട്ടാ??? എന്റെ വീട്ടിലേക്കാണോ??? അതോ മണ്ഡപത്തിലേക്കോ…??”” എന്റെ വീട്ടിലേക്കുള്ള വഴി എത്താറായപ്പോ ഞാൻ അവന്മാരോട് ചോദിച്ചു… പക്ഷെ എന്തോ വലിയലോചനയിൽ ആയിരുന്നു എല്ലാം… ഞാൻ സച്ചിനെ ഒന്ന് തോണ്ടി വീണ്ടും ചോതിച്ചു,
“”നമ്മളിപ്പോ എങ്ങോട്ടാ…???””
“”നിന്റെ വീട്ടിൽക്… പിന്നെ അവടെന്ന് ഒരുങ്ങി ഡ്രെസ്സൊക്കെ മാറ്റി നേരെ മണ്ഡപം…”” അപ്പോഴാണ് ആർക്കും തോന്നാവുന്ന ന്യായമായ സംശയം എനിക്കും തോന്നിയത്,
“”അല്ലളിയാ… ആർടെ കല്യാണത്തിനാ നമ്മളീ പോണേ…??”” പെട്ടന്ന് അഖിലിന്റെ കയ്യിന്ന് വണ്ടി ഒന്നുപാളി…
“”നോക്കി ഓടിക്ക് മൈരേ… അല്ലെങ്കി എല്ലാംകൂടി ഇപ്പൊ തീരും…”” വണ്ടിപാളിയാ ഞെട്ടെല്ലിൽ ഞാൻ അഖിലിനെ നോക്കി ചീറി…
“”എടാ അത്… അത് നമ്മടെ ആരതിയില്ലേ..?? അവള്ടെ ആണ് കല്യാണം… പത്തേ മുപ്പത്തിനാ താലിക്കെട്ട്… ഇപ്പൊ തന്നെ ഒൻപതാവാറായി , അതാ ഇങ്ങനെ ചവിട്ടി കേറ്റി പോണേ… ഇനി നിന്നെ കൊണ്ടോയി ഒരുക്കി എല്ലാം സെറ്റ് ആയിട്ട് വേണം അങ്ങോട്ട് പോവാൻ…”” തിരക്കിന്റെ പേരിൽ വണ്ടികൊണ്ടൊരു കുത്തികഴപ്പ് കാണിച്ചോണ്ട് അഖിൽ പറഞ്ഞതും,
“”എന്നെ ഒരുക്കേ…??? എന്തിനു..???””
“”അതൊന്നൂല്യ… കല്യാണല്ലേ അപ്പൊ നമ്മള് നാട്ടിലെ ചെക്കന്മാർക്ക് എല്ലാർക്കും കോസ്റ്റും ഒക്കെ ണ്ട്… അപ്പൊ..”” പറഞ്ഞുതീരും മുന്പേ അഖിലിന്റെ ഫോൺ അടിച്ചു… അവൻ ഞങ്ങളെത്താറയെന്നും ഇപ്പൊ എത്തൂന്നൊക്കെ പറയണൊണ്ട്… കാൾ കട്ടായതും എന്റെ വീട്ടിലെത്യേതും ഒരുമിച്ചായിരുന്നു….
ഇന്നാണ് വായിച്ചത്
തുടക്കം നന്നായിട്ട് ഉണ്ട്.
ഒരു അപേക്ഷ മാത്രമേ ഉള്ളൂ
പകുതിക്ക് വെച്ച് നിർത്തി പോകരുത്.
വായനക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട നല്ല കഥകൾ പകുതിക്ക് വെച്ച് നിർത്തി പോയി. വായനക്കാർക്ക് വല്ലാതെ നിരാശപ്പെടുത്തിയ കൊണ്ടാണ് പറയുന്നത്.
തെറ്റിദ്ധരിക്കണ്ട താങ്കൾക്ക് അത് പൂർത്തിയാക്കും എന്ന് ഉറപ്പ് എനിക്കുണ്ട്
ഇത് എവിടെയോ കണ്ടുമറന്നത് പോലെയുണ്ടല്ലോ… അടുത്ത part വായിച്ചിട്ട് ഉറപ്പിക്കാം…
😌😌😮💨😮💨
നന്നായി വരട്ടെ